Just In
- 26 min ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 56 min ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 1 hr ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
- 1 hr ago
ബിഗ് ബോസില്‍ നിന്നും മോഹന്‍ലാലും സല്മാന് ഖാനുമടക്കം വാങ്ങുന്ന പ്രതിഫലം കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്
Don't Miss!
- News
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം വർധിക്കും: ഗീത ഗോപിനാഥ്
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Sports
IND vs ENG: ചെന്നൈ ക്രിക്കറ്റ് ഫീവറിലേക്ക്, ഇന്ത്യയെ മെരുക്കാന്‍ ഇംഗ്ലീഷുകാരെത്തി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദുല്‍ഖറിനും സണ്ണി വെയിനും പിന്നാലെ ജൂഡ് ആന്റണിയും!സ്വപ്നത്തില്‍ പോലും കാണാത്ത കാര്യമാണെന്ന് താരം
മലയാള സിനിമയില്‍ ഓരോ താരങ്ങളും അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി പല മുന്‍നിര താരങ്ങളും സംവിധാനത്തിലേക്ക് കൂടി ചുവടുമാറിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ സിനിമയും നിര്‍മ്മിച്ച സിനിമയും ഈ വര്‍ഷം തന്നെ എത്തിയിരുന്നു. ദുല്‍ഖര്‍ സല്മാന്, സണ്ണി വെയിന്‍ തുടങ്ങി നിരവധി യുവതാരങ്ങള്‍ സിനിമ നിര്‍മ്മിക്കാനൊരുങ്ങുകയാണ്. അവര്‍ക്ക് പിന്നാലെ നടനും സംവിധായകനുമായ ജൂഡ് ആന്റണിയും ഉണ്ട്. താന്‍ ഒരിക്കലും സ്വപ്നത്തില്‍ പോലും കാണാത്ത കാര്യമാണ് നടക്കാന്‍ പോവുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ജൂഡ് പറഞ്ഞിരിക്കുകയാണ്.
ജൂഡ് ആന്റണിയുടെ വാക്കുകളിങ്ങനെ
സിനിമ, ഞാന്‍ സ്വപ്നം കണ്ട എന്റെ സിനിമ... സ്വപ്നങ്ങളില്‍ കണ്ടിട്ടുണ്ട് എന്നെ ഒരു നടനായി.. സംവിധായകനായി.. പക്ഷേ ഒരിക്കല്‍ പോലും ..സ്വപ്നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു. ഞാന്‍ ഒരു സിനിമ നിര്‍മിക്കുന്നു. Yes I am producing a film. എന്റെ പടത്തില്‍ എന്നെ സഹായിച്ച നിധീഷ് ആണ് എഴുത്തും സംവിധാനവും. (അവനെ ഒന്ന് നോക്കി വച്ചോ.. :)) കൂടെ അനുഗ്രഹ കഴിവുകള്‍ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരും. അഭിമാനത്തോടെ അവരെ അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടും.
അരവിന്ദ് കുറുപ്പ് എന്ന എന്റെ സഹോദര തുല്യനായ മനുഷ്യനാണ് എന്റെ ബലം. എന്റെ Coproducer. പ്രവീണ്‍ ചേട്ടന് ആണ് exe producer... എന്റെ വേറൊരു ചേട്ടന്.. Anil mathew എന്ന ചങ്ക് പറിച്ചു തരുന്ന കണ്ട്രോളര്. ഇവരെല്ലാം കൂടെയുണ്ട്. പക്ഷെ... Antony Varghese എന്ന നടന്, അതിലുപരി എന്റെ സ്വന്തം സഹോദരന് , നാട്ടുകാരന്.. സിമ്പിള്‍ മനുഷ്യന്.. പുള്ളിയാണ് നായകന്.... എന്റെ ഗുരുക്കള്‍ ദീപുവേട്ടന്, വിനീത് ബ്രോ, അനൂപേട്ടന്, അപ്പു, ദിലീപേട്ടന്, പ്രിയ, ആല്വിന് ചേട്ടന്, മേത്ത സര്, ആന്റോ ചേട്ടന് ശാന്ത ചേച്ചി.. my family, relatives n friends.. I need ur prayers and blessings. ബാക്കി വിവരങ്ങള്‍ പുറകെ.