For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി കിടിലനൊരു വില്ലനാണ്, കട്ട വില്ലനിസം ആണോ? ജോയി മാത്യുവിന്റെ ഉറപ്പില്‍ സിനിമയ്ക്ക് കയറാം..!

  |
  അങ്കിൾ 27 നു തീയേറ്ററുകളിലേക്കെത്തും | filmibeat Malayalam

  ഒരു മാസം രണ്ട് സിനിമ റിലീസിനെത്തിച്ച് മമ്മൂക്ക തരംഗമാവുകയാണ്. ഏപ്രില്‍ ആദ്യത്തെ ആഴ്ച തിയറ്ററുകളിലേക്കെത്തിയ പരോള്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. പിന്നാലെ തന്നെ അങ്കിള്‍ എന്ന സിനിമ കൂടി റിലീസിനെത്തുകയാണ്. ഏപ്രില്‍ 27 നാണ് സിനിമയുടെ റിലീസ്. സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം പുതിയ ടീസര്‍ പുറത്തെത്തിയിരുന്നു.

  തെലുങ്കിലെ താരപുത്രന്‍ കേരളം കീഴടക്കിയോ? കമ്മാരനും മോഹന്‍ലാലിനും വെല്ലുവിളിയുമായി ഭാരത് ആനെ നേനു!!

  ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോയി മാത്യൂ തിരക്കഥ എഴുതുന്ന സിനിമയാണ് അങ്കിള്‍. സിനിമയില്‍ മമ്മൂട്ടിയ്ക്ക് നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെന്നുള്ളതാണ് പ്രധാന ആകര്‍ഷണം. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും ജോയി മാത്യൂ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

  അങ്കിള്‍ വരുന്നു...

  അങ്കിള്‍ വരുന്നു...

  മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ജോയി മാത്യൂവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധനേടിയിരിക്കുന്നതും അങ്കിളാണ്. ഏപ്രില്‍ 27 ന് മറ്റ് ആറ് സിനിമകള്‍ക്കൊപ്പമാണ് അങ്കിളും എത്തുന്നത്. സിനിമയില്‍ നിന്നും ഈ ദിവസങ്ങളില്‍ പുറത്ത് വന്ന ടീസറുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല അങ്കിളിനെ കുറിച്ച് ജോയി മാത്യൂ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കമന്റിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകളില്‍ നിന്നും സിനിമയുടെ വിജയം ഏകദേശം ഊഹിക്കാവുന്നതാണ്.

   ജോയി മാത്യൂവിന്റെ കമന്റ്...

  ജോയി മാത്യൂവിന്റെ കമന്റ്...

  നടന്‍ ജോയി മാത്യൂ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു ഷട്ടര്‍. ലാല്‍, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, സജിത മഠത്തില്‍ റിയ സൈറ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 2013 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. അങ്കിള്‍ ഷട്ടറിനെക്കാള്‍ നല്ല ഫിലിം ആയിരിക്കില്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് തീര്‍ച്ചയായിട്ടും അങ്ങനെയായിരിക്കുമെന്നായിരുന്നു ജോയി മാത്യൂ മറുപടി കൊടുത്തത്. ഷട്ടര്‍ ഒരൊന്നര പടം ആയിരുന്നെന്നും പ്രതീക്ഷ ഇല്ലാതെ കേറിയിട്ടും ഇഷ്ടപ്പെട്ടെന്നും അങ്കിള്‍ അതിന് മുകളില്‍ നില്‍ക്കണമെന്നുമായിരുന്നു മറ്റൊരു ചോദ്യം.

  വൈറലായ കമന്റ്

  വൈറലായ കമന്റ്

  ആരാധകര്‍ പരസ്പരം ചോദ്യങ്ങളും സിനിമയെ കുറിച്ചുള്ള ആശങ്കകളും പങ്കുവെക്കുന്നത് കണ്ടപ്പോള്‍ ജോയി മാത്യു തന്നെ മറുപടിയുമായി എത്തുകയായിരുന്നു. ഷട്ടറിനെക്കാള്‍ മുകളില്‍ നില്‍ക്കുന്ന സിനിമയായിരിക്കും അങ്കിളെന്നും. ഇല്ലെങ്കില്‍ ഞാനീ പണി നിര്‍ത്തും എന്നായിരുന്നു ജോയി മാത്യുവിന്റെ അടുത്ത പ്രതികരണം. ഇതാണ് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നത്. തന്റെ സിനിമയെ കുറിച്ച് ഇത്രയധികം ഉറപ്പ് നല്‍കാനും ആരാധകരോട് അത് തുറന്ന് പറയാനും ജോയി മാത്യു കാണിച്ച മനസിന് നിറഞ്ഞ കൈയടി ലഭിച്ചിരിക്കുകയാണ്.

   മമ്മൂക്കയുടെ വില്ലനിസം

  മമ്മൂക്കയുടെ വില്ലനിസം

  അങ്കിള്‍ ഒരു മമ്മൂട്ടി ചിത്രം മാത്രമല്ല. ഇതൊരു സോഷ്യോ പൊളിറ്റിക്കല്‍ സിനിമയാണ്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രധാന പ്രശ്‌നം സിനിമയിലൂടെ ചര്‍ച്ച ചെയ്യുന്നുണ്ട്. ലൈംഗികമായി ചൂഷണം ചെയ്യാപ്പെട്ടവരുടെയും വീട്ടിലെത്തുന്ന അപരിചിതരുടെ, ഒറ്റയ്ക്കായി പോയവരുടെ കഥ എന്നിങ്ങനെ പല കഥകളും ചേര്‍ന്നൊരു സിനിമയായിരിക്കും അങ്കിളെന്നാണ് ജോയി മാത്യു പറയുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ വില്ലനിസം എങ്ങനെയായിരിക്കുമെന്നാണ് പലര്‍ക്കും അറിയാനുള്ളത്. മമ്മൂക്ക വില്ലനാണോ എന്ന് ചോദിച്ചാല്‍ അതെ എന്നാണ് പറയാനുള്ളത്.

  വെല്ലുവിളി

  വെല്ലുവിളി

  മമ്മൂട്ടിയ്ക്ക് വെല്ലുവിളി നിറഞ്ഞൊരു സിനിമയായിരുന്നു ഇത്. വളരെ ചെറിയ എക്‌സപ്രഷനുകള്‍ പലയിടങ്ങളിലും പ്രയോഗിച്ചിരുന്നു. അടുത്ത കാലത്തൊന്നും ഇതുപോലെ അഭിനയ പ്രധാന്യമുള്ള സിനിമ മമ്മൂട്ടി ചെയ്തിട്ടില്ലെന്നും ജോയി മാത്യു പറയുന്നത്. നാല് ഭാഷകള്‍ സംസാരിക്കുന്ന കെ കെ (കൃഷ്ണ കുമാര്‍) എന്ന് വിളിക്കുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രണ്ട് വേഷങ്ങളിലൂടെയാണ് മമ്മൂട്ടി അഭിനയിക്കുന്നതായിട്ടാണ് സൂചന.

   ജോയി മാത്യുവിന്റെ കമന്റുകള്‍..

  ജോയി മാത്യുവിന്റെ കമന്റുകള്‍..

  അങ്കിളിന് വലിയ ഹൈപ്പും പ്രാമോഷനും ഇല്ലാത്തതിനാല്‍ വിഷമിച്ചിരിക്കുന്ന ഇക്കാ ഫാന്‍സ്. ജോയ് മാത്യുവിന്റെ കമന്റുകള്‍ കണ്ടതോടെ മതി ഈ ഉറപ്പ് മതി.. അങ്കിളിന് 27-ാം തീയ്യതി മുതല്‍ തിയറ്ററുകളില്‍ ആളുകള്‍ കയറുമെന്ന സംശയം വേണ്ട.

  ഏപ്രില്‍ 27 ന് വാ

  ഏപ്രില്‍ 27 ന് വാ

  പത്തേമാരിയ്ക്ക് ശേഷം മമ്മൂക്കയിലെ നടനെ പൂര്‍ണമായും ഉപയോഗിക്കുന്ന നല്ലൊരു സിനിമ ഉടനെയുണ്ടാവുമോ എന്ന് ചോദിക്കുന്ന പ്രേക്ഷകര്‍. അതിനുള്ള മറുപടി ഏപ്രില്‍ 27 ന് തിയറ്ററിലേക്ക് വാ.. അങ്കിളുണ്ടെന്നായിരിക്കും.

  ജോയി മാത്യുവിന്റെ പടം..

  ജോയി മാത്യുവിന്റെ പടം..

  മമ്മൂട്ടി ചിത്രമാണെന്ന് കരുതി ഇതൊക്കെ കണ്ട് കാശ് കളയാന്‍ ഇല്ലെന്ന് വിചാരിക്കുന്ന പ്രേക്ഷകര്‍ ജോയി മാത്യുവിന്റെ പടമാണെന്ന്് അറിഞ്ഞതോടെ ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയമില്ല.. റിലീസ് ദിനത്തില്‍ തന്നെ കാണാനുള്ള തയ്യാറെടുപ്പിലാണ്.

   നെഗറ്റീവ് റോള്‍

  നെഗറ്റീവ് റോള്‍

  പാലേരി മാണിക്യം എന്ന സിനിമയ്ക്ക് ശേഷം നല്ലൊരു നെഗറ്റീവ് റോള്‍ കാണമെങ്കില്‍ ഏപ്രില്‍ 27 ന് അങ്കിള്‍ കളിക്കുന്ന തിയറ്ററിലോട്ട് ഒന്ന് വന്നാല്‍ മതി.

  ഫാന്‍സ് റൈറ്റ് നൗ

  ഫാന്‍സ് റൈറ്റ് നൗ

  ഷട്ടര്‍ ഒരൊന്നര പടം ആയിരുന്നു. ഒരു പ്രതീക്ഷയുമില്ലാതെ കയറിയിട്ടും മികച്ച അഭിപ്രായമായിരുന്നു. കൂടുതല്‍ ഇഷ്ടപ്പെട്ടെന്നും അങ്കിള്‍ അതിന് മുകളില്‍ നില്‍ക്കണമെന്നും കമന്റിട്ട ആരാധകനോട് ജോയി മാത്യു ഇല്ലെങ്കില്‍ ഈ പണി ഞാന്‍ നിര്‍ത്തുമെന്ന് പറഞ്ഞിരുന്നു. മമ്മൂട്ടി ഫാന്‍സ് അതിന്റെ സന്തോഷത്തിലാണ്.

  English summary
  Joy Mathew saying about Mammootty starer Uncle
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X