»   » അലി ഇമ്രാനെ സേതുരാമയ്യര്‍ ആക്കിയതിന് പിന്നില്‍ മമ്മൂട്ടി.. ആ കഥാപാത്രം മോഹന്‍ലാല്‍ ഏറ്റെടുത്തു!

അലി ഇമ്രാനെ സേതുരാമയ്യര്‍ ആക്കിയതിന് പിന്നില്‍ മമ്മൂട്ടി.. ആ കഥാപാത്രം മോഹന്‍ലാല്‍ ഏറ്റെടുത്തു!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സിനിമകളിലൊന്നാണ് സേതുരാമയ്യര്‍ കഥാപാത്രമായെത്തിയ ചിത്രങ്ങള്‍. ഒരു സിബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബി ഐ, നേരറിയാന്‍ സിബി ഐ തുടങ്ങി നാല് ചിത്രങ്ങളാണ് സേതുരാമയ്യരെ പ്രധാന കഥാപാത്രമാക്കി പുറത്തിറങ്ങിയത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളുടെ അഞ്ചാം ഭാഗം വരുന്ന കാര്യത്തെക്കുറിച്ച് അടുത്തിടെയാണ് സംവിധായകന്‍ വ്യക്തമാക്കിയത്.

ബച്ചന്റെ പിറന്നാളിന് ഐശ്വര്യ പാര്‍ട്ടി ഒരുക്കിയിരുന്നു.. ജയ ബച്ചനാണ് വേണ്ടെന്നു വെച്ചത്.. കാരണം??

പ്രേമിച്ചിട്ടൊക്കെയുണ്ട് പക്ഷേ.. വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് സൗബിന്‍!

ആന്റണിയുമായുള്ള സൗഹൃദത്തില്‍ സുചിത്രയ്ക്ക് അസൂയയാണെന്ന് മോഹന്‍ലാല്‍.. കാരണം?

പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന കുറ്റാന്വേഷണ ചിത്രത്തിന്‍രെ അഞ്ചാം ഭാഗത്തിന്റെ തയ്യാറെടുപ്പുകള്‍ പുരോഗമിച്ചു വരികയാണെന്ന് സംവിധായകന്‍ കെ മധു അറിയിച്ചു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചു.

സേതുരാമയ്യര്‍ സീരീസിലെ അഞ്ചാമത്തെ ചിത്രം

1988 ലാണ് കുറ്റാന്വേഷണ പരമ്പരയിലെ ആദ്യ സീരീസായ സിബി ഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങിയത്. അടുത്ത വര്‍ഷം തന്നെ അടുത്ത ചിത്രമായ ജാഗ്രത പുറത്തിറങ്ങി. പിന്നീട് 2004 ലാണ് സേതുരാമയ്യര്‍ സിബി ഐ പുറത്തിറങ്ങിയത്. 2005 ല്‍ നേരറിയാന്‍ സിബി ഐ യും പുറത്തിറങ്ങി. ഈ ചിത്രങ്ങളുടെ വിജയ ശേഷമാണ് ചിത്രത്തിന് അഞ്ചാം ഭാഗം ഒരുക്കുന്നത്.

അലി ഇമ്രാനെന്നായിരുന്നു തിരക്കഥാകൃത്ത് പേര് നല്‍കിയത്

എസ് എന്‍ സ്വാമിയാണ് കുറ്റാന്വേഷണ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത്. അലി ഇമ്രാന്‍ എന്നായിരുന്നു അദ്ദേഹം കഥാപാത്രത്തിന് പേര് നല്‍കിയതെന്നും സംവിധായകന്‍ പറയുന്നു.

സേതുരാമയ്യരാക്കിയത് മമ്മൂട്ടി

അലി ഇമ്രാനെന്ന കഥാപാത്രത്തെ സേതുരാമയ്യരാക്കി മാറ്റിയത് മമ്മൂട്ടിയാണ്. മെഗാസ്റ്റാറിന്റെ നിര്‍ദേശപ്രകാരമാണ് കഥാപാത്രത്തിന്റെ പേര് മാറ്റിയത്. പിന്നീട് അലി ഇമ്രാനെ മൂന്നാം മുറയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചു.

കൈ പിന്നില്‍ കെട്ടുന്നത്

സേതുരാമയ്യരുടെ പ്രധാന മാനറിസങ്ങളിലൊന്നായ കൈ പിന്നില്‍ കെട്ടുന്ന ആക്ഷന്‍ മമ്മൂട്ടി സ്വന്തം ഇഷ്ടപ്രകാരം സംഭാവന ചെയ്തതാണ്. അതും ക്ലിക്കായി. പിന്നീട് എല്ലാ ചിത്രങ്ങളിലും അത് പരീക്ഷിക്കുകയായിരുന്നു.

അഞ്ചാം ഭാഗത്തെയും സ്വീകരിക്കുമെന്ന പ്രതീക്ഷ

മുന്‍ ചിത്രങ്ങള്‍ സ്വീകരിച്ചതു പോലെ സേതുരാമയ്യര്‍ പരമ്പരയിലെ അഞ്ചാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് അഞ്ചാം ഭാഗത്തിനായി കാത്തിരിക്കുന്നത്.

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കി

1988 ല്‍ സിബി ഐ ഡയറിക്കുറിപ്പ്, 1989 ല്‍ ജാഗ്രത, 2004 ല്‍ സേതുരാമയ്യര്‍ സിബി ഐ, 2005 ല്‍ നേരറിയാന്‍ സിബി ഐ എന്നീ ചിത്രങ്ങളാണ് ഇതുവരെ ഇറങ്ങിയത്. ഇതുവരെയുള്ള ചിത്രങ്ങളെല്ലാം ഒരുക്കിയത് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ്.

English summary
K Madhu talks about Sethuramayyar CBI's fifth part.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam