»   » സൂപ്പര്‍ സ്റ്റാറിന്‍റെ മാത്രമല്ല മെഗാസ്റ്റാറിന്‍റെയും ജീവിതകഥ സിനിമയാവുന്നു, സംവിധായകന്‍ പറയുന്നത് !

സൂപ്പര്‍ സ്റ്റാറിന്‍റെ മാത്രമല്ല മെഗാസ്റ്റാറിന്‍റെയും ജീവിതകഥ സിനിമയാവുന്നു, സംവിധായകന്‍ പറയുന്നത് !

By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന മോഹന്‍ലാല്‍ സിനിമ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതകഥയെക്കുറിച്ചാണ് പറയുന്നതെന്നു കരുതി മെഗാസ്റ്റാര്‍ ആരാധകര്‍ നിരാശപ്പെടേണ്ടതില്ല. മെഗാസ്റ്റാറിന്‍രെ ജീവിതകഥയും സിനിമയാക്കാന്‍ ആളുണ്ട്. മറ്റാരുമല്ല സംവിധായകന്‍ ജൂഡ് ആന്റണിയാണ് ഇത്തരമൊരു ഉദ്യമത്തിനായി മുന്നോട്ട് വന്നിട്ടുള്ളത്.

വളരെ മുന്‍പു തന്നെ ചിത്രത്തെക്കുറിച്ച് പ്ലാന്‍ ചയ്തിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ ചിത്രം വൈകുകയായിരുന്നു. മമ്മൂട്ടിയോടുള്ള ആദരവെന്ന നിലയില്‍ നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന ഹ്രസ്വ ചിത്രം മുന്‍പ് ജൂഡ് ആന്റണി ഒരുക്കിയിരുന്നു.

ജീവിതകഥ സിനിമയാക്കുന്നതിനെക്കുറിച്ച് മമ്മൂട്ടിയെ അറിയിച്ചു

മമ്മൂട്ടിയുടെ ജീവിതകഥ സിനിമായാക്കുന്നതിനുള്ള ആഗ്രഹം മുന്‍പേ തന്നെ സംവിധായകന്‍ താരവുമായി പങ്കുവെച്ചിരുന്നു. സമയമെടുത്ത് ചെയ്താല്‍ മതിയെന്ന മറുപടിയായിരുന്നു അന്ന് താരം നല്‍കിയത്.

സംവിധായകന്റെ ഉത്തരവാദിത്തം കൂടുന്നു

മമ്മൂട്ടിയെപ്പോലുള്ള താരത്തിന്റെ ജീവിതകഥ സിനിമാക്കുമ്പോള്‍ സംവിധായകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം കൂടുകയാണ്. അതിനാല്‍ത്തന്നെ കൃത്യമായ പഠനം നടത്തേണ്ടതുണ്ട്. ഹോംവര്‍ക്കുകളും ആവശ്യമാണ്.

വണ്‍ലൈന്‍ പൂര്‍ത്തിയാക്കി

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജൂഡ് തന്നെയാണ്. വണ്‍ലൈന്‍ റെഡിയാക്കിക്കൊണ്ടിരിക്കുകയാണ്. ഫൈനലൈസ് ചെയ്ത് കഴിഞ്ഞ് മമ്മൂട്ടിയെ കാണിക്കാനുള്ള തയ്യാറെടുപ്പിലാണ്.

പൃഥ്വിരാജും ദുല്‍ഖറുമൊക്കെ ചിത്രത്തിലുണ്ടോ

മമ്മൂട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ചിത്രമൊരുക്കുന്നുവെന്നുള്ളത് ശരിയാണ്. എന്നാല്‍ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും ഉണ്ടെന്നൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണെന്നറിയില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.

താരനിര്‍ണ്ണയം നടത്തിയിട്ടില്ല

മമ്മൂട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, സുകുമാരന്‍ എന്നിവരെക്കുറിച്ച് പറയുന്നുണ്ട്. ആറോളുകള്‍ വിനീത് ശ്രീനിവാസനും ഇന്ദ്രജിത്തും ചെയ്താല്‍ ശരിയായിരിക്കുമെന്ന് തോന്നിയതിനാല്‍ അവരെ ഏല്‍പ്പിച്ചു. മറ്റ് താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല.

English summary
Jude antony about Mammootty's biopic.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam