Don't Miss!
- Sports
രോഹിത് വിരമിച്ചാല്‍ ശുബ്മാന്റെ ഓപ്പണിങ് പങ്കാളിയാര്?അഞ്ച് പേര് വെയ്റ്റിങ്-അറിയാം
- News
മേഘാലയ നിയമസഭ തിരഞ്ഞെടുപ്പ് 2023: എന്‍സിപി എം എല്‍ എ കോണ്‍ഗ്രസില്‍ ചേർന്നു
- Automobiles
പ്രീമിയം സെഗ്മെൻ്റ് പിടിച്ചടുക്കാൻ ഹോണ്ട മോട്ടോർസൈക്കിൾ
- Lifestyle
ജീവിതം പച്ചപിടിക്കും, ഇരട്ടി നേട്ടങ്ങള്‍ തേടിയെത്തും; ഇന്നത്തെ രാശിഫലം
- Travel
വൈകുന്നേരങ്ങൾ ആസ്വദിക്കുവാൻ കൈതാകോടി കായലോരം, കൊല്ലംകാരേ, ഇതുവഴി പോകാം
- Finance
ക്രെഡിറ്റ് കാർഡ് മോഹത്തെ സിബിൽ സ്കോർ പിന്നോട്ട് വലിക്കുന്നുവോ? പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഈ കാര്‍ഡ് നോക്കാം
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
ചിത്രയുടെ ഐശ്വര്യമുള്ള കൈ, അവരെ എനിക്ക് വന്ദിക്കാതിരിക്കാൻ പറ്റില്ല; സ്വന്തം അനിയത്തി; കൈതപ്രം
കേരളത്തിന്റെ വാനമ്പാടി ആയാണ് ഗായിക കെഎസ് ചിത്ര അറിയപ്പെടുന്നത്. പിന്നണി ഗാന രംഗത്ത് പകരം വെക്കാനില്ലാത്ത സ്വര സാന്നിധ്യമായ ചിത്ര ഇതിനകം നിരവധി അനശ്വര ഗാനങ്ങൾ പാടി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ഹിന്ദിയിലും ചിത്ര ഗാനം ആലപിച്ചിട്ടുണ്ട്.
മലയാളത്തേക്കാൾ കൂടുതൽ തെലുങ്ക് ഭാഷയിലാണ് ചിത്ര പാടിയത്. ഇപ്പോഴിതാ ചിത്രയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ചിത്രയെക്കുറിച്ചുള്ള മറക്കാനാവാത്ത ഒരു ഓർമ്മയാണ് സഫാരി ടിവിയിൽ അദ്ദേഹം പങ്കു വെച്ചത്.

'ചിത്രയുടെ അച്ഛൻ, അമ്മ ഇവരെ ഒക്കെ എനിക്ക് അറിയാമായിരുന്നു. കുടുംബ ബന്ധം അക്കാലത്തേ എനിക്കുണ്ട്. ചിത്ര വലുതായ ശേഷം മദ്രാസിൽ ഉള്ളപ്പോൾ ചിത്രയുടെ ഭർത്താവ് വിജയൻ എന്നെ വിളിച്ചു. അപ്പോൾ ഞാൻ മദ്രാസിൽ തന്നെ ഉണ്ട്. ഒരു സിഡിക്കുള്ള പാട്ട് എഴുതിത്തരണമെന്ന് പറഞ്ഞു'
'അയ്യപ്പൻ പാട്ടാണ്. ഒരു സ്ത്രീക്ക് പാടാവുന്ന രീതിയിലുള്ള അയ്യപ്പൻ പാട്ടുകളാണ് വേണ്ടത്. ശരണമയ്യപ്പാ എന്നൊന്നും പാടാൻ പറ്റില്ല. മല കയറാൻ പറ്റാത്ത അമ്മയുടെ ദുഖം, കുഞ്ഞിനെ പറഞ്ഞയക്കുന്ന അമ്മ ഇങ്ങനെയൊക്കെയുള്ള വിഷ്വൽ ആണ്. ഞാൻ പാട്ടുകൾ ഉണ്ടാക്കി. പാട്ട് നല്ല രസമായിരുന്നു. എനിക്ക് അഡ്വാൻസ് തന്നു'

'എനിക്കൊരു 40,000 രൂപയാണ് തന്നത്. എന്നോട് പറഞ്ഞു ഇത് തിരുമേനിക്ക് തരില്ല. ഞാനിത് സ്ഥലത്തിന് മുടക്കുകയാണെന്ന് പറഞ്ഞു. അങ്ങനെ എനിക്ക് കിട്ടിയത് അടൂർ ഭാസിയുടെ സ്ഥലമായിരുന്നു. അത് മാറിപ്പോയിട്ട് വേറെ ഒരാളുടെ കൈയിൽ നിന്നാണ് കിട്ടിയത്'
'അതിൽ ചിത്രയ്ക്ക് സ്ഥലം ഉണ്ട്, ജോൺസനുണ്ട്, ഉണ്ണി മേനോനുണ്ട്. രണ്ട് ഗ്രൗണ്ട് സ്ഥലം എനിക്ക് വാങ്ങിക്കാൻ വേണ്ടി ചിത്ര അഡ്വാൻസ് കൊടുത്തു. നാട്ടിൽ സ്വന്തമായി വീടെടുക്കുമ്പോൾ ഇത് വിറ്റിട്ട് എടുത്തോ എന്ന് ചിത്ര പറഞ്ഞു'

'അപ്പോഴൊന്നും ഞാൻ വിറ്റില്ല. എന്റെ മകന്റെ വിവാഹത്തിന് ചെലവുണ്ട്, ആ സമയത്ത് വേറെയും ചില കടങ്ങൾ ഉണ്ടായിരുന്നു. അന്ന് സ്ഥലം വിറ്റു. എനിക്ക് 60 ലക്ഷം രൂപ കിട്ടി. 40,000 രൂപ അഡ്വാൻസ് കൊടുത്ത ചിത്രയുടെ ഐശ്വര്യമുള്ള കൈ 60 ലക്ഷമായി എനിക്ക് തിരിച്ചു തന്നു. ചിത്രയെ എനിക്ക് വന്ദിക്കാതിരിക്കാൻ പറ്റില്ല'

'ചിത്ര പാടുന്നത് കേൾക്കാൻ എനിക്കും എന്റെ ഭാര്യക്കും ഭയങ്കര സന്തോഷം ആണ്. ചിത്രയ്ക്ക് പാട്ട് പാടുമ്പോൾ ഞാൻ സ്വാതന്ത്ര്യം കൊടുക്കും. ജോൺസണിന് ഒരു സാധനം പറഞ്ഞ് കൊടുത്താൽ അത് മാറ്റുന്നത് ഇഷ്ടമല്ല. ഞാൻ ഫ്രീഡം കൊടുക്കും. ചിത്ര പാടുന്ന സ്റ്റെെൽ എനിക്ക് ഇഷ്ടമാണ്'
'ചിത്രയും ദാസേട്ടനും പാടിയിട്ടുള്ള എത്ര മനോഹരമായ പാട്ടുണ്ട്. പൊന്നിൽ കുളിച്ച് നിന്ന് ചന്ദ്രികാ വസന്തം എന്ന് ചിത്ര പാടുമ്പോൾ ഞാനാണ് മറുഭാഗത്ത് എന്ന് തോന്നുമെനിക്ക്'

'ലതാജിയോട് തുല്യമായിട്ട് ഞാൻ കാണുന്ന ചിത്രയുടെ പാട്ട് രാജഹംസമേ ആണ്. അത്ര മനോഹരമായി ആലപിച്ചിട്ടുണ്ട്. എന്റെ സ്വന്തം അനിയത്തിയാണ് ചിത്ര. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകൾ തന്നിട്ടുള്ള അനിയത്തി ആണ് ചിത്ര. ചിത്രയെ ഞാൻ ആദരിക്കുന്നു, സ്നേഹിക്കുന്നു,' കൈതപ്രം പറഞ്ഞതിങ്ങനെ.
-
'മോഹൻലാലിനെക്കുറിച്ച് എന്തൊക്കെ പറഞ്ഞു; മരണത്തോട് അടുത്തിരിക്കെ അഴീക്കോടിനെ കാണാൻ നടൻ എത്തിയപ്പോൾ'
-
'ആ കാരണങ്ങൾക്കൊണ്ട് അമ്മ ഒതുങ്ങിക്കൂടി, ഞങ്ങൾ നിർബന്ധിച്ച് അമ്മയെ തിരികെ കൊണ്ടുവന്നതാണ്'; പൃഥ്വിരാജ്
-
ഞാൻ ചൂടായാൽ അപ്പോൾ നിവിൻ തിരിഞ്ഞു നിൽക്കും; എനിക്കും ധ്യാനിനും അങ്ങനെയൊരു പ്രശ്നം ഉണ്ടായിരുന്നു: വിനീത്!