twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ സേതുരാമയ്യര്‍ പിറന്നിട്ട് 30 വര്‍ഷം, സംവിധായകന്‍ പറയുന്നത്?

    |

    മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിന്റെ സേതുരാമയ്യര്‍ എത്തിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. 1988ലാണ് ഈ സീരീസിലെ ആദ്യ സിനിമയായ ഒരു സിബി ഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങിയത്. നാല് ഭാഗങ്ങളിലായാണ് സേതുരാമയ്യര്‍ എത്തിയത്. അഞ്ചാം ഭാഗത്തിനായി ആരാധകര്‍ ഇന്നും അക്ഷമയോടെ കാത്തിരിക്കുകയാണ്. അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

    മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍. വിവിധ കേസുകളെക്കുറിച്ച് അന്വേഷിക്കാനെത്തിയ സേതുരാമയ്യരെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. കെ മധു, എസ് എന്‍ സ്വാമി കൂട്ടുകെട്ടിലാണ് ഈ ചിത്രങ്ങള്‍ പുറത്തിറങ്ങിയത്. സേതുരാമയ്യരുടെ മാനറിസം പോലും മലയാളിക്ക് സുപരിചിതമാണ്.

    സേതുരാമയ്യര്‍ക്ക് 30ാം പിറന്നാള്‍

    സേതുരാമയ്യര്‍ക്ക് 30ാം പിറന്നാള്‍

    മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമായ സേതുരാമയ്യര്‍ പിറന്നിട്ട് 30 വര്‍ഷം പിന്നിടുന്നു. ഈ സീരീസിലെ ആദ്യ സിനിമയായ ഒരു സിബി ഐ ഡയറിക്കുറിപ്പ് 1988 ലാണ് പുറത്തിറങ്ങിയത്.

    വ്യത്യസ്തമായ അന്വേഷണം

    വ്യത്യസ്തമായ അന്വേഷണം

    കുറ്റാന്വേഷണ പരമ്പരകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. വ്യത്യസ്ത കേസുകളുമായി സേതുരാമയ്യരും സംഘവും എത്തിയപ്പോള്‍ പ്രേക്ഷകര്‍ അവരെ ഏറ്റെടുക്കുകയായിരുന്നു.

    നാല് സിനിമ

    നാല് സിനിമ

    സേതുരമായ്യരുടെ അന്വേഷണവുമായി ബന്ധപ്പെട്ട് നാല് സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് നാല് സിനിമകള്‍ക്കും ലഭിച്ചത്. ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന അഞ്ചാമത്തെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    അഞ്ചാമത്തെ ചിത്രത്തിനായി കാത്തിരിക്കുന്നു

    അഞ്ചാമത്തെ ചിത്രത്തിനായി കാത്തിരിക്കുന്നു

    1988 ലാണ് കുറ്റാന്വേഷണ പരമ്പരയിലെ ആദ്യ സീരീസായ സിബി ഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങിയത്. അടുത്ത വര്‍ഷം തന്നെ അടുത്ത ചിത്രമായ ജാഗ്രത പുറത്തിറങ്ങി. പിന്നീട് 2004 ലാണ് സേതുരാമയ്യര്‍ സിബി ഐ പുറത്തിറങ്ങിയത്. 2005 ല്‍ നേരറിയാന്‍ സിബി ഐ യും പുറത്തിറങ്ങി. ഈ ചിത്രങ്ങളുടെ വിജയ ശേഷമാണ് ചിത്രത്തിന് അഞ്ചാം ഭാഗം ഒരുക്കുന്നത്.

    ആദ്യം നല്‍കിയ പേര്

    ആദ്യം നല്‍കിയ പേര്

    എസ് എന്‍ സ്വാമിയാണ് കുറ്റാന്വേഷണ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത്. അലി ഇമ്രാന്‍ എന്നായിരുന്നു അദ്ദേഹം കഥാപാത്രത്തിന് പേര് നല്‍കിയതെന്നും സംവിധായകന്‍ പറയുന്നു. പിന്നീട് മമ്മൂട്ടിയാണ് ആ കഥാപാത്രത്തിനെ സേതുരാമയ്യരാക്കി മാറ്റിയത്.

    മമ്മൂട്ടി തന്നെ തിരഞ്ഞെടുത്ത ആക്ഷന്‍

    മമ്മൂട്ടി തന്നെ തിരഞ്ഞെടുത്ത ആക്ഷന്‍

    സേതുരാമയ്യരുടെ പ്രധാന മാനറിസങ്ങളിലൊന്നായ കൈ പിന്നില്‍ കെട്ടുന്ന ആക്ഷന്‍ മമ്മൂട്ടി സ്വന്തം ഇഷ്ടപ്രകാരം സംഭാവന ചെയ്തതാണ്. അതും ക്ലിക്കായി. പിന്നീട് എല്ലാ ചിത്രങ്ങളിലും അത് പരീക്ഷിക്കുകയായിരുന്നു.

    അഞ്ചാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു

    അഞ്ചാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു

    എന്‍ എസ് സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന് പിന്നിലും. ചിത്രത്തിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. സ്വര്‍ഗ്ഗ ചിത്രയുടെ ബാനറില്‍ കെ അപ്പച്ചനാണ് പുതിയ ചിത്രം ഒരുക്കുന്നത്.

    യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കി

    യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കി

    1988 ല്‍ സിബി ഐ ഡയറിക്കുറിപ്പ്, 1989 ല്‍ ജാഗ്രത, 2004 ല്‍ സേതുരാമയ്യര്‍ സിബി ഐ, 2005 ല്‍ നേരറിയാന്‍ സിബി ഐ എന്നീ ചിത്രങ്ങളാണ് ഇതുവരെ ഇറങ്ങിയത്. ഇതുവരെയുള്ള ചിത്രങ്ങളെല്ലാം ഒരുക്കിയത് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ്.

    സംവിധായകന്‍ പറയുന്നത്

    സേതുരാമയ്യര്‍ മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനെക്കുറിച്ച് സംവിധായകന്‍ പറയുന്നത് എന്താണെന്ന് അറിയേണ്ടേ, കാണൂ.

    മാമാങ്കം അത്യുഗ്രന്‍ സിനിമയായിരിക്കും, മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നീരജ് പറഞ്ഞത്?മാമാങ്കം അത്യുഗ്രന്‍ സിനിമയായിരിക്കും, മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നീരജ് പറഞ്ഞത്?

    മമ്മൂട്ടി പരോളിനിറങ്ങുന്ന ദിവസം തീരുമാനിച്ചു, ഇനി നാളെണ്ണി കാത്തിരിക്കാം അലക്‌സിനെ കാണാനായി!മമ്മൂട്ടി പരോളിനിറങ്ങുന്ന ദിവസം തീരുമാനിച്ചു, ഇനി നാളെണ്ണി കാത്തിരിക്കാം അലക്‌സിനെ കാണാനായി!

    മമ്മൂട്ടിക്കും സംഘത്തിനും വെല്ലുവിളി ഉയര്‍ത്താന്‍ പ്രിയദര്‍ശനില്ല, താരപുത്രനൊപ്പമാണ് അടുത്ത സിനിമ!മമ്മൂട്ടിക്കും സംഘത്തിനും വെല്ലുവിളി ഉയര്‍ത്താന്‍ പ്രിയദര്‍ശനില്ല, താരപുത്രനൊപ്പമാണ് അടുത്ത സിനിമ!

    English summary
    K Madhu talks about Sethuramayyar's 30 year
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X