For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹതാരവുമായി പ്രണയത്തിലായിട്ടുണ്ട്; പക്ഷേ ആ സ്‌നേഹം തിരിച്ച് കിട്ടിയോന്ന് സംശയമാണെന്ന് കല്യാണി പ്രിയദര്‍ശന്‍

  |

  ഇന്ത്യയിലെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെ മകളാണ് കല്യാണി പ്രിയദര്‍ശന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സാധാരണയൊരു താരപുത്രി എന്ന ലേബലാണ് കല്യാണിയ്ക്ക് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് നായികയായി മാറിയിരിക്കുകയാണ് കല്യാണി. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളിലാണ് കല്യാണി അഭിനയിച്ചത്.

  ഏറ്റവും പുതിയതായി ടൊവിനോയുടെ നായികയായി തല്ലുമാല എന്ന സിനിമയുമായി എത്തുകയാണ് താരപുത്രി. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് കല്യാണി. ഇതിനിടെ സഹതാരവുമായി പ്രണയത്തിലായിട്ടുണ്ടോ എന്ന് ചോദിച്ച് രസകരമായൊരു ചോദ്യവുമായിട്ടാണ് കല്യാണിയിപ്പോള്‍ എത്തിയിരിക്കുന്നത്.

  ഒരാഴ്ചയായി കല്യാണിയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയിയലൂടെ വൈറലാവുന്നത്. സിനിമയിലേക്ക് വന്നത് മുതലുള്ള ജീവിതത്തെ കുറിച്ചും മാതാപിതാക്കളെ പറ്റിയുമൊക്കെ താരപുത്രി മനസ് തുറന്ന് കഴിഞ്ഞു. എന്നാല്‍ കല്യാണി പ്രണയത്തിലാണോ, ആരെങ്കിലുമായി ഇഷ്ടമുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഇനിയും വ്യക്തത വന്നിട്ടില്ല. മുന്‍പ് പ്രണവ് മോഹന്‍ലാലിന്റെ പേരിനൊപ്പം കല്യാണിയുടെ പേരും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചെങ്കിലും അതില്‍ സത്യമില്ലെന്ന് പറഞ്ഞിരുന്നു.

  Also Read: നടന്‍ ശങ്കര്‍ ഇത്രയും കാലം എവിടെയായിരുന്നു, സൂപ്പര്‍താരമായിട്ടും ഗ്യാപ്പ് വന്നതിന്റെ കാരണം? മനസ് തുറന്ന് നടന്‍

  അതേ സമയം ഇന്‍സ്റ്റാഗ്രാമിലൂടെ കല്യാണി പങ്കുവെച്ച പുതിയ ഫോട്ടോയും അതിന് താഴെ നല്‍കിയ ക്യാപ്ഷനുമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കൊടുത്തിരിക്കുന്നത്.

  അവര്‍: നിങ്ങള്‍ സഹനടന്മാരില്‍ ഒരാളുമായി എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ?

  ഞാന്‍: ഉണ്ട്, പക്ഷേ ആ സ്‌നേഹം തിരികെ ലഭിച്ചെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല..

  എന്നുമാണ് കല്യാണി പങ്കുവെച്ച ക്യാപ്ഷനില്‍ പറയുന്നത്. ഒരു സംഭാഷണം പോലെ തോന്നുമെങ്കിലും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറഞ്ഞ രീതി പോലെയാണ് കല്യാണിയിത് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ രസകരമായ കാര്യം ഈ ക്യാപ്ഷന് നടി ഉപയോഗിച്ച ചിത്രമാണ്.

  Also Read: ഗര്‍ഭിണിയാണെന്ന് മൃദുല പറഞ്ഞപ്പോള്‍ പ്രാങ്ക് ആണെന്ന് കരുതി; കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് യുവകൃഷ്ണ

  Recommended Video

  തല്ലില്ല ഞാൻ കൊല്ലുകയെ ഉള്ളു.. | Shine Tom Chacko About Thallumaala Fight In Location | FilmiBeat

  ചുരുണ്ട രോമമുള്ള ഒരു പട്ടിക്കുട്ടിയെ എടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് കല്യാണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് ഉമ്മ കൊടുക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. കല്യാണിയുടെ പുതിയ സിനിമയില്‍ ഈ പട്ടിക്കുട്ടിയും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. എന്തായാലും അപ്രതീക്ഷിതമായിട്ടുള്ള കല്യാണിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. ഞങ്ങളുദ്ദേശിച്ച സഹതാരം ഇതല്ലെന്നാണ് ചിലര്‍ക്ക് പറയാനുള്ളത്.

  English summary
  Kalyani Priyadarshan Latest Revelations About Love On Her Social Media Page Got Attention
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X