Just In
- 28 min ago
വിവാഹമോചനത്തിന് പിന്നാലെ മറ്റൊരു സന്തോഷം; 25 വര്‍ഷങ്ങള്‍ക്ക് ശേഷം നായികയാവാനൊരുങ്ങി വനിത
- 34 min ago
കാമുകന്റെ നെഞ്ചിലാണോ നടി ചേർന്ന് കിടക്കുന്നത്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു
- 37 min ago
കുടുംബവിളക്കിലേക്ക് വാനമ്പാടിയിലെ അനുമോളും? എന്നെത്തുമെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ
- 44 min ago
മകള്‍ക്ക് വിവാഹം കഴിക്കണമെങ്കിൽ ആരെയും തിരഞ്ഞെടുക്കാം; ആ നടന്റെ പേര് മാത്രം പറയുന്നതെന്തിനെന്ന് താരപിതാവ്
Don't Miss!
- News
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഫെബ്രുവരി 28 വരെ നീട്ടി വ്യോമയാന മന്ത്രാലയം
- Sports
ഒന്നാം ടെസ്റ്റ്: ഒന്നാം ഇന്നിങ്സില്‍ പാകിസ്താന് 158 റണ്‍സ് ലീഡ്, ദക്ഷിണാഫ്രിക്ക പൊരുതുന്നു
- Finance
കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Automobiles
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പാര്‍വതിയുടെ കൈയ്യിലെ കൊച്ചുണ്ടാപ്രി! അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് കാളിദാസ് ജയറാം! കാണൂ!
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ പാര്‍വതിയുടെ പിറന്നാളാണ് ചൊവ്വാഴ്ച. ജയറാമിന്റെ ജീവിതസഖിയും കാളിദാസിന്റേയും മാളവികയുടേയും അമ്മയുമായ പാര്‍വതിക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. ജയറാമുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷമായി അഭിനയരംഗത്തുനിന്നും പിന്‍വാങ്ങുകയായിരുന്നു താരം. മുന്‍നിര സംവിധായകരുടേതുള്‍പ്പടെ നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു താരത്തിനെ തേടിയെത്തിയത്. എന്നാല്‍ അതൊന്നും താരം സ്വീകരിച്ചിരുന്നില്ല.
ജയറാമിന് പിന്നാലെയായി മകനും സിനിമയില്‍ സജീവമായി മാറിയതിന്റെ സന്തോഷത്തിലാണ് പാര്‍വതി. കാളിദാസ് നായകനായി അഭിനയിച്ച ആദ്യ മലയാള സിനിമ ഇറങ്ങുമ്പോള്‍ പാര്‍വതിക്കായിരുന്നു പരിഭ്രമം. മകന് എങ്ങനെയാണ് അഭിനയിച്ചതെന്നും എന്താണ് പ്രേക്ഷകരുടെ പ്രതികരണമെന്നുമൊക്കെ അറിയാനായുള്ള ആകാംക്ഷയിലായിരുന്നു താരം. കാളിദാസിന് പിന്നാലെയായി മാളവികയും സിനിമയില്‍ അരങ്ങേറുമോ എന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.
പരസ്യത്തിലൂടെയായിരുന്നു മാളവിക പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അടുത്തിടെ അച്ഛനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് താരപുത്രി എത്തിയിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ അഭിനയിച്ചേക്കുമെന്നും ഇപ്പോള്‍ കായിക രംഗത്തെ ജോലിക്കായുള്ള ശ്രമത്തിലാണ് താനെന്നുമായിരുന്നു മാളവിക പറഞ്ഞത്. അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കാളിദാസും മാളവികയും എത്താറുണ്ട്.
പ്രിയദര്‍ശനും മോഹന്‍ലാലും മലയാള സിനിമയെ ഞെട്ടിച്ച ദിനം! കാലാപാനി റിലീസിന് 24 വര്‍ഷം!
ഹാപ്പി ബര്‍ത്തഡേ അമ്മയെന്ന് പറഞ്ഞായിരുന്നു കാളിദാസ് എത്തിയത്. ഈ ദിവസം മനോഹരമാക്കിയതില്‍ സന്തോഷമുണ്ട്. എല്ലാവരുടേയും ആശംസ തനിക്ക് ലഭിച്ചുവെന്നുമായിരുന്നു പാര്‍വതി കുറിച്ചത്. അമ്മയുടേയും മകന്റേയും പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തന്നേയും എടുത്ത് നില്ക്കുന്ന അമ്മയുടെ ചിത്രമായിരുന്നു കാളിദാസ് പോസ്റ്റ് ചെയ്തത്. എങ്ങനെയാണ് കണ്ണന് അന്ന് ഇത്രയും ഗുണ്ടുമണി ആയതെന്നും എന്ത് ഭക്ഷണമാണ് കണ്ണന് നല്കിയിരുന്നതെന്നുമായിരുന്നു ഒരാളുടെ ചോദ്യം.
അലംകൃതയുടെ ഡാഡയും മമ്മിയും ഫ്രിഡ്ജ് ഡോറില്‍! സുപ്രിയ മേനോന്റെ പുതിയ പോസ്റ്റ് വൈറലാവുന്നു!
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുമായി ജയറാമും കുടുംബവും സംസാരിക്കുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ജയറാമായിരുന്നു ഫേസ്ബുക്കിലൂടെ ഇതേക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്. ലോക് ഡൗണ്‍ സമയമായതിനാല്‍ എല്ലാവരും വീട്ടിലുണ്ടെന്ന് മാളവിക പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് എല്ലാവരും ഒത്തുകൂടുന്നത്. ആരെങ്കിലുമൊരാള്‍ മിക്കപ്പോഴും പുറത്തായിരിക്കും എന്ന സ്ഥിതിയായിരുന്നു നേരത്തെയുണ്ടായിരുന്നത്. ഇപ്പോഴാവട്ടെ ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്തതിനാല്‍ അപ്പയും ചേട്ടനും വീട്ടിലുണ്ടെന്നും മാളവിക പറഞ്ഞിരുന്നു.