twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിബിഐ കൂട്ടുകെട്ടിനെ ആരോ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്; സിനിമ റിലീസായ ദിവസത്തെ കുറിച്ച് കെ മധു

    |

    മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളാണ് സിബിഐ സീരിസുകളിലൂടെ പുറത്ത് വന്നത്. മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ കുറ്റാന്വേഷണ സിനിമകളായി അത് മാറുകയും ചെയ്തു. മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്ക് എസ് എന്‍ സ്വാമിയാണ് തിരക്കഥ ഒരുക്കിയത്.

    സിബിഐ സീരിസിലെ അഞ്ചാം ഭാഗം അടുത്തിടെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ഈ സിനിമയെയും ഞങ്ങളുടെ കൂട്ടുക്കെട്ടിനെയും ആരോ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടന്നാണ് സംവിധായകന്‍ കെ മധു പറയുന്നത്. സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും വേണ്ടി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

    k-madhu

    സേതുരാമയ്യര്‍ മമ്മൂട്ടിയുടെ ഉള്‍ക്കാഴ്ചയാണ്. അദ്ദേഹം ഈ കഥാപാത്രമായി ജീവിക്കുകയാണ്. സേതുരാമയ്യര്‍ എന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടിയാണ്. മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അത് സേതുരാമയ്യരും. ലോകമെമ്പാടും സിനിമയ്ക്ക് വേണ്ടി കൈയ്യടിക്കുന്ന പ്രേക്ഷകര്‍ മമ്മൂട്ടിയ്ക്കും എനിക്കും എസ്എന്‍ സ്വാമിയ്ക്കും ഞങ്ങളുടെ സൃഷ്ടിയ്ക്കും കൈയ്യടിക്കുന്നുണ്ട്.

    ഞങ്ങള്‍ അടി കൂടുമ്പോള്‍ എന്തോ നല്ലത് വരാന്‍ പോവുകയാണെന്ന് അറിയാം; വിജയ് ബാബുവും സാന്ദ്രയും അന്ന് പറഞ്ഞത്ഞങ്ങള്‍ അടി കൂടുമ്പോള്‍ എന്തോ നല്ലത് വരാന്‍ പോവുകയാണെന്ന് അറിയാം; വിജയ് ബാബുവും സാന്ദ്രയും അന്ന് പറഞ്ഞത്

    സിബിഐ പരമ്പരകള്‍ അതാത് കാലത്തെ യുവത്വത്തിനെ കൂടെ കൂട്ടി ചെയ്ത സിനിമയാണ്. ഇപ്പോഴും ഈ സിനിമയ്ക്ക് യുവത്വത്തിന്റെ പിന്തുണയുണ്ട്. അത് എവിടെയോ തച്ചുടയ്ക്കാന്‍ ആരോ ശ്രമിക്കുന്നുണ്ടെന്നാണ് കെ മധു പറയുന്നത്.

    പുതിയതായി വന്നവരുടെയും വീട്ടില്‍ ഉള്ളവരുടെയും മനസില്‍ എന്തായിരിക്കും? മണ്ടന്‍ തന്ത്രങ്ങള്‍ മെനയുകയാണ്പുതിയതായി വന്നവരുടെയും വീട്ടില്‍ ഉള്ളവരുടെയും മനസില്‍ എന്തായിരിക്കും? മണ്ടന്‍ തന്ത്രങ്ങള്‍ മെനയുകയാണ്

    cbi-5-the-brain-movie

    ഇത്രയും നല്ലൊരു പടത്തിന് ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങളില്‍ ഒരു നെഗറ്റീവ് അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു. അത് ഒരു പരിധി വരെ നടന്നു. അതിനെയെല്ലാം അതിജീവിച്ച് കൊണ്ട് ലോകമെമ്പാടും ഇന്ന് സ്ത്രീഹൃദയങ്ങളില്‍ പതിഞ്ഞ്, കുടുംബസദസുകളില്‍ നിറഞ്ഞ് ഈ ചിത്രം ഓടുന്നതില്‍ എനിക്ക് മറ്റാരോടും നന്ദി പറയാനില്ല. ജഗദീശ്വരന്‍, എന്റെ മാതാപിതാക്കള്‍, ഗുരുനാഥന്‍, അവരുടെ അനുഗ്രഹം കാരണമാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്.

    പാര്‍ക്കില്‍ പോയപ്പോഴാണ് പ്രസവവേദന വരുന്നത്; കുഞ്ഞിനെ ആദ്യം നെഞ്ചോട് ചേര്‍ത്ത നിമിഷത്തെ കുറിച്ച് കാജല്‍പാര്‍ക്കില്‍ പോയപ്പോഴാണ് പ്രസവവേദന വരുന്നത്; കുഞ്ഞിനെ ആദ്യം നെഞ്ചോട് ചേര്‍ത്ത നിമിഷത്തെ കുറിച്ച് കാജല്‍

    അയ്യരും ചാക്കോയും വിക്രവും ജയിക്കാനായി ജനിച്ചവരാണ്. ചാക്കോയായി മുകേഷും ഈ ചിത്രത്തില്‍ അഭിനയിച്ചു. വളരെ മനോഹരമായി മുകേഷ് ചെയ്തു. സായികുമാറിന്റെ ദേവദാസ് എന്ന കഥാപാത്രവും കൈയ്യടി നേടുന്നു. ഒരുപാട് പേരുടെ പ്രാര്‍ഥന ഈ സിനിമയിലുണ്ടെന്നും കെ മധു പറയുന്നു.

    Recommended Video

    CBI 5 Movie Review | മമ്മൂക്കക്ക് സിബിഐ 5 മൈലേജ് കുറക്കുമോ ?

    വീഡിയോ കാണാം

    Read more about: mammootty cbi k madhu
    English summary
    K Madhu Opens Up About Mammootty Starrer 'CBI'5
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X