»   » എന്റെ സിനിമകളെ വിമര്‍ശിക്കാനുളള തന്റേടമൊന്നും കജോളിനില്ല: വെളിപ്പെടുത്തലുമായി താരം

എന്റെ സിനിമകളെ വിമര്‍ശിക്കാനുളള തന്റേടമൊന്നും കജോളിനില്ല: വെളിപ്പെടുത്തലുമായി താരം

Written By:
Subscribe to Filmibeat Malayalam

നിരവധി പ്രണയചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ഇഷ്ടനായികയായി മാറിയ താരമാണ് കാജോള്‍.ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ചിത്രങ്ങളായിരുന്നു പ്രേക്ഷകര്‍ എറ്റെടുത്തിരുന്നത്. ഇരുവരും ഒരുമിച്ച ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ എന്ന ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് പ്രണയ ചിത്രങ്ങളിലൊന്നായിരുന്നു.

തനിക്ക് വന്ന ആ വന്‍ ഓഫര്‍ നിരസിച്ച് സായി പല്ലവി

ഇരുപതിലധികം വര്‍ഷമാണ് ഈ ഒരു ചിത്രം മഹാരാഷ്ട്രയിലെ മറാത്ത മന്ദിര്‍ എന്ന തിയ്യേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. ബാസിഗര്‍, കരണ്‍ അര്‍ജുന്‍, കുച്ച് കുച്ച് ഹോത്താ ഹേ , കബി ഖുഷി കബി ഗം, ഫനാ,ദില്‍വാലേ തുടങ്ങി നിരവധി ചിത്രങ്ങളിലും കാജോള്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

ഷാരൂഖ്- കാജോള്‍ ജോഡി

ബോളിവുഡില്‍ ചലച്ചിത്ര പ്രേമികള്‍ എറ്റവുമധികം ഇഷ്ടപ്പെടുന്ന ജോഡികളാണ് ഷാരൂഖും കജോളും ഇവര്‍ ഒരുമിച്ചഭിനയിച്ച പ്രണയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ എന്ന ചിത്രമാണ് ഇതില്‍ എറ്റവും മികച്ച സിനിമയായി വിലയിരുത്തിയിരുന്നത്. ഇരുപതിലധികം വര്‍ഷം പ്രദര്‍ശിപ്പിച്ച സിനിമ ഇപ്പോഴും ചലച്ചിത്ര പ്രേമികള്‍ ഇഷ്ടപ്പെടുന്ന സിനിമയാണ്.

അജയ് ദേവ്ഗണുമായി വിവാഹം

1999ല്‍ സഹതാരമായ അജയ് ദേവ്ഗണിനെയാണ് കാജോള്‍ വിവാഹം കഴിച്ചത്. ബോളിവുഡിലെ വിവാഹ ശേഷം സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഒരുക്കമല്ലായിരുന്ന കജോള്‍ തുടര്‍ന്നും സിനിമകള്‍ ചെയ്തിരുന്നു. ബോളിവുഡിലെ മാതൃകാപരമായി കുടുംബ ജീവിതം നയിക്കുന്ന താരദമ്പതികളാണ് ഇവര്‍ രണ്ടു പേരും.അടുത്ത കാലത്ത് കാജോളിനെ പറ്റിയും കുടുംബത്തെ പറ്റിയും ഭര്‍ത്താവായ അജയ് ദേവ്ഗണ്‍ മനസു തുറന്നിരുന്നു.

തന്നെ വിമര്‍ശിക്കാനുളള തന്റേടം കജോളിനില്ലെന്ന് അജയ്

രണ്ടു ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ നടനാണ് അജയ് .തന്റെ സിനിമകളെ വിമര്‍ശിക്കുവാനുളള തന്റേടം കജോളിനില്ലെന്ന് അജയ് ദേവ്ഗണ്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞിരുന്നത്. കാര്യങ്ങള്‍ തുറന്നടിച്ച് മുഖത്ത് നോക്കി പറയുന്നയാളാണ് കാജോളെന്നും എന്നാല്‍ തന്റെ സിനിമകളെ വിമര്‍ശിക്കുന്നതിന് കാജോള്‍ മുതിരാറില്ലെന്നും അജയ് പറയുന്നു. തന്റെ സിനിമകളെ വിമര്‍ശിക്കുന്ന ഒരേയൊരാള്‍ മകള്‍ മാത്രമാണെന്നും അജയ് പറയുന്നു. മകള്‍ നൈസ തന്റെ സിനിമകളെ എപ്പോഴും വിമര്‍ശിക്കാറുണ്ടെങ്കിലും കാജോള്‍ അങ്ങനെ ചെയ്യാറില്ല.

ബാഹുബലിയും ബല്ലാൽ ദേവനും ഒന്ന് മോഡേണായാൽ എങ്ങനെയിരിക്കും! ദേ ഇതുപോലെ, സെൽഫി പങ്കുവെച്ച് റാണ

യുവതാരം നീരജ് മാധവന്‍ വിവാഹിതനാകുന്നു, ആരാണ് താരത്തിന്റെ മനസ്സ് കീഴടക്കിയ സുന്ദരിയെന്നറിയാമോ?

English summary
kajol doesn't criticize my work; Says ajay devagan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam