Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
താനാരാ മമ്മൂട്ടിയാണോ, ആര് വേണം വേണ്ട എന്ന് തീരുമാനിക്കുന്നത് ഞങ്ങളാ, അനുഭവം പറഞ്ഞ് കലൂര്‍ ഡെന്നീസ്
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ഒരുകാലത്ത് മലയാളത്തില്‍ സജീവമായിരുന്ന തിരക്കഥാകൃത്താണ് കലൂര്‍ ഡെന്നീസ്. സൂപ്പര്‍ താരചിത്രങ്ങള്‍ക്കായെല്ലാം അദ്ദേഹം തിരക്കഥകളെഴുതിയിരുന്നു. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത അദ്ദേഹത്തിന്റെതായി പൈതൃകം എന്ന ജയരാജ് ചിത്രമാണ് എറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. കുടുംബ സമേതം എന്ന സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കലൂര്‍ ഡെന്നീസ് നേടിയിരുന്നു.
സ്വിം സ്യൂട്ടില്‍ തിളങ്ങി നടി ചേതന, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
അതേസമയം കാഞ്ഞിരപ്പളളി കറിയാച്ചന് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടന്ന ഒരനുഭവം മാധ്യമം ആഴ്ചപ്പതിപ്പിലെ നിറഭേദങ്ങള്‍ എന്ന ആത്മകഥയില്‍ കലൂര്‍ ഡെന്നീസ് പങ്കുവെച്ചിരുന്നു, ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയരാഘവന്റെ അനിയന് വേഷത്തില്‍ എത്തിയത് ഷമ്മി തിലകനാണ്. അന്ന് ചിത്രീകരണ സമയത്ത് ഷമ്മി തിലകന്റെ റോള്‍ ഒഴിവാക്കാന്‍ വിജയരാഘവന് പറഞ്ഞതും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് കലൂര്‍ ഡെന്നീസ് വെളിപ്പെടുത്തിയത്.

കാഞ്ഞിരപ്പളളി കറിയാച്ചന്റെ ചിത്രീകരണം തുടങ്ങിയ ആദ്യ ദിവസം രാത്രി ഞാനൊട്ടും പ്രതീക്ഷിക്കാത്ത ചില സംഭവ വികാസങ്ങള്‍ അവിടെ അരങ്ങേറിയെന്ന് അദ്ദേഹം പറയുന്നു. ഞാനും ജോസ് തോമസും വിജയരാഘവനും ബിജു മേനോനും കൂടിയിരുന്ന് എന്റെ മുറിയില്‍ സംസാരിച്ചിരിക്കുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ച് പരമാര്‍ശിക്കുന്നതിനിടയില്‍ വിജയരാഘവന് പറഞ്ഞു എന്റെ അനുജനായി ഷമ്മി തിലകന്റെ റോള്‍ ഈ കഥയില്‍ ശരിക്കും ആവശ്യമുണ്ടോ?.

അതില്ലെങ്കിലും പടത്തിന് ഒരു കുഴപ്പവും വരില്ല, എന്താ ജോസെ, ജോസ് മറുപടി ഒന്നും പറയാതെ നിസംഗനായി എന്നെ നോക്കി. വിജയരാഘവന് അങ്ങനെ പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
താനാരാണ് മമ്മൂട്ടിയാണോ? ആര് വേണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ഞങ്ങളാണ്. ഒത്തിരി ദിവസം ആലോചിച്ചിട്ടാണ് ഞങ്ങള്‍ ഒരോ കഥാപാത്രത്തെയും ഉണ്ടാക്കുന്നത്. ഞാന്‍ പെട്ടെന്ന് കയറി പറഞ്ഞു.

അല്പം പരുഷമായിട്ടുളള എന്റെ സംസാരം കേട്ട് ബിജു മേനോന് എന്നെതന്നെ ശ്രദ്ധിക്കുകയായിരുന്നു. ബിജു പതുക്കെ പതുക്കെ നായകസ്ഥാനത്തേക്ക് കയറിവരുന്ന സമയമാണത്. വിജയരാഘവന് പറഞ്ഞതിന് മറുപടി കൊടുക്കാന്‍ ശരിക്കും ബാധ്യത സംവിധായകനാണെങ്കിലും ജോസ് തോമസ് മൗനം പാലിച്ചിരിക്കുകയാണ്. എന്റെ പ്രതികരണം കേട്ട ഉടനെ വിജയരാഘവന് മുറിയില്‍ നിന്നിറങ്ങിപ്പോയി. അന്തരീക്ഷം പന്തിയല്ലെന്ന് കണ്ടപ്പോള്‍ ബിജു മേനോനും പുറത്തേക്ക് പോയി.

മുറിയില്‍ നിമിഷനേരം നിശ്ശബ്ദത പരന്നു. പിന്നെ ജോസ് തോമസ് പതുക്കെ മൗനം ഭജിച്ചു. വിജയരാഘവനോട് അത്രക്ക് കടുപ്പിച്ച് പറയേണ്ടായിരുന്നു. അത് കേട്ട് ഞാന്‍ ജോസിനോട് ചൂടായി. സിനിമയില്‍ വിജയരാഘവന്റെ അനുജനായിട്ടാണ് ഷമ്മി തിലകന് അഭിനയിക്കുന്നത്. കൈയ്യടി നേടാവുന്ന നല്ല മൂഹുര്‍ത്തങ്ങളും സംഭാഷണങ്ങളൊക്കെയുമുളള വേഷമാണ്. ഷമ്മി കയറുകയും ചെയ്യും.

അത് തന്റെ കഥാപാത്രത്തിന് മങ്ങലേല്‍ക്കുമെന്ന് തോന്നിയതുകൊണ്ടായിരിക്കാം. വിജയരാഘവന് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലായി. കഥാപരമായി ഒന്നും മനസിലാക്കാതെ സ്വന്തം കഥാപാത്രം മാത്രമേ നായകനടന്മാര് നോക്കാറൂളളൂ. ഇപ്പോഴത് അന്നത്തേക്കാള്‍ നാലിരട്ടിയായി വര്‍ധിച്ചിട്ടുമുണ്ട്. പല സംവിധായകരും നായകനടന്മാരുടെ അപ്രീതിക്ക് പാത്രാമാകാതിരിക്കാനും ഡേറ്റ് കിട്ടാനും വേണ്ടി അവര്‍ പറയുന്ന പോലെ എല്ലാം ചെയ്തുകൊടുക്കും. പിറ്റേന്ന് രാവിലെ ഷമ്മി തിലകന് അഭിനയിക്കാന്‍ വന്നു. ഈ വിവരങ്ങളൊന്നും ഷമ്മിയെ അറിയിച്ചില്ല. ഞാനും വിജയരാഘവനും തമ്മില്‍ ഇങ്ങനെയൊക്കെ ഉണ്ടായെങ്കിലും അതിന്റെ പരിഭവും പിണക്കവുമൊന്നും ഞങ്ങള്‍ തമ്മിലുണ്ടായില്ല. കലൂര്‍ ഡെന്നീസ് പറഞ്ഞു.
-
വിജയകാന്തിന് നിറമില്ല; നായികയാവാൻ തയ്യാറാവാതിരുന്ന നടിമാർ; നടൻ പിന്നീട് താരമായപ്പോൾ
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
-
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ