For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിവിന്‍ പോളിയും സംവിധായകനും നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ആ കടുംകൈ ചെയ്തു; പുത്തന്‍ സിനിമയെ കുറിച്ച് ജോയി മാത്യു

  |

  നിവിന്‍ പോളി നായകനായി അഭിനയിച്ച കനകം കാമിലി കലഹം എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തിയ സിനിമ ഒടിടി റിലീസിലൂടെയാണ് റിലീസ് ചെയ്തത്. നവംബര്‍ പന്ത്രണ്ടിന് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്ത സിനിമയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. അതേ സമയം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ജോയി മാത്യു. ഒരു എഴുത്തുകാരനായിട്ടാണ് താരമെത്തിയത്.

  ജോയി മാത്യൂവിനെ മുന്‍പ് കണ്ടിട്ടില്ലാത്ത വിധം ഹാസ്യം കലര്‍ന്നൊരു കഥാപാത്രമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഇപ്പോഴിതാ സിനിമയുടെ വിജയത്തെ കുറിച്ച് ജോയി മാത്യൂ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. കനകം കാമിനി കലഹത്തിന്റെ വിജയത്തിന് പിന്നിലൊരു കൈപുണ്യം ഉണ്ടെന്നാണ് താമശരൂപേണ താരം പറയുന്നത്. സിനിമയുടെ തുടക്കത്തില്‍ വിളക്ക് കൊളുത്തിയ ആള്‍ മറ്റാരുമല്ല അത് ജോയി മാത്യു തന്നെയായിരുന്നു. സിനിമയുടെ നിര്‍മാതാവും നായകനുമായ നിവിന്‍ പോളിയും സംവിധായകനും നിര്‍ബന്ധിച്ചപ്പോള്‍ ഞാനാ കടുംകൈ ചെയ്തുവെന്നും താരം പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  ചില കൈപ്പുണ്യങ്ങള്‍... കഠിനമായ കൊറോണ കാലത്ത് മുപ്പത് ദിവസം ഒരേ ഹോട്ടലില്‍ ഒരേ മുറിയില്‍ ഒരുമിച്ചു താമസിച്ചു. സൃഷ്ടിച്ചെടുത്ത ഒരു കലാസൃഷ്ടിയുടെ ആരംഭത്തിന് വിളക്ക് കൊളുത്തുവാന്‍ നിര്‍മാതാവും നായകനുമായ നിവിന്‍ പോളിയും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും നിര്‍ബന്ധിച്ചപ്പോള്‍ ഞാനാ കടുംകൈ ചെയ്തു -തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും ചിത്രീകരണത്തിലേ പുരോഗതിയും സംവിധായകന്റെ സര്‍ഗ്ഗാത്മകതയും സഹപ്രവര്‍ത്തകരുടെ ആവേശവും കണ്ടറിഞ്ഞപ്പോള്‍ എനിക്കുറപ്പായി ഇത് കാലത്തെ കവച്ചുവെക്കുന്ന ഒരു സൃഷ്ടിയായിരിക്കുമെന്ന്.

  ഇപ്പോഴിതാ ദിവസവും സന്ദേശങ്ങള്‍ വരുന്നു. അധികവും ഞാന്‍ കരയുന്നത് കണ്ടു ചിരിച്ചവര്‍ അയക്കുന്നതാണ്. ഒരു നടന്‍ എന്ന നിലയില്‍ അത് എനിക്ക് നല്‍കുന്ന ഊര്‍ജ്ജം വലുതാണ്. ലൈംഗിക ചുവയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമാണ് കോമഡി എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിച്ചിരുന്ന പ്രേക്ഷകരെ യഥാര്‍ത്ഥ കോമഡിയും ദാമ്പത്യ ജീവിതത്തിലെ യാഥാര്‍ഥ്യവും ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസ്സിക് ആയി മാറി കനകം കാമിനി കലഹം എന്നാണ് ദിവസവും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  മാലിദ്വീപിൽ ഐശ്വര്യയും അഭിഷേകും ഒരു രാത്രി താമസിക്കാൻ ചിലവാക്കുന്നത് 10 ലക്ഷം രൂപ? സംശയങ്ങളുന്നയിച്ച് ആരാധകര്‍

  Recommended Video

  സ്വർണ്ണം പണയം വെക്കാൻ വീട്ടിൽ ഉണ്ടായ അടി.. വിൻസിയുടെ പൊളി ഇന്റർവ്യൂ..| Filmibeat Malayalam

  ഇത്തരം ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച നിവിന്‍ പോളിക്കും സംവിധായകന്‍ രതീഷിനും സഹപ്രവര്‍ത്തകര്‍ക്കും ഛായാഗ്രാഹകന്‍ വിനോദ് ഇല്ലം പള്ളിക്കും മറ്റു എല്ലാ അണിയറശില്‍പികള്‍ക്കും നന്ദി. പറഞ്ഞു വന്നത് എന്റെ കൈപ്പുണ്യത്തെ ക്കുറിച്ചാണ്. ഞാന്‍ ദീപം കൊളുത്തിയത് കൊണ്ടാണത്രേ സിനിമ വന്‍ ഹിറ്റായത് എന്ന് ഞാന്‍ തന്നെ പ്രചരിപ്പിക്കുന്നുമുണ്ട്. അതിനാല്‍ പ്രിയപ്പെട്ടവരെ ഇത് ഒരന്ധവിശ്വാസമാക്കി പ്രചരിപ്പിച്ച് എന്നെ ഇനിയും ഭദ്രദീപം കൊളുത്തുവാന്‍ വിളിക്കുക. പ്രതിഫലം ആരും കാണാതെ പോക്കറ്റിലിട്ടു തന്നാല്‍ നിങ്ങള്‍ക്ക് വിജയം ഉറപ്പ്...

  പ്രണയതകര്‍ച്ച മറക്കാന്‍ തുടങ്ങിയ പരീക്ഷണം; ഒടുവില്‍ കട്ട സീരിയസ് പ്രണയത്തിലേക്ക് രണ്‍വീറും ദീപികയും

  English summary
  Joy Mathew's Hilarious Write-up After kanakam kaamini kalaham Success Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X