twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകൻ തരുണ്‍ മൂര്‍ത്തി വർഷങ്ങൾക്ക് മുൻപ് മെസേജ് അയച്ച കഥ പറഞ്ഞ് ജൂഡ്...

    |

    കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലങ്ങളിലൊന്നായിരുന്നു സിനിമ. തിയേറ്ററുകൾ മാസങ്ങളോളം അ‍ടഞ്ഞു തന്നെ കിടന്നിരുന്നു. ഇപ്പോഴിത സാധാരണ രീതിയിലേയ്ക്ക് മടങ്ങി എത്തുകയാണ് തിയേറ്ററുകളും സിനിമ മേഖലയും. ലോക്ക് ഡൗൺ കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ ശക്തമാവുകയായരുന്നു, മികച്ച ഒരുപിടി ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിരുന്നു. ഇന്ത്യൻ സിനിമ ലോകത്ത് തന്നെ ഈ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

     Jude Anthany- Tharun Moorthy,

    'ഓപ്പറേഷന്‍ ജാവ' കണ്ട ശേഷം തരുണ്‍ മൂര്‍ത്തിക്ക് മെസേജയച്ച കഥ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി. ബിഹൈന്‍ഡ്വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.ജൂഡ് ആന്തണിക്കൊപ്പം തരുൺ മൂർത്തിയും ടിനു പാപ്പച്ചനും മാത്തുക്കുട്ടിയും അഹമ്മദ് കബീറും ഉണ്ടായിരുന്നു. തരുണിന്റെ ഫെയ്‌സ്ബുക്ക് ഐഡി തപ്പിപിടിച്ച് മെസേജ് അയക്കന്‍ നോക്കിയപ്പോഴാണ് അവന്‍ തനിക്ക് നേരത്തെ അയച്ച മെസേജുകള്‍ കാണുന്നത് എന്നാണ് ജൂഡ് രസകരമായ കഥ പങ്കുവെച്ച കൊണ്ട് പറഞ്ഞു.

    എന്നെ കുറിച്ച് നിങ്ങൾ ഇങ്ങനെ മാത്രം പറയല്ലേ, പ്രണവിന്റെ ഫോൺ കോളിനെ കുറിച്ച് കലേഷ്...എന്നെ കുറിച്ച് നിങ്ങൾ ഇങ്ങനെ മാത്രം പറയല്ലേ, പ്രണവിന്റെ ഫോൺ കോളിനെ കുറിച്ച് കലേഷ്...

    ജൂഡിന്റെ വാക്കുകൾ ഇങ്ങനെ...ഓപ്പറേഷന്‍ ജാവ കണ്ടിട്ട് തരുണിന്റെ ഫേസ്ബുക്കിലെ പേര് കണ്ടുപിടിച്ച് മെസേജ് അയക്കാന്‍ നോക്കുമ്പോള്‍ ഇവന്‍ തനിക്ക് നേരത്തെ അയച്ച മെസേജുകള്‍ ഒക്കെ അവിടെ കിടക്കുന്നു. താന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ലായിരുന്നു.കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തരുണ്‍ മൂര്‍ത്തി തനിക്ക് മെസേജ് അയക്കുമ്പോള്‍ അവന്‍ നാളെ ഒപ്പറേഷന്‍ ജാവ ചെയ്യുമെന്നും സൂപ്പര്‍ ഹിറ്റ് സംവിധായകനാകുമെന്നും അറിയില്ലല്ലോ. ഏതോ ഒരു തരുണ്‍ മൂര്‍ത്തി മെസേജ് അയക്കുന്നു എന്നാണ് അന്ന് വിചാരിക്കുന്നത് എന്നാണ് ജൂഡ് പറയുന്നത്.

    ആദ്യമായി അളിയാ എന്ന് വിളിച്ചപ്പോൾ പ്രണവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി അശ്വത്ആദ്യമായി അളിയാ എന്ന് വിളിച്ചപ്പോൾ പ്രണവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തി അശ്വത്

    ജൂഡ് പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ അതന്റെ ബാക്കിയായി മുമ്പ് പല സംവിധായകരേയും വിളിച്ച് ചാൻസ് ചോദിച്ച അനുഭവം ജാവ സംവിധായകനും തുറന്ന് പറഞ്ഞിരുന്നു.തുടര്‍ന്ന് ഓപ്പറേഷന്‍ ജാവ സംവിധാനം ചെയ്യുന്നതിന് മുമ്പ് ചാന്‍സ് ചോദിച്ചിട്ടുണ്ട്. 'ടിനു ചേട്ടന്‍ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയി'ല്‍ ചെയ്യുന്ന സമയത്ത് ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു. അങ്ങനെ ഞാന്‍ ടിനു ചേട്ടനെ വിളിച്ചു. 'എടാ മോനേ നിനക്ക് ഓഡീഷന് ഫോട്ടോ അയക്കാന്‍ പാടില്ലേ. അതിലയക്ക്, ഉണ്ടെങ്കില്‍ വിളിക്കാം' എന്നാണ് ചേട്ടന്‍ പറഞ്ഞത്. ഒകെ ചേട്ടാ എന്ന് പറഞ്ഞ് ഞാന്‍ വെച്ചു,' തരുണ്‍ പറഞ്ഞു. 'ജൂണി'ന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഇതുപോലെ അഹമ്മദ് കബീറിനെ വിളിച്ചിട്ടുണ്ടെന്നും തരുണ്‍ പറഞ്ഞു. താനിപ്പോഴും ആ പരിപാടി ചെയ്യാറുണ്ടെന്നും സംവിധായകരെ കാണുമ്പോള്‍ ഞാനില്ലേ എന്ന് ചോദിക്കാറുണ്ടെന്നും ജൂഡും കൂട്ടിച്ചേര്‍ത്തു.

    ഇതേ അഭിമുഖത്തിൽ തന്നെ മലയാളത്തിലെ സ്ത്രീ സംവിധായകര്‍ എന്തുകൊണ്ട് സ്ത്രീകളെ പ്രധാനകഥാപാത്രമാക്കി സിനിമ ചെയ്യുന്നില്ലെന്ന് സംവിധാകന്‍ ജൂഡ് ആന്തണി ചോദിച്ചിരുന്നു. യുവസംവിധായകരെന്ന നിലയില്‍ സിനിമയിലെ പുരുഷാധിപത്യങ്ങളെ മാറ്റി എഴുതേണ്ടത് നിങ്ങളും കൂടിയാണല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു മറു ചോദ്യം ജൂഡ് ചോദിച്ചത്.'പൃഥ്വിരാജിനേയും നിവിന്‍ പോളിയേയുമൊക്കെ നായകന്മാരാക്കിയാണല്ലോ ഇവരും സിനിമ ചെയ്യുന്നത്. അവരാണല്ലോ ആദ്യം ചെയ്യേണ്ടത്. ഞങ്ങളോട് ചോദിക്കുന്നതിന് മുമ്പ് അവരോട് ചോദിക്കൂ.' എന്നായിരുന്നു ജൂഡിന്റെ മറുപടി.

    ഈ വിഷയത്തെ കുറിച്ച് അഭിമുഖത്തിൽടിനു പാപ്പച്ചന്‍, മാത്തുക്കുട്ടി, തരുണ്‍ മൂര്‍ത്തി, അഹമ്മദ് കബീറും പ്രതികരിച്ചിരുന്നു. 'സ്‌ക്രിപ്റ്റ് പലരോടും പറയുമ്പോഴും നാല് ഫെമിനിസ്റ്റ് ഡയലോഗ് കൂടി ചേര്‍ത്തു കഴിഞ്ഞാല്‍ കയ്യടി കിട്ടും. ഇപ്പോള്‍ ട്രെന്‍ഡ് അതാണ് എന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട്' എന്നാണ് മാത്തുക്കുട്ടി പറഞ്ഞു. അതേസമയം 'ഫെമിനിസം മാര്‍ക്കറ്റിംഗിന് വേണ്ടി ഉപയോഗിക്കുന്നുവെന്നും പല സിനിമകളിലും അത് ഫെമിനിസ്റ്റ് ഡയലോഗുകള്‍ മുഴച്ചുനില്‍ക്കുകയാണെന്നും' ടിനു പാപ്പച്ചന്‍ അഭിപ്രായപ്പെട്ടു.

    Read more about: jude anthany
    English summary
    Jude Anthany Opens Up About Tharun Moorthy's message Before Long Year,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X