twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ വടക്കന്‍ വീരഗാഥയിലെ തെറ്റിനെക്കുറിച്ച് ജോമോള്‍, ചന്തുവിന് എങ്ങനെ പൂച്ചക്കണ്ണ് വന്നു?

    |

    സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമകളിലൊന്നാണ് ഒരു വടക്കന്‍ വീരഗാഥ. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് എംടി വാസുദേവന്‍ നായരായിരുന്നു. മമ്മൂട്ടിയും മാധവിയുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചന്തു ചേകവരായാണ് മമ്മൂട്ടി വേഷമിട്ടത്. ചന്തുവിന്റെ അങ്കപ്പുറപ്പാടും ചന്തുവിനെ തോല്‍പ്പിക്കാനാവില്ലെന്നുള്ള ഡയലോഗുകളുമൊക്കെ ഇന്നും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. അഭിനയിച്ച താരങ്ങളെല്ലാം അസാമാന്യ അഭിനയമികവായിരുന്നു പുറത്തെടുത്തത്. ചിത്രത്തിലെ ഗാനരംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    വിനീത് കുമാറും ജോമോളുമായിരുന്നു ചന്തുവിന്റേയും ഉണ്ണിയാര്‍ച്ചയുടേയും ബാല്യകാല വേഷം അവതരിപ്പിച്ചത്. ഉണ്ണിഗണപതി എന്ന് തുടങ്ങുന്ന ഗാനരംഗത്തെ ഇവരുടെ പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ സിനിമയെക്കുറിച്ചുള്ള രസകരമായൊരു ട്രോള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ജോമോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ട്രോള്‍ കണ്ടതോടെ ആരാധകരും സംശയത്തിലാണ്.

    കുട്ടിക്കാലത്തെ ചന്തുവിന് പൂച്ചക്കണ്ണുണ്ട്. വിനീത് കുമാറാണ് കുട്ടിക്കാല വേഷം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് കൂടിയാണ് ആ കണ്ണ്. ചന്തു വലുതായപ്പോള്‍ പൂച്ചക്കണ്ണ് കാണുന്നില്ല. മമ്മൂട്ടിയാണ് ചന്തു ചേകവരെ അനശ്വരമാക്കിയത്. കുട്ടിക്കാലത്ത് ഉണ്ണിയാര്‍ച്ചയ്ക്ക് പൂച്ചക്കണ്ണില്ല, ജോമോളാണ് ബാല്യകാല വേഷം അവതരിപ്പിച്ചത്. ഉണ്ണിയാര്‍ച്ച വലുതായപ്പോള്‍ എങ്ങനെയാണ് പൂച്ചക്കണ്ണ് വന്നതെന്നുമാണ് ട്രോളര്‍മാരുടെ ചോദ്യം.

    Jomol


    കുട്ടിക്കാലത്തേയും മുതിര്‍ന്ന സമയത്തേയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചായിരുന്നു ട്രോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ജോമോള്‍ ഈ ട്രോള്‍ ഷെയര്‍ ചെയ്തത്. ശരിയാണല്ലോ അതെങ്ങനെ സംഭവിച്ചുവെന്നായിരുന്നു മിക്കവരും ചോദിച്ചത്. ലെന്‍സ് എക്‌സ്‌ചേഞ്ച് ചെയ്തതാണെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഇതിനകം തന്നെ രസകരമായ ട്രോള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നായികയായി മാറുകയായിരുന്നു ജോമോള്‍. വിവാഹത്തിന് ശേഷം ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു താരം. ഇത്തവണ സംസ്ഥാന അവാര്‍ഡ് ജൂറി അംഗമായും ജോമോള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതാദ്യമായാണ് ഇത്തരത്തിലൊരു അവസരം ലഭിച്ചതെന്നും അങ്ങേയറ്റം ആത്മാര്‍ത്ഥമായാണ് ജേതാക്കളെ കണ്ടെത്തിയതെന്നും ജോമോള്‍ പറഞ്ഞിരുന്നു. സിനിമയില്‍ നിന്നും മാറിനിന്ന സമയത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. രസകരമായ ട്രോളും ചര്‍ച്ചയായത് ജോമോള്‍ ഷെയര്‍ ചെയ്തപ്പോഴായിരുന്നു.

    English summary
    Jomol Revealed An Unknown Mistake From Mammootty And Suresh Gopi Starrer Oru Vadakkan Veeragatha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X