For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ' കുഞ്ഞാക്കയക്ക് വേണ്ടി ഇത്രയും കാലം സൂക്ഷിച്ച പേന ' ;ഈ പുഴയും കടന്ന് ഗാനങ്ങള്‍ പിറന്നത് ഇങ്ങനെ

  |

  ഗൃഹാതുരത്വ ഓര്‍മകള്‍ തുളുമ്പുന്ന പാട്ടുകളെഴുതി മലയാളികളുടെ മനസ്സ് കീഴടക്കിയ രചയിതാവായിരുന്നു ഗിരീഷ് പുത്തഞ്ചേരി. കാലം കഴിയുന്തോറും മലയാളിക്കൊപ്പം സഞ്ചരിക്കുന്ന കാലത്തെ മറികടന്ന വരികളാണ് ഗിരീഷ് പുത്തഞ്ചേരി പാട്ടുകളുടെ പ്രത്യേകത. ശൂന്യതയയെയും പ്രണയത്തെയും സംഗീതത്തിനൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതായിരുന്നു ഗിരീഷിന്റെ രചനകളുടെ മറ്റൊരു പ്രത്യേകത എന്നു വേണമെങ്കില്‍ പറയാം.

  ആസ്വാദനത്തിനൊപ്പം അര്‍ത്ഥം ചേരാത്ത വരികളും ഏതൊരു മലയാളിയെയും ആകര്‍ഷിക്കുന്നവയാണ്. അതുകൊണ്ട് തന്നെ പുത്തഞ്ചേരിയുടെ സംഗീത പരീക്ഷണങ്ങള്‍ക്ക് ആസ്വാദകരേറെയാണ്. മലയാളത്തില്‍ നിരവധി സിനിമ ഗാനങ്ങള്‍ എഴുതിയ ഗിരീഷ് പുത്തഞ്ചേരി ആകാശവാണിക്ക് ലളിത ഗാനങ്ങളെഴുതിയാണ് ഗാനരചനയിലേക്ക് എത്തുന്നത്. തുടക്കത്തില്‍ തിരക്കഥ എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം 7 സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കി.

  Gireesh Puthenchery

  മലയാളത്തില്‍ ഒരുപാട് സംവിധായകരുടെ ചിത്രങ്ങള്‍ക്ക് പാട്ടെഴുതിയെങ്കിലും സംവിധായകന്‍ കമലിന്റെ ചിത്രത്തിന് ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ട് പിറക്കാന്‍ കുറച്ച് കാലം കാത്തിരിക്കേണ്ടി വന്നിരുന്നു. ഈ വൈകലിന്റെ കാരണം ഓരോ തവണയും ഗിരീഷ് തന്നോട് ചോദിച്ചിരുന്നതായി നോവിന്റെ ഒരു ഓര്‍മ എന്ന പുസ്തകത്തില്‍ കമല്‍ വിവരിക്കുന്നുണ്ട്. ആദ്യമായി ഗിരീഷും കമലും ഒന്നിച്ച മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുണ്ടായ ഈ പുഴയും കടന്ന് എന്ന സിനിമയുടെ ഗാനങ്ങള്‍ക്ക് പിന്നിലെ രസകരമായ കഥയാണിവിടെ.

  ഓരോ പാട്ടിനും ഓരോ പേന
  കവിത തുളുമ്പുന്ന മനോഹര ഗാനങ്ങള്‍ എഴുതിയതിനൊപ്പം ഓര്‍ക്കാന്‍ അത്രയൊന്നും ഇഷ്ടപ്പെടുത്ത തട്ട്പൊളിപ്പന്‍ പാട്ടുകളും എഴുതുന്നതിനെ പറ്റി ഗിരീഷ് പുത്തഞ്ചേരി പറഞ്ഞത് കമല്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഗിരീഷ് പുത്തഞ്ചേരിയുടെ പോക്കറ്റില്‍ പലതരം പേനകളുണ്ടാകും. ഇതില്‍ തട്ടുപൊളിപ്പുകാര്‍ക്ക് ഒരു പേന, കവിത തുളുമ്പുന്ന ഗാനങ്ങള്‍ക്ക് മറ്റൊരു സ്പെഷ്യല്‍ പേന എന്നിങ്ങനെയായിരുന്നു ഗിരീഷിന്റെ ശീലമെന്ന് കമല്‍ ഓര്‍ക്കുന്നു.

  കുഞ്ഞാക്കയ്ക്കായി പ്രത്യേക പേന
  ഗിരീഷ് പുത്തഞ്ചേരിയും കമലും ഒന്നിക്കുന്നത് ഈ പുഴയും കടന്ന് എന്ന സിനിമയിലായിരുന്നു. ചിത്രത്തിനായി പാട്ടെഴുതാനായി ചെന്നൈയിലെത്തി. സംഗീത സംവിധാനകനായ ജോണ്‍സണ്‍ മാഷും കമലും ഗിരീഷ് പുത്തഞ്ചേരിയും ഒന്നിക്കുന്നതും ഇതേ സമയത്താണ്. വള്ളുവനാടിന്റെ ഗ്രാമീണ സൗന്ദര്യത്തില്‍ മെനഞ്ഞെടുത്ത പ്രണയകഥ. ഒട്ടും കൃത്രിമമായല്ലാതെ കഥയില്‍ സ്വാഭാവികമായി ഇഴ ചേര്‍ന്നുവന്ന അഞ്ച് ഗാനങ്ങള്‍, ഈ പുഴയും കടന്ന്എന്ന കഥയുടെ ടൈറ്റിലും പറഞ്ഞതോടെയുള്ള ഗിരീഷിന്റെ പ്രതീകരണം കമല്‍ വിവരിക്കുന്നത് ഇങ്ങനെ.

  ''എന്റെ കൈകളില്‍ പിടിച്ചു വലിച്ച് സ്വന്തം മുറിയിലേക്കായിരുന്നു ഗിരീഷിന്റെ പോക്ക്. പെട്ടി തുറന്ന് ഒരു പുതിയ പേനയെടുത്തു കൊണ്ട് കുഞ്ഞാക്കായ്ക്ക് വേണ്ടി ഇത്രയും കാലം ഞാന്‍ സൂക്ഷിച്ച പേന എന്നാണ് ഗിരീഷ് പറഞ്ഞത്. കുഞ്ഞാക്കായക്ക് ഭാസ്‌കരന്‍ മാസ്റ്റര്‍ വേണോ, വയലാര്‍ രാമവര്‍മ്മ
  വേണോ എന്നും ചോദിച്ച് പൊട്ടിച്ചിരിച്ചായിരുന്നു ആ സന്ദര്‍ഭത്തിലെ ഗിരീഷിന്റെ പ്രതികരണം''.

  'ദേവകന്യക സൂര്യതംബുരു മീട്ടുന്നു, സ്നേഹകോകിലം ഗായത്രീ മന്ത്രം ചൊല്ലുന്നു'
  ഇതേ മുറിയില്‍ ഈ സന്ദര്‍ഭങ്ങളുടെ തുടര്‍ച്ചയായി നിമിഷങ്ങള്‍ കൊണ്ട് പിറന്ന ഗാനമാണ് ഈ പുഴയും കടന്ന് എന്ന സിനിമയുടെ ടൈറ്റില്‍ സോംഗ്.''കുഞ്ഞാക്ക് ഒരഞ്ചുമിനിട്ട് ഇവിടെ ഇരിക്ക്. ജോണ്‍സണ്‍ എന്ത് ട്യൂണ്‍ വേണമെങ്കിലും ഉണ്ടാക്കട്ടെ. ഞാനതിന് വരിയെഴുതിക്കോളാം. പക്ഷെ, അതിനുമുന്‍പ് എന്റെ ഉള്ളില്‍ നിന്നു വരുന്ന നാലുവരി നിങ്ങളെ സാക്ഷി നിര്‍ത്തി ഞാന്‍ കടലാസില്‍ കുറിയ്ക്കും. അത് നിങ്ങളൊന്ന് നോക്ക് അതെന്റെ ഒരു വാശിയോ, ആത്മവിശ്വാസമോ ആണ്'' ഇതും പറഞ്ഞ് കടലാസും പേനയും നെഞ്ചോടുചേര്‍ത്ത് അവന്‍ കട്ടിലില്‍ കമിഴ്ന്ന് കിടന്ന് എഴുതിയ വരികളില്‍ നിന്നാണ് 'ദേവകന്യക സൂര്യതംബുരു മീട്ടുന്നു, സ്നേഹകോകിലം ഗായത്രീ മന്ത്രം ചൊല്ലുന്നു' എന്ന ഗാനം.

  മറ്റ് ട്യൂണുകളൊക്കെ മാറ്റിവെച്ച് ജോണ്‍സണ്‍ ആ വരികള്‍ക്ക് ഈണമിട്ടതോടെയാണ് ടൈറ്റില്‍ സോംഗ് പൂര്‍ത്തിയാകുന്നത്. പിന്നെയുള്ള ദിവസങ്ങളിലോരോന്നായി 'പാതിരാപ്പുള്ളും, കാക്കക്കറുമ്പനും, രാത്തിങ്കള്‍ പൂത്താലി'യുമൊക്കെ പിറന്നു, ഇവ ഇന്നും മലയാളി മനസുകളെ ആനന്ദിപ്പിക്കുന്നവയാണ്.

  Read more about: gireesh puthenchery
  English summary
  RRR
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X