twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തില്‍ തങ്കലിപികളാല്‍ അടയാളപ്പെടുത്തിയ ചിത്രം! കെ മധു വെളിപ്പെടുത്തുന്നു

    |

    മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് കഥാപാത്രത്തെ സമ്മാനിച്ച സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നിത്. അധോലോക നായകനായ സാഗര്‍ ഏലീയാസ് ജാക്കി ആയി എന്ന വേഷത്തിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്. പില്‍ക്കാലത്ത് മലയാളത്തിലെ മികച്ച ഡോണ്‍ കഥാപാത്രങ്ങളിലൊന്നും സിനിമയും ഇരുപതാം നൂറ്റാണ്ടിലേത് ആയി.

    മമ്മൂട്ടിയുടെ മരണമാസ്, മാമാങ്കത്തിന് വേണ്ടി കൂറ്റന്‍ സെറ്റ്! ലൂസിഫര്‍ ടീം മാമാങ്കത്തിലും!മമ്മൂട്ടിയുടെ മരണമാസ്, മാമാങ്കത്തിന് വേണ്ടി കൂറ്റന്‍ സെറ്റ്! ലൂസിഫര്‍ ടീം മാമാങ്കത്തിലും!

    മോഹന്‍ലാല്‍, സുരേഷ് ഗോപി, അംബിക, ജഗതി ശ്രീകുമാര്‍, ഉര്‍വ്വശി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1987 മേയ് പതിനാലിനായിരുന്നു ഇരുപതാം നൂറ്റാണ്ട് റിലീസ് ചെയ്യുന്നത്. ഈ വര്‍ഷം വരുമ്പോള്‍ 32 സുന്ദര വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഓര്‍ത്ത് സംവിധായകന്‍ കെ മധു എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപതാം നൂറ്റാണ്ടിന് ലഭിക്കുന്ന പിന്തുണയെ കുറിച്ച് മധു തുറന്ന് പറഞ്ഞത്.

    mohanlal-irupatham-noottandu

    കെ മധുവിന്റെ വാക്കുകളിലേക്ക്..

    ഓര്‍മ്മകളില്‍ എക്കാലവും താലോലിക്കുന്ന ദിനമാണ് ഇന്ന്. ' ഇരുപതാം നൂറ്റാണ്ട് ' എന്ന ഞാന്‍ ഏറെ സ്‌നേഹിക്കുന്ന ചിത്രം പിറന്നിട്ട് വര്‍ഷം 32 തികയുന്നു . മനസ്സില്‍ ഓര്‍മ്മകള്‍ തിരതല്ലുന്നു... മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തില്‍ തങ്കലിപികളാല്‍ അടയാളപ്പെടുത്തിയ ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി പുതു ഭാവത്തില്‍ പുത്തന്‍ വേദികളില്‍ ഇപ്പോഴും ജന്മമെടുക്കുകയും അരങ്ങു വാഴുകയും ചെയ്യുന്നത് കാണുന്നത് എത്ര പരമ പുണ്യമാണ് ഒരു സംവിധായകന്. സാഗര്‍ ഏലിയാസ് ജാക്കിയുടെ പിറവി ഒരുക്കിയ എസ്.എന്‍.സ്വാമിക്ക് സരസ്വതീ കടാക്ഷം എന്നുമുണ്ടാവട്ടെ. ഒപ്പം കഴിഞ്ഞ നൂറ്റാണ്ടില്‍ എന്നോട് സഹകരിച്ച ചിത്രത്തിലെ മുഴുവന്‍ അംഗങ്ങളോടും, സിനിമ ഏറ്റെടുത്ത പ്രേക്ഷക ഹൃദയങ്ങളോടും ഈ നൂറ്റാണ്ടിലെ ഈ ദിനം എന്റെ അളവറ്റ സ്‌നേഹവും നന്ദിയും അറിയിക്കാന്‍ ഉപയോഗിക്കട്ടെ. 'നന്ദി''

    English summary
    K Madhu opens about Mohanlal's Irupatham Noottandu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X