For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിനീതിനെ നീ നോക്കുകയേ വേണ്ട; ജ്യോതിക ഇതെങ്ങനെ ചെയ്യുമെന്ന് എല്ലാവരും ഭയന്നു; ചന്ദ്രമുഖി ഷൂട്ടിനിടെ സംഭവിച്ചത്

  |

  തമിഴകത്ത് വൻ വിജയം കൊയ്ത സിനിമ ആണ് 2005 ൽ പുറത്തിറങ്ങിയ ചന്ദ്രമുഖി. രജിനികാന്ത്, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്ക് ആണ്. ശോഭന മലയാളത്തിൽ ചെയ്ത വേഷമാണ് തമിഴിൽ ജ്യോതിക ചെയ്തത്. ഇപ്പോഴിതാ ജ്യോതികയെ സിനിമയിലെ ക്ലെെമാക്സിലെ ​ഗാനം രം​ഗം ചെയ്യിച്ചതിനെക്കുറിച്ച് കലാ മാസ്റ്റർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

  Also Read: 'അവരെ നഷ്ടപ്പെട്ടപ്പോൾ ഞാൻ അത് ചെയ്തു, പോസ്റ്റ് പാർട്ടം ഡിപ്രഷൻ അനുഭവിച്ചിരുന്നു'; സൗഭാ​ഗ്യ പറയുന്നു!

  'കാതലുക്ക് മര്യാദ എന്ന ജ്യോതികയുടെ ആദ്യ സിനിമയിലും ഞാനുണ്ടായിരുന്നു. അവൾക്കന്ന് ഒന്നും അറിയില്ലായിരുന്നു. രണ്ടാമത്തെ സിനിമ തൊട്ട് വലിയ ഡാൻസർ ആയി. ചന്ദ്രമുഖിയിലെ പാട്ട് ചെയ്യണം. ക്ലെെമാക്സിലെ ​ഗാനരം​ഗം ചെയ്യാൻ നിരവധി കൊറിയോ​ഗ്രാഫർമാർക്ക് ആ​ഗ്രഹം ഉണ്ടായിരുന്നു. എനിക്ക് അങ്ങനെ ഒന്നുമില്ല'

  'ആർക്കെങ്കിലും ലഭിക്കട്ടെ എന്ന് കരുതി. ശിവാജി പ്രൊഡക്ഷൻസ് എന്നെ വിളിച്ച് ഈ ഡേറ്റിൽ ഫ്രീ ആണോ ക്ലെെമാക്സ് ​ഗാനരം​ഗം കൊറിയോ​ഗ്രാഫ് ചെയ്യണം എന്ന് പറഞ്ഞു. ഞാൻ‌ ഫ്രീ ആണെന്ന് പറഞ്ഞു. ഓഫീസിൽ പോയി ചർച്ച ചെയ്തു. ജ്യോതികയുടെ ക്ലെെമാക്സ് സീൻ കാണണമെന്ന് ഞാൻ പറഞ്ഞു. കണ്ട ശേഷം എന്താണ് വേണ്ടതെന്ന് എനിക്ക് മനസ്സിലായി'

  Also Read: എനിക്ക് മാത്രം അച്ഛനെ കാണാനായില്ല, അവസാനം കണ്ടപ്പോള്‍ സംസാരിച്ചില്ല; വിങ്ങലോടെ അഭയ

  'എപ്പോഴും ഞാൻ രാവിലെ നാല് മണിക്കാണ് കംപോസ് ചെയ്യുക. ഞാനും അസിസ്റ്റൻ‌റ്സും കംപോസ് ചെയ്യുമ്പോൾ എല്ലാവരും പറഞ്ഞു ജ്യോതികക്ക് ക്ലാസിക്കൽ ഡാൻസ് വരില്ല, ഇത്ര ഹെവിയായി കംപോസ് ചെയ്യുന്നത് എന്തിനാണെന്നൊക്കെ. പേര് പറയുന്നില്ല'

  'ജ്യോതിക ഷൂട്ട് കഴിഞ്ഞ് വന്ന് ഡാൻസ് കണ്ടപ്പോൾ ഇത് വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ജോ, നീ ധൈര്യമായി ചെയ്യെന്ന്. റിഹേഴ്സൽ ഞാൻ കൊടുത്തിരുന്നില്ല. ക്ലാസിക്കലിന് ഒരുപാട് റിഹേഴ്സൽ കൊടുത്താൽ പെർഫെക്ഷൻ പോവും'

  'അന്ന് ഞാനും വിനീതുമെല്ലാം ഹൈദരാബാദിലേക്ക് പോയി. വിനീത് എക്സലന്റ് ആയ ‍‍ഡാൻസർ ചെയ്തു. ഷൂട്ടിം​ഗ് സ്പോട്ടിൽ ലൈറ്റ് ചെയ്യുന്നവരേക്കും ഒരു ഷോട്ടിന് ഒരു മണിക്കൂർ റിഹേഴ്സൽ കൊടുക്കും. വളരെയധികം അവളെ ഞാൻ പ്രോത്സാഹിപ്പിച്ചു. ജ്യോതിക ഇതെങ്ങനെ ചെയ്യുമെന്ന് എല്ലാവരും ഭയത്തോടെ ആയിരുന്നു നോക്കിയത്. ഞാൻ വിചാരിച്ചത് പോലെ നന്നായി അവൾ ചെയ്തു'

  'ഷൂട്ടിം​ഗ് കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ഒന്നിച്ച് പോകവെ ജോ വളരെ ഫീൽ ആയി സംസാരിച്ചു. ജ്യോതികയാണോ ഇത് ചെയ്യുന്നതെന്ന് ചോദിച്ച് എല്ലാവരും എന്നെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഈ സോങ് ആണ് എനിക്ക് ലൈഫ്. നീ നന്നായി ചെയ്തു തന്നു നന്ദി എന്ന് പറഞ്ഞു. ​ഗാന രം​ഗം കണ്ടശേഷം ജ്യോതിക എനിക്ക് വലിയ ഡയമണ്ട് വളകൾ സമ്മാനമായി തന്നു'

  'അതൊന്നും മറക്കാൻ സാധിക്കില്ല. ആർട്ടിസ്റ്റിന് കൊറിയോ​ഗ്രാഫ് ചെയ്താൽ ​ഗിഫ്റ്റൊക്കെ വളരെ അപൂർവമായേ ലഭിക്കൂ. ഞാൻ ഒരു സാരി സമ്മാനമായി കൊടുത്തു. വിനീതും വളരെ കോർപറേറ്റ് ചെയ്തിരുന്നു. വിനീതിന്റെ ഡാൻസ് കണ്ട് ജ്യോതിക അയ്യയോ അദ്ദേഹം ഭയങ്കരമായി ഡാൻസ് ചെയ്യുന്നല്ലോ എന്ന് പറഞ്ഞു'

  'ഞാൻ പറഞ്ഞു വിനീതിനെ നീ നോക്കരുതെന്ന്. വിനീത് ക്ലാസിക്കൽ ഡാൻസർ ആണ്. ധൈര്യമായി ചെയ്യ് എന്ന് പറഞ്ഞു. അവൾ നന്നായി ആ ഡാൻസ് ചെയ്തു. ജ്യോതികയ്ക്ക് പകരം വേറെ ആരെയും അതിൽ കാണാൻ പറ്റില്ല,' കലാ മാസ്റ്റർ പറഞ്ഞതിങ്ങനെ.

  Read more about: jyothika vineeth
  English summary
  Kala Master Opens Up Jyothika Scared After Seeing Vineeth's Dance In Chandramukhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X