Just In
- 1 hr ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 1 hr ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 1 hr ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 2 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- Finance
2019 -2020 ല്‍ ടൂറിസത്തിലൂടെ കേരളത്തിന് ലഭിച്ച വരുമാനം 45010.69 കോടി, നിർണായകമായി 3 നയങ്ങൾ
- News
കര്‍ഷക സമരക്കാരെ പിന്തുണയ്ക്കുന്നവരും തീവ്രവാദികളെന്ന് കങ്കണ റണാവത്ത്; കരാര്‍ പിന്‍വലിച്ചവരെ കുറിച്ചും
- Sports
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര്‍ ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇത് നമ്മള് ചെയ്യണോ എന്നാണ് ഭാര്യ ചോദിച്ചത്; നസ്രിയയ്ക്കും ഒരു സര്‍പ്രൈസുണ്ട്, സിനിമയെ കുറിച്ച് ജൂഡ് ആന്റണി
നടി അന്നെ ബെന്നിനെ കേന്ദ്രകഥാപാത്രമായി അവതരിപ്പിച്ച് കൊണ്ട് ജൂഡ് ആന്റണിയുടെ സിനിമ വരികയാണ്. സാറാസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയിനാണ് നായകന്. കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, മല്ലിക സുകുമാരന്‍, ധന്യ വര്‍മ്മ, സിദ്ധീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, എന്നിങ്ങനെ വമ്പന്‍ താരങ്ങളും അഭിനയിക്കുന്നുണ്ട്.
ഈ കൊവിഡ് കാലത്തും കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലായി ഒരുപിടി ജൂനിയര്‍ ആര്‍ടിസ്റ്റുകളെ ഉള്‍പ്പെടുത്തിയാണ് ചിത്രം ഷൂട്ട് ചെയ്തത്. തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട സിനിമ ഇതായിരിക്കുമെന്ന് പറയുകയാണ് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. നസ്രിയയുടെ ഓം ശാന്തി ഓശാന എന്ന സിനിമയിലെ ഒരു രംഗത്തില്‍ നിന്നുമാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെട്ടതെന്നും മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ സംവിധായകന് പറയുന്നു.

ഓം ശാന്തി ഓശാന എന്ന സിനിമയിലെ ഒരു രംഗത്തില്‍ നസ്രിയയുടെ മുടിയിലെ ക്ലിപ് തൊട്ടടുത്തിരിക്കുന്ന ദമ്പതികളുടെ കുഞ്ഞ് പിടിച്ച് വലിക്കുന്ന രംഗമുണ്ട്. ആ രംഗമാണ് അക്ഷയ്ക്ക് പ്രചോദനമായത്. പ്രസവിക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍കുട്ടി എന്ന ത്രെഡ് എങ്ങനെയിരിക്കും എന്ന് അക്ഷയ് ചോദിച്ചു. അത് എനിക്കിഷ്ടപ്പെട്ടു. അത് ഡവലപ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എല്ലാ സ്ത്രീകളും മാതൃത്വം ആസ്വദിക്കണമെന്നില്ലല്ലോ. അങ്ങനെയൊരു കഥാപാത്രമാണ് ചിത്രത്തിലെ നായിക.

വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് പാടുന്ന സിനിമയാണ് സാറാസ്. ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കഥാപാത്രമാണ് ഇതിന് പ്രചോദനമായത് കൊണ്ട് തന്നെ ഒരു സര്‍പ്രൈസും ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഈ സിനിമയുടെ കഥ ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ ഇത് ചെയ്യരുതെന്നാണ് ഭാര്യ പറഞ്ഞത്. കുട്ടികളെ ഇഷ്ടമില്ലാത്ത അമ്മ എന്ന് പറയുന്നത് ആര്‍ക്കും സ്വീകാര്യമാകില്ലെന്നും അവള് പറഞ്ഞു. ഞാന്‍ തിരക്കഥ അവള്‍ക്ക് വായിക്കാന്‍ കൊടുത്തു. വായിച്ച് കഴിഞ്ഞപ്പോള്‍ അവള് നിലപാട് മാറ്റി. ഇതുപോലെ തന്നെ ചെയ്യണമെന്ന് പറഞ്ഞ് ഒപ്പം നിന്നു.

അതായത് ഒരു സ്ത്രീ എന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും ഒരാളുടെ സ്വതന്ത്ര്യമാണ് അവര്‍ വിവാഹം ചെയ്യണോ പ്രസവിക്കണോ എന്നൊക്കെയുള്ളത്. ഇപ്പോഴത്തെ കാലഘട്ടത്തില്‍ പറയേണ്ട ഒരു വിഷയമാണെന്ന് തോന്നി. കല്യാണം കഴിഞ്ഞാല്‍ പിന്നെ എല്ലാവരും ചോദിക്കുന്നത് വിശേഷമായോ എന്നല്ലേ? ഈ ചോദ്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് മാത്രം കുട്ടികളെ കുറിച്ച് ചിന്തിക്കാന്‍ നിര്ബന്ധിതര് ആയവരുണ്ട്. കുട്ടികളില്ലാത്ത ദമ്പതികളുടെ അടുത്ത് വളരെ മോശമായാണ് സമൂഹം പെരുമാറുന്നത്. കുട്ടികളെ വേണ്ടെന്ന് വെച്ചാല്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്ന ഒരു പടമാണ് സാറാസ്.

എന്റെ ഓരോ സിനിമ തീരുമ്പോഴും അടുത്തത് ഒരു നായകനെ വെച്ച് എടുക്കണമെന്ന് വിചാരിക്കും. നായകന് വേണ്ടി ഒരു സിനിമയെടുക്കണമെന്ന് കരുതിയാലും ഒടുവില്‍ കറങ്ങി തിരിഞ്ഞ് സ്ത്രീ കഥാപാത്രത്തില്‍ തന്നെ എത്തും. എന്റെ ഭാര്യ ഈ കാര്യം പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. എന്റെ കഴിഞ്ഞ രണ്ട് സിനിമയേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ് ഇത്. കാരണം നാളെ ഈ സിനിമ എന്റെ മകള്‍ കാണുകയാണെങ്കില്‍ എന്നെയോര്‍ത്ത് അഭിമാനം തോന്നും. അത്തരമൊരു സിനിമയാണിത്. എന്നെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നിതെന്നും ജൂഡ് പറയുന്നു.