For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വെള്ളത്തിൽപ്പോയ കൊലുസ് മുങ്ങിയെടുത്ത് തന്നു, അന്ന് ശ്രദ്ധിച്ച് തുടങ്ങി, പിന്നെ പ്രപ്പോസ് ചെയ്തു'; റെബേക്ക

  |

  ‌ഇരുപത്തിനാലുകാരിയായ റെബേക്ക സന്തോഷ് കുട്ടിക്കാലം മുതൽ സിനിമയിലും സീരിയലിലുമായി സജീവമാണ്. നിരവധി സിനിമകളും സീരിയലുകളിലും റെബേക്ക അഭിനയിച്ചിട്ടുണ്ടെങ്കിലും കസ്തൂരിമാൻ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് ഇപ്പോഴും പ്രേക്ഷകർ റെബേക്കയെ തിരിച്ചറിയുന്നത്.

  തിരുവമ്പാടി തമ്പാൻ‌, സപ്തമശ്രീ തസ്കര, ടേക്ക് ഓഫ്, ഒരു സിനിമക്കാരൻ, മിന്നാമിനുങ്ങ് എന്നിവയാണ് റെബേക്ക ഇതുവരെ അഭിനയിച്ചിട്ടുള്ള സിനിമകൾ.

  Also Read: ദുൽഖറിന് ഞാൻ മെസേജ് അയച്ചപ്പോൾ എന്തോ വലിയ നിധി കിട്ടിയപോലെ ആയിരുന്നു അവന്; താരപുത്രന്മാരെ കുറിച്ച് സിദ്ദിഖ്

  2011 മുതലാണ് റെബേക്ക സീരിയലുകളിൽ അഭിനയിച്ച് തുടങ്ങിയത്. തുടക്കത്തിൽ‌ രണ്ട് സീരിയലുകളിൽ‌ റെബേക്ക ബാലതാരമായിരുന്നു. പിന്നീട് ചില പാചക പരിപാടികളിൽ അവതാരികയായും റെബേക്ക തിളങ്ങിയിരുന്നു.

  പിന്നീടാണ് 2017 മുതൽ കസ്തൂരിമാൻ എന്ന ഏഷ്യാനെറ്റിലെ സീരിയലിൽ നായികയായി റെബേക്ക സന്തോഷ് എത്തിയത്. 2021ലാണ് കസ്തൂരിമാൻ സീരിയൽ അവസാനിച്ചത്. അതുവരെ റേറ്റിങിലും ഒന്നാം സ്ഥാനത്തായിരുന്നു കസ്തൂരിമാൻ സീരിയൽ.

  Also Read: അപ്പും അഞ്ജുവും ബാലനെതിരെ! സാന്ത്വനം വീട് നാലാകുമോ? ഇത്തവണ സാവിത്രി പറഞ്ഞത് ന്യായം

  ഇതിൽ ശ്രീരാം രാമചന്ദ്രൻ, പ്രവീണ, രാഘവൻ, ശ്രീലത നമ്പൂതിരി, ബീന ആന്റണി തുടങ്ങിയവരും അഭിനയിച്ചിരുന്നു. സീരിയലിൽ അഭിഭാഷകയായിരുന്നു റെബേക്ക അവതരിപ്പിച്ച കഥാപാത്രം.

  കസ്തൂരിമാൻ അവസാനിച്ച ശേഷം കളിവീട് എന്ന സീരിയിലിലാണ് റെബേക്ക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കസ്തൂരിമാനിന് കിട്ടുന്ന അതേ സ്വീകാര്യത തന്നെയാണ് കളിവീടിനും പ്രേക്ഷകർ നൽകുന്നത്.

  പൂജ എന്നാണ് റെബേക്ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നിതിൻ ജേക്ക് ജോസഫാണ് റേബക്കയുടെ നായകനായി കളിവീടിൽ അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് റെബേക്ക വിവാഹിതയായത്.

  കുട്ടനാടൻ മാർപ്പാപ്പ അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്ത ശ്രീജിത്ത് വിജയനാണ് റെബേക്ക സന്തോഷിനെ വിവാഹം ചെയ്തത്. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിൽ സിനിമാ സീരിയൽ സിനിമാ രംഗത്തെ നിരവധി പേർ പങ്കെടുത്തിരുന്നു.

  2021 ഫെബ്രുവരിയിലായിരുന്നു റെബേക്കയുടെ വിവാഹ നിശ്ചയം നടന്നത്. കോവിഡ് കാരണം വിവാഹം നീളുകയായിരുന്നു. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് റെബേക്കയും ശ്രീജിത്തും വിവാഹിതരായത്.

  അധികം എവിടെയും വെളിപ്പെടുത്തിയിട്ടില്ലാത്ത തങ്ങളുടെ പ്രണയകഥ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് റെബേക്ക ഇപ്പോൾ.

  'ശ്രീജിത്തേട്ടനെ ശ്രദ്ധിച്ച് തുടങ്ങയത് അദ്ദേഹം വർക്കിൽ കാണിക്കുന്ന ആത്മാർഥത കണ്ടി‍ട്ടാണ്. വർക്ക് ചെയ്യാൻ തുടങ്ങിയാൽ അതിൽ തന്നെ മുഴുകിയാണ് ഇരിക്കുക. മറ്റുള്ളതൊന്നും ശ്രദ്ധിക്കില്ല.'

  'പുള്ളി ഭയങ്കര ഡെഡിക്കേറ്റഡാണ്. ഞാൻ പുള്ളിയെ അങ്ങോട്ട് പ്രപ്പോസ് ചെയ്തതാണ്. ആ ഒരു ക്വാളിറ്റിയൊക്കെ കണ്ടിട്ടാണ് പ്രപ്പോസ് ചെയ്തത്. ഞാൻ മുമ്പ് സൂര്യയിൽ ഒരു സീരിയൽ ചെയ്യുമ്പോൾ പ്രമോ ഷൂട്ട് ചെയ്യാൻ വന്നതായിരുന്നു പുള്ളിക്കാരൻ.'

  'അപ്പോൾ എന്റെ കാലിൽ ഒരു സ്വർണ കൊലുസുണ്ടായിരുന്നു. ഷൂട്ട് തുടങ്ങും മുമ്പ് ഞാൻ ചോദിച്ചിരുന്നു അത് ഊരിവെക്കട്ടെയെന്ന്.'

  'നഷ്ടപ്പെട്ട് പോകണ്ടല്ലോയെന്ന് കരുതിയാണ് അങ്ങനെ ചോദിച്ചത്. അപ്പോൾ പുള്ളി പറഞ്ഞു വേണ്ടാ.... കാലിൽ ഇട്ടോളുവെന്ന്. അങ്ങനെ കൊലുസും ഇട്ട് ഷൂട്ട് ചെയ്യുന്നതിനിടെ അത് വെള്ളത്തിൽപ്പോയി. ഞാൻ പിന്നെ ബഹളമുണ്ടാക്കി സ്വർണക്കൊലുസില്ലാതെ പോകില്ലെന്നും പറഞ്ഞ്.'

  'അപ്പോഴാണ് അദ്ദേഹം വെള്ളത്തിൽ ഇറങ്ങി മുങ്ങി തപ്പി കൊലുസ് തിരിച്ച് കണ്ടുപിടിച്ച് കൊണ്ടുവന്നത്. ശരിക്കും ഒരു സിനിമാറ്റിക്ക് സ്റ്റൈലായിരുന്നു ലവ് സ്റ്റോറി. അതുകഴിഞ്ഞിട്ട് പുള്ളിയുടെ ക്യാരക്ടർ എന്താണെന്ന് അറിയാൻ കുറച്ചുനാൾ ഞാൻ പുള്ളിയുടെ കൂടെ ഫ്രണ്ടായി സഞ്ചരിച്ച് നോക്കി.'

  'പുള്ളിക്കാരനെ കുറിച്ച് ഒന്നും മനസിലാക്കാതെ പെട്ടന്ന് ചാടിക്കേറി പ്രപ്പോസ് ചെയ്തിട്ട് കാര്യമില്ലല്ലോ. എനിക്കും അദ്ദേഹം എന്താണെന്ന് മനസിലാക്കണമെന്നുണ്ടായിരുന്നു' റെബേക്ക സന്തോഷ് പറയുന്നു.

  Read more about: actress
  English summary
  Kaliveedu serial actress Rebecca Santhosh open up about her love story, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X