»   » എല്ലാ സ്ത്രീകള്‍ക്കും ജ്യോതിക ഒരു പ്രചോദനമാണ്: വിവേക്

എല്ലാ സ്ത്രീകള്‍ക്കും ജ്യോതിക ഒരു പ്രചോദനമാണ്: വിവേക്

Written By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമകളില്‍ ഒരു കാലത്ത് സുപ്പര്‍ താരങ്ങളുടെ നായികയായി പ്രശസ്തി നേടിയിട്ടുളള താരമാണ് ജ്യോതിക. തമിഴ്,തെലുങ്ക്,മലയാളം തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1999ല്‍ വാലി എന്ന അജിത്ത് ചിത്രത്തിലൂടെയാണ് നടി തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കമലഹാസന്‍, വിജയ്,സൂര്യ,വിക്രം തുടങ്ങി പ്രധാന താരങ്ങളുടെയെല്ലാം നായികയായും ജ്യോതിക തിളങ്ങി.

ആദ്യ തമിഴ് ചിത്രം അജിത്തിനൊപ്പം

പ്രശസ്ത സംവിധായകന്‍ എസ്.ജെ സൂര്യ സംവിധാനം ചെയ്ത വാലി എന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായാണ് ജ്യോതിക തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പുവെല്ലാം കേട്ടുപ്പാര്‍, മുഖവരി, തെന്നാലി,ഖുശി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

പേരഴകന്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം

2002ല്‍ മലയാളത്തില്‍ ശശിശങ്കര്‍ സംവിധാനം ചെയ്ത കുഞ്ഞിക്കുനന്‍ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ പേരഴകനില്‍ സൂര്യയുടെ നായിക ജ്യോതികയായിരുന്നു. ചിത്രത്തില്‍ പ്രിയയായും, ശെമ്പകമായും ഡബിള്‍ റോളിലായിരുന്നു ജ്യോതിക എത്തിയിരുന്നത്. ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ജ്യോതികയ്ക്ക് നല്‍കിയത്. തുടര്‍ന്ന് രജനീകാന്ത് ചിത്രം ചന്ദ്രമുഖിയിലെയും പൃഥിരാജ് ചിത്രം മൊഴിയിലെയും പ്രകടനത്തിനും ജ്യോതികയ്ക്ക് പുരസ്‌കാരം ലഭിച്ചു.

മലയാളത്തിലും അഭിനയിച്ചു

2007ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത രാക്കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക മലയാളത്തിലെത്തുന്നത്. തുടര്‍ന്ന് ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ജയറാം ചിത്രമായ സീതാ കല്ല്യാണത്തിലും ജ്യോതിക അഭിനയിച്ചിരുന്നു.

സൂര്യയുമായുളള വിവാഹം

2006ലാണ് ജ്യോതിക സഹതാരമായ സൂര്യയെ വിവാഹം കഴിക്കുന്നത്. വിവാഹത്തിനു ശേഷം താല്‍കാലികമായി സിനിമാ രംഗത്തു നിന്നും ജ്യോതിക വിട്ടുനിന്നിരുന്നു. 2015ല്‍ റോഷന്‍ ആന്‍ഡ്രുസ് സംവിധാനം ചെയ്ത 36 വയതിനിലെ എന് ചിത്രത്തിലൂടെയാണ് ജ്യോതിക സിനിമയിലേക്ക് തിരിച്ചുവരുന്നത്. സൂര്യയും കുടുംബവും നല്‍കുന്ന പിന്തുണ കൊണ്ടാണ് തനിക്ക് സിനിമയിലേക്ക് തിരിച്ചുവരാനായത് എന്ന ജ്യോതിക അടുത്തിടെ പറഞ്ഞിരുന്നു.

ജ്യോതികയെ പ്രശംസിച്ച് വിവേക്

അടുത്തിടെ നടന്‍ പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകളുടെ വിവാഹത്തിന് തമിഴിലെ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. ചടങ്ങില്‍ സൂര്യയെയും ജ്യോതികയെയും കണ്ട അനുഭവമാണ് വിവേക് ഒരു പ്രമുഖ മാധ്യമത്തോട് പങ്കുവെച്ചത്. പാര്‍ത്ഥിപന്‍ സാറിന്റെ മകളുടെ വിവാഹത്തിനിടെ ഞാന്‍ ജ്യോതികയെ കണ്ടു. ആത്മവിശ്വാസമുളള ചിരികൊണ്ടും മുഖപ്രസാദം കൊണ്ടും അവര്‍ അവിടെ പ്രകാശം പരത്തുകയായിരുന്നു. ഒരു ഭാര്യ, അമ്മ, വീട്ടമ്മ എന്ന നിലയില്‍ അവര്‍ വിജയങ്ങള്‍ കൊയ്യുന്നു. എല്ലാ സ്ത്രീകള്‍ക്കും ജ്യോതിക പ്രചോദനമാണ്.വിവേക് പറഞ്ഞു.

സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം നിലത്തിരുന്ന് കൂള്‍ മമ്മൂട്ടി, വാപ്പച്ചി സൂപ്പറാണെന്ന് ദുല്‍ഖറും, കാണൂ

മമ്മൂട്ടിയാണ് മൈ സ്‌റ്റോറി ട്രെയിലര്‍ പുറത്തുവിട്ടത്, പൃഥ്വിക്കും പാര്‍വതിക്കും പിന്തുണയും അറിയിച്ചു

English summary
Jyothika is an inspiration for all women: Vivek

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam