Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
'അത് ഒരു വികാരം മാത്രമെന്ന് പറഞ്ഞത് ഗുരു, ആദ്യം ധൈര്യമില്ലായിരുന്നു'; കളയിലെ സീനിനെ കുറിച്ച് ദിവ്യ പിള്ള!
ചില താരങ്ങൾ വളരെ കുറച്ച് സിനിമകൾ മാത്രമെ ചെയ്തിട്ടുണ്ടാകൂ. പക്ഷെ അവർ ചെയ്ത ആ ചുരുക്കം ചില സിനിമകളിലൂടെ തന്നെ പ്രേക്ഷകർ അവരെ എന്നും ഓർക്കും. അത്തരത്തിൽ പ്രേക്ഷകർക്ക് എപ്പോഴും പ്രിയപ്പെട്ട താരമാണ് നടിയും മോഡലുമായ ദിവ്യ പിള്ള.
അയാള്‍ ഞാന്‍ അല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന് ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുക്കാൻ ദിവ്യ പിള്ളയ്ക്ക് സാധിച്ചു. നടൻ വിനീത് കുമാർ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ സിനിമയാണ് അയാൾ ഞാനല്ല.
ഫഹദ് ഫാസിലായിരുന്നു ചിത്രത്തിൽ നായകൻ. സിനിമ പക്ഷെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അയാൾ ഞാനല്ല സിനിമയ്ക്ക് ശേഷം ഊഴം എന്ന പൃഥ്വിരാജിന്റെ ത്രില്ലറർ സിനിമയിലേക്ക് ദിവ്യ പിള്ളയ്ക്ക് ക്ഷണം ലഭിച്ചു. ഊഴം മോശമല്ലാത്ത പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു.
ദിവ്യയുടെ കരിയറിലെ മൂന്നാമത്തെ സിനിമ മമ്മൂട്ടിയുടെ മാസ്റ്റർ പീസായിരുന്നു. പക്ഷെ ചിത്രത്തിൽ വളരെ ചെറിയ വേഷമായിരുന്നു ദിവ്യയ്ക്ക്. ശേഷം മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ സിനിമകളിലും ദിവ്യ പിള്ള അഭിനയിച്ചു.
പതിനെട്ട് വയസിൽ വിവാഹിതയായി; ഇപ്പോൾ 8 വർഷം കഴിഞ്ഞു, ദാമ്പത്യത്തെ കുറിച്ച് സീരിയൽ മരിയ പ്രിൻസ്

ഇപ്പോള്‍ സൈമണ്‍ ഡാനിയല്‍ എന്ന പുതിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. നടനും സംവിധായകനുമായ വിനീത് കുമാറാണ് ദിവ്യ പിള്ളയെ കൂടാതെ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ ട്രഷര്‍ ഹണ്ട് സിനിമയായിരിക്കും സൈമണ്‍ ഡാനിയേല്‍ എന്നാണ് റിപ്പോർട്ട്. ചിത്രം ആഗസ്റ്റ് 19ന് തിയേറ്ററില്‍ റിലീസ് ചെയ്യും. വളരെ സംഘര്‍ഷഭരിതവും ഉദ്വേഗജനകമായ രംഗങ്ങളുമാണ് ട്രെയ്‌ലറിലുടനീളം പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്.
മൈഗ്രെസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ രാകേഷ് കുര്യാക്കോസ് രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും ചെയ്തിരിക്കുന്നത് സാജന്‍ ആന്റണിയാണ്.

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദിവ്യ നൽകിയ അഭിമുഖത്തിൽ സിനിമാ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. 'സൈമണ്‍ ഡാനിയലില്‍ ബോള്‍ഡായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മാധ്യമപ്രവര്‍ത്തകയാണ്.'
'ആക്ഷന്‍ രംഗങ്ങള്‍ എല്ലാം ഉണ്ട്. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ഇന്‍ഹിബിഷന്‍സ് എന്തായാലും കള എന്ന ചിത്രത്തിന് ശേഷം ഇല്ലാതെയായി. കള ചെയ്യുമ്പോള്‍ എനിക്ക് ആദ്യം മടിയുണ്ടായിരുന്നു. പിന്നെ എന്റെ ഗുരുവിനോട് ചോദിച്ച ശേഷമാണ് അതിനുള്ള ധൈര്യം ലഭിച്ചത്. ഇത് നിന്റെ തൊഴിലാണ്... അതിനെ അങ്ങനെ മാത്രം സമീപിച്ചാല്‍ മതി.'

'സങ്കടവും ദേഷ്യവും സ്‌നേഹവും എല്ലാം പോലെ ഒരു വികാരമാണ് ഇതും. സിനിമയ്ക്ക് വേണ്ടി അതെല്ലാം എങ്ങിനെയാണോ ചെയ്യുന്നത് അതുപോലെ തന്നെയാണ് ഇതും എന്ന് അദ്ദേഹം പറഞ്ഞു.എന്നാലും ഷൂട്ട് ചെയ്യുന്നത് വരെ എനിക്ക് ആ രംഗം ചെയ്യുന്നതിനെ കുറിച്ചുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു.'
'എല്ലാ ദിവസവും സെറ്റിലെത്തി ചോദിക്കും ഇന്നാണോ അത് ഷൂട്ട് ചെയ്യുന്നതെന്ന്. പക്ഷെ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ആ ടെന്‍ഷന്‍ പോയി.'
'എല്ലാം വളരെ ടെക്‌നിക്കലാണ്. ക്യാമറയ്ക്ക് അനുസരിച്ച് നമ്മള്‍ നീങ്ങുന്നതേയുള്ളൂ. സത്യത്തില്‍ കാണുന്ന പ്രേക്ഷകരെ തെറ്റിദ്ധരിപ്പിയ്ക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അത് വിജയിക്കണം.'

'ഞാന്‍ എന്ത് ചെയ്താലും അച്ഛനും അമ്മയും സപ്പോര്‍ട്ടാണ്. അച്ഛന് പണ്ട് അഭിനയ മോഹം ഉണ്ടായിരുന്നു. അതുകൊണ്ട് സിനിമയില്‍ എന്നെ ഏറ്റവും അധികം പിന്തുണക്കുന്നത് അച്ഛനാണ്.'
'കളയില്‍ ഇങ്ങനെ ഒരു രംഗം ഉണ്ടാവും എന്ന് നേരത്തെ അവരോട് പറഞ്ഞിരുന്നു. പക്ഷെ അമ്മയ്ക്ക് അത്ര ഇഷ്ടം ആയിരുന്നില്ല. ഇതിന്റെയൊക്കെ ആവശ്യം ഉണ്ടായിരുന്നോ എന്നാണ് ചോദിച്ചത്' ദിവ്യ പിള്ള പറഞ്ഞു.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്
-
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!