twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോവിഡ് കാലത്ത് എന്റെ വരുമാനം 3000 രൂപയില്‍ താഴെ, തുറന്നുപറഞ്ഞ് കമല്‍ഹാസന്റെ മുന്‍ ഭാര്യ

    |

    കമലഹാസന്റെ മുന്‍ ഭാര്യയും പ്രശസ്ത അഭിനേത്രിയുമാണ് നടി സരിക. മഹാരാഷ്ട്രയിലെ രജപുത്ര കുടുംബത്തില്‍ പിറന്ന സരിക തന്റെ അച്ഛന്റെ മരണശേഷം വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലര്‍ത്തിയത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയജീവിതം ആരംഭിച്ച സരിക അഞ്ചാം വയസ്സിലാണ് ബാലതാരമായി സിനിമയിലെത്തുന്നത്.

    1988-ലാണ് സരിക കമല്‍ഹാസനെ വിവാഹം കഴിക്കുന്നത്. ദീര്‍ഘനാളത്തെ അടുത്ത ബന്ധത്തിനു ശേഷം ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. 16 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2004-ലാണ് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തിയത്. മക്കളായ ശ്രുതി ഹാസ്സനും അക്ഷര ഹാസനും ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളായി മാറിക്കഴിഞ്ഞു.

    ജയ വെള്ളയുടുക്കേണ്ടി വന്നാല്‍ നിന്റെ ഭാര്യയും ഉടുക്കും! ബച്ചന്റെ അമ്മയുടെ ഭീഷണിയെക്കുറിച്ച് നിര്‍മ്മാതാവ്‌ജയ വെള്ളയുടുക്കേണ്ടി വന്നാല്‍ നിന്റെ ഭാര്യയും ഉടുക്കും! ബച്ചന്റെ അമ്മയുടെ ഭീഷണിയെക്കുറിച്ച് നിര്‍മ്മാതാവ്‌

    sarika

    ഹേ റാമിലെ കോസ്റ്റിയൂം ഡിസൈനറായിരുന്ന സരികയെത്തേടി 2000-ലെ ദേശീയ പുരസ്‌കാരം എത്തിയിരുന്നു. പാഴ്‌സാനിയ എന്ന ചിത്രത്തിലെ അഭിനയത്തിന് 2005-ലെ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരവും സരിക നേടിയെടുത്തു.

    വെള്ളിത്തിരയിലെ മിന്നും താരമാണെങ്കിലും കമല്‍ഹാസനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സരികയുടെ ജീവിതം അത്ര ശോഭനമായിരുന്നില്ല. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് സരിക.

    സിനിമാരംഗത്ത് വളരെ തിരക്കുള്ള സമയത്താണ് ഒരു വര്‍ഷത്തെ ഇടവേളയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആ ഇടവേള അഞ്ച് വര്‍ഷത്തോളം നീണ്ടുപോയെന്നാണ് സരിക പറയുന്നത്. ബ്രേക്ക് എടുത്ത സമയത്ത് മറ്റെന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനായിരുന്നു ആഗ്രഹിച്ചത്. അങ്ങനെ നാടകങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ചില തീയറ്റര്‍ ഗ്രൂപ്പുകളുമായി സഹകരിച്ച് കുറേ നാടകങ്ങള്‍ ചെയ്തു.

    എന്നാല്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ആ സമയത്താണ് കോവിഡും ലോക്ക് ഡൗണും വന്നെത്തിയത്. അത് എന്റെ ജീവിതത്തെ ഏറെ കഷ്ടപ്പെടുത്തി. നാടകാഭിനയത്തിലൂടെ മാസം 3000 രൂപ പോലും വരുമാനമില്ലായിരുന്നു. അതുകൊണ്ടെന്തു ചെയ്യാന്‍? ഒരു വര്‍ഷം മാത്രമേ ഈ പ്രശ്‌നമുണ്ടാകൂ എന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ എന്റെ പ്ലാനുകള്‍ പലതും തെറ്റിപ്പോയി. സിനിമയില്‍ നിന്നുമുള്ള ഇടവേള അഞ്ചു വര്‍ഷത്തോളം നീണ്ടു പോയി. ആ അഞ്ച് വര്‍ഷത്തെ ജീവിതം വളരെ മഹത്തരമായിരുന്നു എന്നേ പറയാന്‍ കഴിയൂ. ഒരു ദീര്‍ഘനിശ്വാസത്തോടെ സരിക പറയുന്നു. കോവിഡ് മാറിയശേഷമാണ് വീണ്ടും സരിക സിനിമയിലേക്ക് തിരികെയെത്തിയത്.

    'അവര്‍ക്ക് വേണ്ടത് എന്നും കരയുന്ന ഒരു വിധവയെ, എന്നെ അതിന് കിട്ടില്ല'; ട്രോളന്‍മാരെ ട്രോളി നീതു സിങ്ങ്'അവര്‍ക്ക് വേണ്ടത് എന്നും കരയുന്ന ഒരു വിധവയെ, എന്നെ അതിന് കിട്ടില്ല'; ട്രോളന്‍മാരെ ട്രോളി നീതു സിങ്ങ്

    family

    കരിയറിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോഴായിരുന്നു സരിക അഭിനയജീവിതം ഉപേക്ഷിച്ച് കമല്‍ഹാസനെ വിവാഹം കഴിച്ച് ചെന്നൈയിലേക്ക് പോകുന്നത്. പിന്നീട് വിവാഹമോചനത്തിനു ശേഷമാണ് വീണ്ടും സിനിമയില്‍ സജീവമാകുന്നത്. ആ കാലയളവില്‍ ഭേജ ഫ്രൈ, മനോരമ സിക്‌സ് ഫീറ്റ് അണ്ടര്‍, പാഴ്‌സാനിയ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി ശ്രദ്ധേയമായ ടിവി സീരീസുകളിലും സരിക അഭിനയിച്ചിട്ടുണ്ട്.

    Read more about: kamal hassan sarika
    English summary
    Kamal Haasan's Ex-Wife, Sarika opens up about her life during pandemic
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X