twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിസ്റ്റര്‍ അമലയുടെ കഥ പറഞ്ഞ സുരേഷ് ഗോപി ചിത്രം, ത്രില്ലര്‍ സിനിമയെ കുറിച്ച് സംവിധായകന്‍‌ കെ മധു

    By Midhun Raj
    |

    സുരേഷ് ഗോപി-കെ മധു കൂട്ടുകെട്ടില്‍ 1999ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായിരുന്നു ക്രൈം ഫയല്‍. സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയത്. അഭയ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് വന്ന ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരുന്നത്. കോണ്‍വെന്റിലെ കിണ്ണറ്റില്‍ സിസ്റ്റര്‍ അമലയെ മരിച്ചനിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്നു നടക്കുന്ന പോലീസ് അന്വേഷണവുമാണ് സിനിമയില്‍ കാണിച്ചത്.

    Recommended Video

    സിസ്റ്റര്‍ അമലയുടെ കഥ പറഞ്ഞ ക്രൈം ഫയല്‍ | FilmBeat Malayalam

    ഏകെ സാജന്‍, ഏകെ സന്തോഷ് തുടങ്ങിയവരുടെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയത്. സുരേഷ് ഗോപിക്കൊപ്പം സിദ്ധിഖ്, സംഗീത, വിജയരാഘവന്‍, രാജന്‍ പി ദേവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. സിസ്റ്റര്‍ അമലയായി നടി സംഗീതയാണ് ചിത്രത്തില്‍ അഭിനയിച്ചത്. അതേസമയം അതീവ ശ്രദ്ധേയോടെയാണ് അന്ന് സിനിമ അണിയിച്ചൊരുക്കിയതെന്ന് സംവിധായകന്‍ കെ മധു പറഞ്ഞിരുന്നു.

    മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ്

    മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അഭയ കേസ് സിനിമയ്ക്ക് ഒരു പശ്ചാത്തലം ആയെന്നേയുളളൂ എന്നും സംവിധായകന്‍ പറയുന്നു. റിലീസിന് മുന്‍പ് വരെ പലരുടെയും മനസില്‍ ആ സിനിമയെ കുറിച്ച് ചില കറുത്ത പാടുകളുണ്ടായിരുന്നു. എന്താണ് ഇവര്‍ സിനിമയിലൂടെ ഉദ്ദേശിക്കുന്നതെന്നായിരുന്നു അവരെല്ലാം ചിന്തിച്ചത്.

    എന്നാല്‍ മാറ്റിനി കഴിഞ്ഞതോടെ

    എന്നാല്‍ മാറ്റിനി കഴിഞ്ഞതോടെ ആ കറുത്ത പാടുകളെല്ലാം മാഞ്ഞു. ഇത് അഭയ കൊലക്കേസ് അല്ലെന്നും വെറും സിനിമാ കേസാണെന്നും അവര്‍ക്ക് മനസിലായി. ഒരു കുറ്റാന്വേഷണ കഥ മറ്റൊരു രീതിയില്‍ തികച്ചും സിനിമാറ്റിക്ക് രീതിയില്‍ ആവിഷ്‌കരിക്കുകയാണ് ചെയ്തത്. ആരുടെയും പേരെടുത്ത് പറയാതെ ആരെയും കുറ്റപ്പെടുത്താതെ ഒരു കഥ തിരക്കഥാകൃത്തുക്കളായ ഏകെ സാജനും ഏകെ സന്തോഷും തയ്യാറാക്കി.

    പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

    കോടതിയുടെ പരിഗണനയിലുളള

    കോടതിയുടെ പരിഗണനയിലുളള ഒരു കേസ് ആയതിനാലും സെന്‍സേഷണല്‍ സംഭവമായതിനാലും അതീവ ശ്രദ്ധയോടെയാണ് സിനിമ ചെയ്തത്. ഓരോ ഷോട്ടും കൃത്യതയോടെയാണ് പകര്‍ത്തിയതെന്നും സംവിധായകന്‍ പറഞ്ഞു. പൊതു സമൂഹത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ പ്രായം കുറവായിരുന്ന സംവിധായകനായിട്ടും ഓരോ ഷോട്ടിലും അത്രയേറെ ശ്രദ്ധിച്ചിരുന്നു. ഒരു സംവിധായകന് ചെയ്യാവുന്ന പരമാവധി നീതി പുലര്‍ത്തിയാണ് ആ കഥ സിനിമയാക്കിയത് അഭിമുഖത്തില്‍ കെ മധു പറഞ്ഞു.

    ഡിഐജി ഈശ്വോ പണിക്കര്‍

    ഡി ഐജി ഈശ്വോ പണിക്കര്‍ ഐപിഎസ് എന്ന നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിച്ചത്. എസ് പി അന്‍വര്‍ റാവത്തറായി സിദ്ധിഖും ഫാദര്‍ ക്ലെമന്‌റ് കാളിയാര്‍ ആയി വിജയരാഘവവനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ടെലിവിഷന്‍ ചാനലുകളില്‍ എപ്പോഴും വരാറുണ്ട് സിനിമ. എന്‍എഫ് വര്‍ഗീസ്, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, വിജയകുമാര്‍, മേഘനാഥന്‍, കുണ്ടറ ജോണി, ജഗനാഥ വര്‍മ്മ, ബാബു നമ്പൂതിരി, സുബൈര്‍, റിസബാവ, സ്ഫടികം ജോര്‍ജ്ജ്, കെബി ഗണേഷ് കുമാര്‍, എംഎസ് തൃപ്പൂണിത്തുറ, സീനത്ത്, ശാന്തകുമാരി, പ്രിയങ്ക തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

    Read more about: suresh gopi k madhu
    English summary
    K Madhu Revealed The Biggest Challenges He Faced While Making Suresh Gopi movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X