For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താൻ എന്നേക്കാൾ സുന്ദരനാണോ എന്ന് മമ്മൂട്ടി; നടന്റെ ഭാര്യയും ശോഭനയും എന്നോട് പറഞ്ഞത്; കൈതപ്രം

  |

  മലയാള സിനിമയിലെ പിന്നണി ​ഗാന രം​ഗത്ത് വലിയ സംഭാവനകൾ നടത്തിയ ​ഗാന രചയിതാവ് ആണ് കൈതപ്രം ദാമോ​ദരൻ നമ്പൂതിരി. ഗാന രചയിതാവെന്നതിനൊപ്പം സം​ഗീത സംവിധായകൻ കൂടിയായ ഇ​ദ്ദേഹം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

  കർണാടക സം​ഗീതത്തിൽ പ്രാവീണ്യം നേടിയ കൈതപ്രം നിരവധി കച്ചേരികളും നടത്തി. നാനൂറിലേറെ ​ഗാനങ്ങൾക്ക് ​ഗാനരചനയും ഇദ്ദേഹം നിർവഹിച്ചു. ഇതിനകം നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടി എത്തി.

  Also Read: കൊച്ചിയിലെ കടയില്‍ നിന്നും എന്നെ ഇറക്കി വിട്ടു; സിനിമാ ചിത്രീകരണമാണെന്ന് ആരും തിരിച്ചറിഞ്ഞില്ലെന്ന് നടി ലെന

  1993 ൽ പൈതൃകത്തിലെ ​ഗാനരചനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം കൈതപ്രത്തെ തേടി എത്തി. പിന്നാലെ 1996 ൽ അഴകിയ രാവണനിലെ വരികൾക്കും സംസ്ഥാന പുരസ്കാരം ലഭിച്ചു. ദേശാടനം എന്ന സിനിമയ്ക്ക് വേണ്ടി ആണ് ആദ്യമായി കൈതപ്രം സം​ഗീത സംവിധാന രം​ഗത്തേക്ക് കടക്കുന്നത്. 1997 ൽ കാരുണ്യം സിനിമയിലൂടെ മികച്ച സം​ഗീത സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു.

  Kaithapram

  സിനിമാ ലോകത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കൈതപ്രത്തിന് നിരവധി താരങ്ങളുമായി അടുത്ത സൗഹൃദം ഉണ്ട്. ഇപ്പോഴിതാ നടൻ മമ്മൂട്ടി പറഞ്ഞ പ്രശംസയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കൈതപ്രം. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.

  'മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഒരു ​ഗൾഫ് യാത്ര. അതിൽ സ്റ്റേജിൽ പാടുകയും അതിന്റെ അപ്പുറത്ത് നിന്ന് ശോഭന ഡാൻസ് ചെയ്യുകയും ചെയ്യുന്ന പരിപാടി ആയിരുന്നു എനിക്ക്. പിന്നെ ഒരു കവിതയും. ഇത് രണ്ടും ആൾക്കാരെ ത്രില്ലടിപ്പിച്ചു. കവിത എന്നോട് ആവർത്തിച്ച് ചൊല്ലാൻ പറഞ്ഞു. ഞാനത് ചൊല്ലി. മമ്മൂട്ടി താനിത്ര സുന്ദരനാണോ എന്നേക്കാളും സുന്ദരനാണോ എന്നൊക്കെ ചോദിച്ച് തമാശ ആക്കി'

  'എന്റെ ഭാര്യ പറഞ്ഞു, താൻ സുന്ദരനാണെന്നും കവിത വളരെ രസമായിട്ടുണ്ടെന്നും, സുലു തന്റെ ആരാധിക ആണെന്നും മമ്മൂക്ക പറഞ്ഞു. അന്ന് ദുൽഖറൊക്കെ ചെറിയ കുഞ്ഞാണ്. മമ്മൂക്കയുടെ വൈഫ് എന്നോട് തന്നെ നേരിട്ട് പറഞ്ഞു. എനിക്ക് ഭയങ്കര ഇഷ്ടം ആണെന്ന്'

  Kaithapram About Mammootty

  'പിന്നെ ഒരു പ്രാവശ്യം ശോഭനയും പറഞ്ഞു ആ പരിപാടിയുടെ ഏറ്റവും വലിയ ആൾ ഞാനാണെന്ന്. മലയാളികളായ നാട്ടുകാരുടെ ഇഷ്ടം ആ സമയത്താണ് ഞാൻ അനുഭവിച്ചത്,' കൈതപ്രം പറഞ്ഞതിങ്ങനെ.

  Also Read: രണ്ട് മക്കളെയും ചുമട്ട് പണി എടുത്തും മീൻ പിടിക്കാൻ പോയും വളർത്തി; നൊമ്പരമായി മോളി കണ്ണമാലിയുടെ വാക്കുകൾ

  മമ്മൂട്ടിയുൾപ്പെടെ ഉള്ള താരങ്ങളുടെ നേതൃത്വത്തിൽ നിരവധി ​ഗൾഫ് ഷോകൾ അക്കാലഘട്ടത്തിൽ നടന്നിരുന്നു. അടുത്തിടെ സഫാരി ടിവിയിലെ പ്രോ​ഗ്രാമിൽ തന്നെ മമ്മൂട്ടിയുടെ ​ഗൾഫ് ഷോയെ പറ്റി സംവിധായകൻ സിദ്ദിഖ് പറഞ്ഞ വാക്കുകൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

  ഒരു തമാശ പറഞ്ഞതിന്റെ പേരിൽ നടൻ വികെ ശ്രീരാമനെ തന്റെ ഷോയിൽ നിന്നും മമ്മൂട്ടി പുറത്താക്കിയതിനെക്കുറിച്ചാണ് സിദ്ദിഖ് സംസാരിച്ചത്.

  മമ്മൂട്ടിക്കെതിരെ വിമർശനവും അന്ന് ഉയർന്നിരുന്നു. ആ സമയത്ത് മമ്മൂട്ടിയോട് പ്രതികരിക്കാതെ പിന്നീട് ഇതേപറ്റി സംസാരിച്ചതിൽ സിദ്ദിഖിനെതിരെ നടൻ ഹരീഷ് പേരടി ഉൾപ്പെടെ രം​ഗത്ത് വന്നു. അതേസമയം മമ്മൂട്ടിയും വികെ ശ്രീരാമനും അടുത്ത സുഹൃത്തുക്കൾ ആണ്.

  ശ്രീരാമൻ തന്നെ ഈ സൗഹൃദത്തെക്കുറിച്ച് നേരത്തെ പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. ലിജോ ജോസ് പല്ലിശേരി ആണ് സിനിമയിടെ സംവിധായകൻ. ഇന്നലെ റിലീസ് ചെയ്ത സിനിമയ്ക്ക് തിയറ്ററിൽ നിന്നും സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്.

  Read more about: kaithapram
  English summary
  Kaithapram Damodaran Namboothiri Recalls Mammootty's Question To Him; Lyricist's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X