twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രമുഖ നിര്‍മ്മാതാവ് വേണ്ടെന്നു വെച്ച മമ്മൂട്ടി ചിത്രം, പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തി കെ മധു

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ സിബിഐ സീരീസ് ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രമായി മമ്മൂക്ക എത്തിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ സംവിധായകന്‍ കെ മധുവാണ് സിബിഐ സീരിസ് സിനിമകള്‍ ഒരുക്കിയത്. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം.

    മികച്ച പ്രതികരണത്തോടൊപ്പം നൂറിലധികം ദിവസങ്ങളാണ് സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, ജഗതി ശ്രീകുമാര്‍, മുകേഷ്, സുകുമാരന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സിബി ഐ ഡയറിക്കുറിപ്പ് വിജയമായതിന് പിന്നാലെ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും പുറത്തിറങ്ങി.

    ആദ്യ നാല് ഭാഗങ്ങള്‍ക്ക്

    ആദ്യ നാല് ഭാഗങ്ങള്‍ക്ക് പിന്നാലെയാണ് സിബി ഐ സീരിസിലെ അഞ്ചാം ഭാഗവും വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. മമ്മൂട്ടി, എസ് എന്‍ സ്വാമി, കെ മധു കൂട്ടുകെട്ടില്‍ തന്നെയാകും ചിത്രം ഒരുങ്ങുക. വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം സിബിഐ സീരിസില്‍ മൂന്ന് സിനിമകള്‍ സൂപ്പര്‍ ഹിറ്റായപ്പോള്‍ ജാഗ്രത എന്ന ചിത്രം മാത്രമാണ് വലിയ ഹിറ്റിലേക്ക് പോകാതിരുന്നത്.

    സിബിഐ ഡയറിക്കുറിപ്പിന്

    സിബിഐ ഡയറിക്കുറിപ്പിന് പിന്നാലെ 1989ലാണ് ജാഗ്രത പുറത്തിറങ്ങിയത്. മമ്മൂട്ടി, മുകേഷ്, ജഗതി തുടങ്ങിയ താരങ്ങള്‍ക്ക് പുറമെ പാര്‍വതി, സുകുമാരന്‍, ജനാര്‍ദ്ധനന്‍ തുടങ്ങിയവരും ജാഗ്രതയില്‍ പ്രധാന വേഷങ്ങളിലെത്തി. എം മണിയുടെ തന്നെ നിര്‍മ്മാണത്തിലാണ് ചിത്രം ഒരുങ്ങിയത്. ജാഗ്രത ഒരു വലിയ വിജയമാകാതെ പോയതിന്‌റെ കാരണം സംവിധായകന്‍ മധു വെളിപ്പെടുത്തിയിരുന്നു.

    സിനിമയുടെ കഥ

    സിനിമയുടെ കഥ ആദ്യം പറയുന്നത് മറ്റൊരു നിര്‍മ്മാവിനോടാണെന്ന് സംവിധായകന്‍ പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ നിര്‍മ്മാതാവായിരുന്നു അത്. പക്ഷേ പുളളി ഈ കഥ ശരിയാകില്ലെന്ന് പറഞ്ഞു. അങ്ങനെ പ്രോജക്ട് അവിടെ നിന്നു. എന്നാല്‍ പിന്നീട് സിബിഐയുടെ ആദ്യ ഭാഗം നിര്‍മ്മിച്ച മണി സാറിനോട് തന്നെ ഇത് പറയാന്‍ തീരുമാനിച്ചു. അദ്ദേഹം ധൈര്യമായി മുന്നോട്ടുപോകാം എന്ന് പറഞ്ഞതോടെ ജാഗ്രത ചെയ്യാനുളള ആത്മവിശ്വാസം ഉണ്ടായി.

    Recommended Video

    Director Vysakh About Megastar Mammootty
    പക്ഷേ ആദ്യ

    പക്ഷേ ആദ്യ ഭാഗം പോലെ ചിത്രം വലിയ ഒരു വിജയമായില്ല. കുറച്ചു ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കഥാഖ്യാന ശൈലിയാകാം അതിന്‌റെ കാരണം. പക്ഷേ ഇന്നും ചാനലുകളില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാണുന്ന ചിത്രമാണ് ജാഗ്രത, കെ മധു പറഞ്ഞു. സിബിഐ സീരീസിന് പുറമെ സൂപ്പര്‍ താരങ്ങളെ വെച്ച് നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള ആളാണ് കെ മധു. 1986ല്‍ മലരും കിളിയും എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു തുടക്കം. തുടര്‍ന്ന് ഇരുപത്തഞ്ചിലധികം സിനിമകള്‍ സംവിധായകന്‌റെതായി വിവിധ ഭാഷകളില്‍ പുറത്തിറങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് അദ്ദേഹം,

    Read more about: mammootty k madhu
    English summary
    K Madhu Revealed An Unknown Backstory Of Mammootty Starrer Jagratha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X