Just In
- 1 hr ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്, അഡ്ജസ്റ്റ് ചെയ്യാന് താനാരാ, എന്നായിരുന്നു ചോദ്യം
- 1 hr ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 2 hrs ago
പ്രണവ് മോഹന്ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 2 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന് പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
കാർഷിക നിയമങ്ങള് ഉടനടി പിന്വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്ന് സീതാറാം യെച്ചൂരി
- Finance
2019 -2020 ല് ടൂറിസത്തിലൂടെ കേരളത്തിന് ലഭിച്ച വരുമാനം 45010.69 കോടി, നിർണായകമായി 3 നയങ്ങൾ
- Sports
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര് ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്ത്തുന്ന ഡല്ഹിയിലെ സ്മാരകങ്ങള്
- Lifestyle
ഈ രാശിക്കാര്ക്ക് സുഹൃത്തുക്കളില് നിന്ന് നേട്ടങ്ങള്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്ലാലിനെ തല്ലി രക്ഷപ്പെട്ട ഒരു നടന്! ഇത് കലാഭവന് ഷാജോണിന്റെ സമയമാണ്, ഭാഗ്യദേവത ഉദിച്ചതിങ്ങനെ..
മലയാള സിനിമയില് കഴിവ് കൊണ്ട് ഉയരങ്ങള് കീഴടക്കിയ ഒട്ടനവധി താരങ്ങളാണുള്ളത്. ചില താരങ്ങളുടെ വളര്ച്ച പെട്ടെന്നായിരിക്കും. അത്തരത്തിലൊരാളാണ് കലാഭവന് ഷാജോണ്. കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷാജോണ് ജൂനിയര് ആര്ട്ടിസ്റ്റായിട്ടായിരുന്നു സിനിമയിലെത്തിയത്.
ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികള്ക്ക് സുപരിചിതനായ കലാഭവന് ഷാജോണിന് ഭാഗ്യങ്ങള് കൊണ്ടെത്തിച്ചത് മോഹന്ലാല് ചിത്രം ദൃശ്യത്തിലൂടെയായിരുന്നു. ക്രൂരനായ പോലീസുകാരന്റെ വേഷത്തിലെത്തിയ കലാഭവന് ഷാജോണ് കിടിലനൊരു വില്ലനായിരുന്നു. അടുത്തിടെ റിലീസിനെത്തിയ ബ്രഹ്മാണ്ഡ ചിത്രത്തിലും അഭിനയിച്ചതോടെ മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് താരം. കുറഞ്ഞ വര്ഷം കൊണ്ട് കലാഭവന് ഷാജോണിന്റെ വളര്ച്ച എങ്ങനെയാണെന്ന് അറിയാമോ?

കലാഭവന് ഷാജോണ്
കലാഭവന് ഷാജോണ് എന്നറിയപ്പെടുന്ന താരം കൊച്ചിന് കലാഭവനിലൂടെ മിമിക്രി കലാകാരനായിട്ടാണ് സിനിമയിലേക്ക് എത്തിയത്. 1999 ല് മൈ ഡിയര് കരടി എന്ന ചിത്രത്തിലൂടെ കലാഭവന് മണിയുടെ ഡ്യൂപ്പ് വേഷത്തിലെത്തിയത് കലാഭവന് ഷാജോണ് ആയിരുന്നു. ശേഷം അപരന്മാര് നഗരത്തില്, ഈ പറക്കും തളിക, ചിരിക്കുടുക്ക, ബാംബൂ ബോയ്സ് തുടങ്ങി ഒരുപാട് സിനിമകളില് ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായി. പിന്നീടിങ്ങോട്ട് സഹനടന്റെയും കോമഡിയന്റെയുമടക്കം ഒട്ടനവധി സിനിമകളായിരുന്നു ഷാജോണിനെ തേടിയെത്തിയത്.

ചരിത്രം തിരുത്തിയതിങ്ങനെ
സഹനടന്റെ റോളില് നിന്നും പ്രേക്ഷകരെ ചിരിപ്പിച്ച താരം ദൃശ്യത്തിലൂടെ ഞെട്ടിച്ചിരുന്നു. മോഹന്ലാലിനെയും കുടുംബത്തെയും പോലീസ് സ്റ്റേഷനിലിട്ട് തല്ലി ചതക്കുന്ന പോലീസുകാരനായെത്തിയാണ് കലാഭവന് ഷാജോണ് പ്രശ്സതനാവുന്നത്. സിനിമയിലെ കഥാപാത്രം പ്രേക്ഷകരെ അത്രയധികം സ്വാധീനിച്ചിരുന്നു. ഒരു ക്രൂരനായ പോലീസുകാരന്റെ അതേ മനോഭാവം പകര്ത്താന് താരത്തിന് കഴിയുകയും ചെയ്തു.

അവാര്ഡുകളും പുരസ്കാരങ്ങളും
ദൃശ്യത്തിലെ പ്രകടനത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില് പ്രത്യേക പരാമര്ശവും ലഭിച്ചിരുന്നു. അത് മാത്രമല്ല മികച്ച നെഗറ്റീവ് റോളിന് സൗത്ത് ഇന്ത്യന് ഇന്റര്നാഷണല് മൂവി അവാര്ഡ്, മികച്ച വില്ലനുള്ള വനിത ഫിലിം അവാര്ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്ഡ്സ് എന്നിങ്ങനെ ഒറ്റ സിനിമയിലൂടെ ഷാജോണിന്റെ കരിയര് മാറി മറിഞ്ഞിരുന്നു. ദൃശ്യത്തിന് ശേഷം ഒത്തിരി നല്ല കഥാപാത്രങ്ങളായിരുന്നു ഷാജോണിനെ തേടി എത്തിയത്.

മോഹന്ലാലിനെ തല്ലി രക്ഷപ്പെട്ടു
നടനവിസ്മയം മോഹന്ലാലിനെ തല്ലി കരിയറില് വളര്ച്ചയിലേക്ക് എത്തിയ താരമാണെന്ന് കലാഭവന് ഷാജോണിനെ പറയാം. ദൃശ്യത്തില് മാത്രമല്ല മോഹന്ലാല്-പ്രിയദര്ശന് കൂട്ടുകെട്ടിലെത്തിയ ഒപ്പം എന്ന സിനിമയിലും മോഹന്ലാലിനെ തല്ലുന്നൊരു പോലീസുകാരന്റെ വേഷം താരത്തിന് ലഭിച്ചിരുന്നു. ഇതോടെ ആരാധകരും രംഗത്തെത്തിയിരുന്നു. ദൃശ്യത്തിന്റെ ലൊക്കേഷനില് നിന്നും മോഹന്ലാലിനെ തല്ലുന്നത് കണ്ട് നിര്മാതാവ് ആന്റണി പെരുമ്പാവൂര് കരഞ്ഞോണ്ട് പോയ കാര്യവും നേരത്തെ വാര്ത്തയായിരുന്നു. ഇതെല്ലാം കലാഭവന് ഷാജോണ് എന്ന നടന്റെ ജീവിതത്തിലെ പുതുവെളിച്ചമായിരുന്നു

ബ്രഹ്മാണ്ഡ ചിത്രത്തിലും
തെന്നിന്ത്യയില് നിന്നും നിര്മ്മിച്ച ഏറ്റവും വലിയ സിനിമയായിരുന്നു 2.0. രജനികാന്ത് നായകനായി അഭിനയിച്ച സിനിമയില് ബോളിവുഡ് താരം അക്ഷയ് കുമാര് ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലഭിനയിക്കാന് മലയാളത്തില് നിന്നും നടന് കലാഭവന് ഷാജോണും ഉണ്ടായിരുന്നു. ദൃശ്യത്തിലെ പ്രകടനം കണ്ടാണ് തന്നെ ആ സിനിമയിലേക്ക് ക്ഷണിച്ചതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

സംവിധാനത്തിലേക്കും
നടനായി തിളങ്ങി വരുന്നതിനിടയില് സംവിധാനത്തിലേക്ക് കൂടി ചുവട് വെക്കുകയാണ് ഷാജോണ്. ബ്രദേഴ്സ് ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഷാജോണ് തന്നെയാണ്. പൃഥ്വിരാജ് നായകനാവുന്ന സിനിമയുടെ ടൈറ്റില് പോസ്റ്റര് നേരത്തെ പുറത്ത് വിട്ടിരുന്നു. കോമഡി, ആക്ഷന്, റൊമന്സ് എന്നിവയെല്ലാം സിനിമയിലുണ്ടാവും. പ്രണവ് മോഹന്ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മോഹന്ലാലിനൊപ്പം ലൂസിഫറിലും ഷാജോണ് അഭിനയിക്കുന്നുണ്ട്. ഇനി വരാനിരിക്കുന്ന സിനിമകള് ഇതാണ്.