Don't Miss!
- Sports
IND vs AUS: ഇഷാന്, സൂര്യ, അക്ഷര്‍ പുറത്ത്! ജഡ്ഡു ടീമില്‍- ഏകദിനത്തില്‍ ഇന്ത്യന്‍ ബെസ്റ്റ് 11
- News
പിതൃത്വം ഏറ്റെടുക്കാന്‍ നടക്കുന്നവർ അന്ന് എതിർത്തവർ, ജി സുധാകരന് മറുപടിയുമായി എച്ച് സലാം
- Lifestyle
വായിലെ പൊള്ളല്‍ നിസ്സാരമല്ല: പക്ഷേ പരിഹാരം വളരെ നിസ്സാരം
- Automobiles
ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം
- Technology
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- Finance
പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
മാതുവും ഞാനും പ്രണയമാണെന്ന് ചില കുസൃതിക്കാര്‍ പറഞ്ഞു; പിന്നീട് സുവര്‍ണയുടെയും ശരണ്യയുടെയും പേരിലെന്ന് ജോസ്
സിനിമയിലെ പ്രണയങ്ങളെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ് സംവിധായകന് ജോസ് തോമസ്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് സിനിമാ ലൊക്കേഷനുകളില്‍ പെട്ടെന്ന് പൊങ്ങി വരുന്ന പ്രണയകഥകളെ കുറിച്ച് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വീഡിയോയില്‍ നടി ബിന്ദു പണിക്കരുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചാണ് പറഞ്ഞത്. ഇത്തവണ നടിമാരായ മാതു, സുവര്‍ണ ദാസ്, ശരണ്യ എന്നിവരുടെ പേരിനൊപ്പം തന്റെ പേര് കൂടി വന്നതിനെ പറ്റിയാണ് ജോസ് വെളിപ്പെടുത്തിയത്.
സ്വതന്ത്ര സംവിധായകനായി ചെയ്ത എന്റെ ശ്രീക്കുട്ടിയ്ക്ക് എന്ന സിനിമയില്‍ നായികയായി അഭിനയിച്ചത് മാതു ആയിരുന്നു. ഞാനും മാതുവും തമ്മില്‍ പ്രണയത്തിലാണെന്ന കഥകള്‍ പറഞ്ഞ് പരത്തിയ ചില കുസൃതിക്കാരുണ്ടായിരുന്നു. മാതു സത്യസന്ധയായ പെണ്‍കുട്ടിയാണ്. സിനിമയില്‍ അത്ര സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. പല സിനിമകളിലും ഒരുമിച്ച് വര്‍ക്ക് ചെയ്തതോടെ മാതുവും അവരുടെ അമ്മയും ഞാനുമായി നല്ല സൗഹൃദത്തിലായി. ആ സൗഹൃദത്തെ വളരെ മോശമായി പലരും പറയുന്നത് കേട്ടതോടെ മാതുവുമായി അകലാന്‍ തീരുമാനിച്ചു. അവരുമായി അകലം പാലിച്ചാണ് സിനിമയില്‍ നിന്നത്.

പിന്നീട് മാട്ടുപെട്ടി മച്ചാന് എന്ന ചിത്രത്തില്‍ മാതു വേണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നു. ആ കഥാപാത്രം അവര്‍ക്ക് ചേരുമെന്നുള്ളത് കൊണ്ട് അവരെ തന്നെ എടുത്തു. എങ്കിലും ലൊക്കേഷനില്‍ ഞാന്‍ അത്ര അടുപ്പം കാണിച്ചില്ല. പിന്നീടവര്‍ എന്റെ മുറിയില്‍ സങ്കടപ്പെട്ട് കൊണ്ട് വന്നു. എന്തിനാണ് സാറിന് ദേഷ്യമെന്ന് ചോദിച്ചപ്പോള്‍ അങ്ങനെ ഇല്ലെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ പഴയ സ്നേഹമില്ലെന്ന് അവര്‍ പറഞ്ഞതോടെയാണ് സിനിമയിലെ പരദൂഷണങ്ങളെ കുറിച്ച് ഞാന്‍ പറഞ്ഞത്. അപ്പോഴാണ് ഈ കഥകളൊക്കെ അവര്‍ അറിയുന്നത്. തമിഴ് ആയിരുന്നത് കൊണ്ട് സെറ്റിലെ പല കഥകളും അവര്‍ക്ക് മനസിലായില്ല.

പരദൂഷണക്കാരുടെ വായടക്കാന്‍ നമുക്ക് കഴിയില്ലല്ലോ എന്ന് മാതുവിന്റെ അമ്മ പറഞ്ഞു. മാതുവിനെ സഹോദരിയായും എന്നെ അമ്മയായിട്ടും കാണാനും അവര്‍ പറഞ്ഞു. അങ്ങനെ വീണ്ടും പഴയ സൗഹൃദത്തിലായി. സിനിമയില്‍ തിരക്ക് കുറഞ്ഞതോടെ മാതു അമേരിക്കയിലേക്ക് പോയി. അവിടുന്ന് വിവാഹം കഴിച്ച് കുട്ടികളുടെ കൂടെ താമസമായി. 2017 ല്‍ അമേരിക്കയില്‍ പോയപ്പോള്‍ മാതുവിന്റെ നമ്പര്‍ കണ്ടുപിടിച്ച് വിളിച്ച് സംസാരിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വിളിച്ചതാണെങ്കിലും എന്റെ ശബ്ദം അവര്‍ക്ക് ആദ്യമേ മനസിലായി.

നടി സുവര്‍ണ മാത്യുവിന്റെ പേരിലാണ് പിന്നീട് താന്‍ തെറ്റിദ്ധരിക്കപ്പെട്ടതെന്നാണ് ജോസ് പറയുന്നത്. വളയം എന്ന സിനിമയില്‍ അവര്‍ അഭിനയിച്ചിരുന്നു. അവിടുന്നാണ് സുവര്‍ണയുമായി ഞാന്‍ പരിചയത്തിലാവുന്നത്. അവര്‍ പാല സ്വദേശിനിയും ഞാന്‍ കോട്ടയംക്കാരനും ആയിരുന്നു. അവരുടെ സംസാരത്തെ ഞാന്‍ കളിയാക്കി. പിന്നീടത് എന്നോട് പരിഭവമായി വന്ന് പറഞ്ഞപ്പോള്‍ ഞാനുമായി മറ്റൊരു പ്രണയമാണെന്ന് ചിലര്‍ പറഞ്ഞ് പരത്തി. പക്ഷേ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്റെ സാദരം എന്ന സിനിമയില്‍ സുരേഷ് ഗോപിയ്ക്കൊപ്പം സുവര്‍ണ വന്ന് അഭിനയിച്ചിട്ടുണ്ട്. എന്റെ വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യ സിനിമയായിരുന്നു. ഭാര്യയുമായിട്ടും നല്ല സൗഹൃദമായിരുന്നു. സുവര്‍ണയും ഇപ്പോള്‍ അമേരിക്കയിലാണ്. ഇന്നും നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍.

മറ്റൊരു പ്രണയം കൂടി തന്റെ പേരിലുണ്ടായിരുന്നു. അത് നടി ശരണ്യയാണ്. എബി രാജന്റെ മകളായ ശരണ്യ എന്റെ ആദ്യ സിനിമയില്‍ നായികയായി വന്നിരുന്നു. തമിഴാണെന്ന് കരുതി മലയാളം ഡയലോഗ് പഠിപ്പിക്കാന്‍ ചെന്നെങ്കിലും പച്ച മലയാളം സംസാരിച്ചിരുന്നു. തന്റെ മാതാപിതാക്കള്‍ മലയാളികളാണെന്നും വീട്ടില്‍ മലയാളമാണ് സംസാരിക്കുന്നതെന്നും ശരണ്യ പറഞ്ഞു. നല്ല സുഹൃത്തുക്കളായി ഞങ്ങള്‍ മാറിയെങ്കിലും പക്ഷേ പ്രണയമാണോ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. അങ്ങനെ ഒരു ദിവസം എന്റെ പിറന്നാള്‍ വന്നു. ഞാന്‍ അടുത്ത ദിവസം പിറന്നാളാണെന്ന് പറയുന്നത് ശരണ്യ കേട്ടു. എന്നിട്ട് ഞാനറിയാതെ സര്‍പ്രൈസ് ആയി ഒരു പാര്‍ട്ടി ഒരുക്കി. ഒരു സംവിധായകന് നടി പാര്‍ട്ടി ഒരുക്കിയതോടെ അതൊരു പ്രണയമായിരിക്കും എന്ന തരത്തില്‍ സെറ്റില്‍ പാട്ടായി. ഒരീസം മുകേഷ് എന്നോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നു എന്നും ജോസ് തോമസ് പറയുന്നു.