twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് താന്‍ടാ മലയാളി; മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച അന്യഭാഷാ ചിത്രങ്ങള്‍

    മലയാളി പ്രേക്ഷകര്‍ക്ക് മാത്രമേ ഇതിന് കഴിയൂ.ഭാഷാഭേദമില്ലാതെ സിനിമ കാണുന്ന മലയാളി 2016 ല്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച അന്യഭാഷാ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയേണ്ടേ?

    By Nihara
    |

    2016 വിട പറയാന്‍ ഇനി ഏതാനും നാളുകള്‍ കൂടിയേ ബാക്കിയുള്ളൂ. ഒട്ടേറെ മലയാള സിനിമകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. പ്രേക്ഷകര്‍ മറക്കാത്ത ഒട്ടനവധി രംഗങ്ങളാണ് അഭ്രപാളിയില്‍ മിന്നിമറിഞ്ഞത്. ബോക്‌സോഫീസില്‍ മാത്രമല്ല പ്രേക്ഷക മനസ്സിലും വിജയക്കൊടി പാറിച്ച നിരവധി ചലച്ചിത്രങ്ങള്‍. മലയാളത്തെക്കൂടാതെ അന്യഭാഷാ ചിത്രങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകസമൂഹമാണ് കേരളത്തിലുള്ളത്.

    ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സിനിമ ആസ്വദിക്കാന്‍ കേരളത്തിലെ പ്രേക്ഷകര്‍ക്ക് കഴിയും. രജനീകാന്തിന്റെ കബാലി കാണാനും സൂര്യയുടെ 24 ഉം കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്നത് കേരളക്കര ഒന്നാകെയാണ്. ബഹുഭാഷാ ചിത്രങ്ങള്‍ കേരളത്തിലെ ബോക്‌സോഫീസുകളില്‍ സൂപ്പര്‍ഹിറ്റാവുന്നതിനും കൂടി മലയാളി പ്രേക്ഷകര്‍ സാക്ഷിയാവാറുണ്ട്.

    കേരളത്തില്‍ സൂപ്പര്‍ഹിറ്റായ അന്യഭാഷാ ചിത്രങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടേ...

     കബാലി

    സ്റ്റൈല്‍ മന്നന്റെ കബാലി

    തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലി കേരളത്തിലും സൂപ്പര്‍ഹിറ്റായിരുന്നു. നാലരക്കോടിയാണ് ചിത്രത്തിന്റെ കേരളത്തിലെ കളക്ഷന്‍.

     ജംഗിള്‍ബുക്ക്

    മൗഗ്ലിയുടെ കഥ പറഞ്ഞ ജംഗിള്‍ബുക്ക്

    ചെന്നായക്കൂട്ടത്തില്‍ വളര്‍ന്ന മൗഗ്ലിയുടെ കഥ വായിക്കാത്തവരായി ആരുമുണ്ടാവില്ല. മൗഗ്ലിയുടെ ത്രീഡി സിനമ പുറത്തിറങ്ങിയത് 2016 ഏപ്രിലില്‍. വെക്കേഷന്‍ സമയത്ത് ഇറങ്ങിയതിനാല്‍ത്തന്നെ ചിത്രം കുട്ടികളെ കാണിക്കുന്നതിനായി കുടുംബംഗങ്ങള്‍ക്ക് കഴിഞ്ഞു. 3.8 കോടിയാണ് ചിത്രം നേടിയത്.

    സുല്‍ത്താന്‍

    സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍

    ബോളിവുഡിന്റെ സ്വന്തം നായകനായ സല്‍മാന്‍ ഖാന്റെ സുല്‍ത്താന് മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്നും ലഭിച്ചത്. പെരുന്നാളിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. അതേ സമയത്തിറങ്ങിയ മലയാള ചിത്രങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഈ ഹിന്ദി ചിത്രത്തിന് കഴിഞ്ഞിരുന്നു.

     കത്തി

    ഇളയദളപതിയുടെ കത്തി

    ഇളയദളപതി ചിത്രങ്ങള്‍ റിലീസ് ചെയ്യാനായി കാത്തിരിക്കുന്ന കോടിക്കണക്കിന് പ്രേക്ഷകര്‍ കേരളത്തിലുണ്ട്. വിജയ് നായകനായി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ കേരളത്തിലും വിജയിക്കാറുണ്ട്. പതിവുപോലെ തന്നെ ഇതും. 15 കോടിയാണ് ചിത്രം നേടിയത്.

     24

    പ്രണയനായകന്റെ 24

    റൊമാന്റിക് ഹീറോയായ സൂര്യയുടെ 24 ന് മികച്ച പ്രതികരണമാണ് മലയാളി പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. മുന്‍ ചിത്രങ്ങളെക്കാള്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയത്

    ഇരുമുഖനുമായി

    ഇരുമുഖനുമായി വിക്രം

    വിക്രമിനോട് മലയാളിക്കെപ്പോഴും ഒരു പ്രത്യേക ഇഷ്ടമുണ്ട്. താരത്തിന്റെ കഴിവ് വേണ്ടത്ര ഉപയോഗിക്കാന്‍ മലയാള സംവിധായകര്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടുമില്ല. കേരളത്തിലെ 100 തിയേറ്ററുകളിലാണ് ഇരുമുഖന്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ഒപ്പത്തിനോട് ഒപ്പം നില്‍ക്കാന്‍ ഈ ചിത്രത്തിന് സാധിച്ചു. 9 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍.

     എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി

    ക്യാപ്റ്റന്‍ കൂളിന്റെ കഥയുമായി എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി

    ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ധോണിയുടെ ജീവിതം വരച്ചുകാട്ടിയ ഹിന്ദി ചിത്രമായ എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയെയും കേരളക്കര ഏറ്റെടുത്തിരുന്നു.

    English summary
    Well, the year 2016, is nearing its completion. The year, so far, has been a good one for Malayalam films and the industry, with many films having clicked at the Kerala box office. Apart from Malayalam films, some other language movies also went on to make an impact at the Kerala box office. In fact, some movies like Kabali and The Jungle Book, made it big at the Kerala box office, giving a tight competition to Malayalam films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X