twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിറന്നാള്‍ സ്‌പെഷ്യല്‍; ബാലതാരം മുതല്‍ ഉലകനായകന്‍ വരെയുള്ള യാത്രയില്‍ കമലഹാസനൊപ്പം

    By Akhila
    |

    അഭിനയത്തിന് പുറമേ ഗായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും സ്ഥാനമുറപ്പിച്ചിട്ടുള്ള ഒരു നടനാണ് കമലഹാസന്‍. ആറ് വയസ്സുള്ളപ്പോഴാണ് ബാലതാരമായി കമലഹാന്‍ സിനിമയിലേക്ക് കടന്ന് വരുന്നത്. പിന്നീട് തമിഴിന് പുറമേ മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും കമലഹാസന്‍ അഭിനയിച്ചു.

    ബാലതാരമായി എത്തിയ ആദ്യ ചിത്രത്തിലൂടെ തന്നെ ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡും കമലഹാസന് ലഭിക്കുകയുണ്ടായി. തുടര്‍ന്നും നിരവധി അവാര്‍ഡുകളും കമലഹാസനെ തേടിയെത്തി. കൂടാതെ മികച്ച വിദേശ ഭാഷ ചിത്രങ്ങളില്‍ ഇന്ത്യയില്‍ നിന്ന് സമര്‍പ്പിച്ചവയില്‍ കൂടുതലും കമലഹാസന്‍ ചിത്രങ്ങളായിരുന്നു. തുടര്‍ന്ന് വായിക്കൂ.. കമലഹാസന്റെ സിനിമാ ജീവിതത്തിലൂടെ...

    ഉലക നായകന് പിറന്നാള്‍ ആശംസകള്‍

    പിറന്നാള്‍ സ്‌പെഷ്യല്‍; ബാലതാരം മുതല്‍ ഉലകനായകന്‍ വരെയുള്ള യാത്രയില്‍ കമലഹാസനൊപ്പം

    നവംബര്‍ 7 ഇന്ന് ഉലക നായകന്‍ കമലഹാസന് 60ാം ജന്മദിനം.

    ബാലതാരമായി

    പിറന്നാള്‍ സ്‌പെഷ്യല്‍; ബാലതാരം മുതല്‍ ഉലകനായകന്‍ വരെയുള്ള യാത്രയില്‍ കമലഹാസനൊപ്പം

    1959ല്‍ പുറത്തിറങ്ങിയ കലത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി കമലഹാസന്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. റൊമാന്റിക് ചിത്രമായ കലത്തൂര്‍ കണ്ണമ്മയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡും ലഭിച്ചു.

    സൂപ്പര്‍സ്റ്റാര്‍ കമലഹാസന്‍

    പിറന്നാള്‍ സ്‌പെഷ്യല്‍; ബാലതാരം മുതല്‍ ഉലകനായകന്‍ വരെയുള്ള യാത്രയില്‍ കമലഹാസനൊപ്പം

    അഭിനയത്തിന് പുറമേ നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം കമല ഹാസന്റെ സാന്നിധ്യം ശ്രദ്ധേയമാണ്.

    കന്യാകുമാരിയിലേക്ക്

    പിറന്നാള്‍ സ്‌പെഷ്യല്‍; ബാലതാരം മുതല്‍ ഉലകനായകന്‍ വരെയുള്ള യാത്രയില്‍ കമലഹാസനൊപ്പം

    1974ല്‍ പുറത്തിറങ്ങിയ കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ് കമലഹാസന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും കമല്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.

    അപൂര്‍വ്വരാഗങ്ങള്‍...

    പിറന്നാള്‍ സ്‌പെഷ്യല്‍; ബാലതാരം മുതല്‍ ഉലകനായകന്‍ വരെയുള്ള യാത്രയില്‍ കമലഹാസനൊപ്പം

    1975ല്‍ പുറത്തിറങ്ങിയ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഒരു നടനെന്ന നിലയിലേക്ക് കമലഹാസന്‍ ഉയര്‍ന്ന് വരുന്നത്. അതിലൂടെ ഉലക നായകന്‍ എന്ന പേരും കമലഹാസന്‍ സ്വന്തമാക്കി.

     ജനപ്രിയ ചിത്രങ്ങള്‍

    പിറന്നാള്‍ സ്‌പെഷ്യല്‍; ബാലതാരം മുതല്‍ ഉലകനായകന്‍ വരെയുള്ള യാത്രയില്‍ കമലഹാസനൊപ്പം

    സ്ത്രീകളുമായി സല്ലാപത്തിലേര്‍പ്പെടുന്ന, സ്‌ത്രൈണതയുള്ള കഥാപാത്രമായി അഭിനയിച്ച മന്‍മദ ലീല, അതിനു മുന്‍പു വന്ന ഒരു ഊതാപ്പു കണ്‍ സിമിട്ടുഗിരാദു എന്നിവയെല്ലാം ജനപ്രീതി നേടിയ കമലഹാസന്‍ ചിത്രങ്ങളായിരുന്നു.

    English summary
    Padma Shri Kamal Haasan, who began his career as a child artist in A V Meiyappan's production venture 'Kalathur Kannamma' in 1959.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X