»   » ദിലീപേട്ടന്റെ കരിയറിലെ ബിഗ് റിലീസായി കമ്മാരന്‍! കളക്ഷന്‍ റിപ്പോര്‍ട്ട് പ്രവചനം പുറത്തായി?

ദിലീപേട്ടന്റെ കരിയറിലെ ബിഗ് റിലീസായി കമ്മാരന്‍! കളക്ഷന്‍ റിപ്പോര്‍ട്ട് പ്രവചനം പുറത്തായി?

Written By:
Subscribe to Filmibeat Malayalam

ബിഗ് റിലീസ് സിനിമയായിട്ടും റിലീസ് ദിനത്തില്‍ ഹൗസ് ഫുള്ളായിട്ടാണ് കമ്മാരസംഭവത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്. ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സിനിമ വിഷു സീസണില്‍ പ്രേക്ഷകരെ കൈയിലെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ചതിക്കുള്ള പ്രതികാരം തുടങ്ങി? കമ്മാരന്‍ പറഞ്ഞ സംഭവം, കമ്മാരന്‍ പറയാത്ത സംഭവവുമായി ദിലീപേട്ടന്‍!


അവധിക്കാലമായതിനാല്‍ കുടുംബപ്രേക്ഷകരും സിനിമകള്‍ക്ക് വലിയ പ്രധാന്യമാണ് കൊടുക്കുന്നത്. ഏപ്രില്‍ ആദ്യ ആഴ്ച റിലീസിനെത്തിയ സിനിമകള്‍ മോശമില്ലാത്ത പ്രകടനമാണ് നടത്തിയത്. മികച്ച അഭിപ്രായം നേടിയ സിനിമകളാണെങ്കിലും ബോക്‌സോഫീസില്‍ കളക്ഷനില്‍ പലതും പിന്നോട്ട് പോവും. എന്നാല്‍ ബിഗ് ബജറ്റ് സിനിമയായ കമ്മാരസംഭവം കേരളബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രവചനം.


ബിഗ് റിലീസ് സിനിമ

ഈ വര്‍ഷം കേരളത്തില്‍ റിലീസിനെത്തുന്ന ബിഗ് റിലീസ് സിനിമയായ കമ്മാരസംഭവത്തിന് ആദ്യദിനം 150 തിയറ്ററുകളാണ് കിട്ടിയത്. മഞ്ജു വാര്യരുടെ മോഹന്‍ലാല്‍, ജയറാമിന്റെ പഞ്ചവര്‍ണതത്ത എന്നീ സിനിമകളും കമ്മാരനൊപ്പം എത്തിയതിനാലാണ് തിയറ്ററുകളുടെ എണ്ണം കുറവ് വന്നത്. എന്നാല്‍ വരുംദിവസങ്ങളില്‍ അതില്‍ മാറ്റമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആദ്യ പ്രദര്‍ശനം ഹൗസ് ഫുള്ളായി ഓടുന്നതിനാല്‍ അഡീഷണല്‍ സ്‌ക്രീനുകളിലും സിനിമ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. കേരളത്തിന് പുറത്തും സിനിമ എത്തുന്നതോടെ വലിയ വിജയമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


കാണാം കമ്മാരസംഭവം റിലീസിംഗ് ആഘോഷം | filmibeat Malayalam
 കൊച്ചി മള്‍ട്ടിപ്ലെക്‌സ്

കൊച്ചി മള്‍ട്ടിപ്ലെക്‌സ്

അടുത്തിടെ ഇറങ്ങുന്ന സിനിമകള്‍ക്കെല്ലാം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും വന്‍ സ്വീകരണമായിരുന്നു കിട്ടിയിരുന്നത്. കമ്മാരസംഭവത്തിന് റിലീസ് ദിനത്തില്‍ 16 ഷോ ആണ് കിട്ടിയിരിക്കുന്നത്. സിനിമയ്ക്ക് ടിക്കറ്റ് ബുക്കിംഗും നേരത്തെ ആരംഭിച്ചിരുന്നു. മുന്‍കൂട്ടിയുള്ള ബുക്കിംഗില്‍ നിന്ന് തന്നെ സിനിമയ്ക്ക് ലഭിക്കുന്ന പിന്തുണ എത്രത്തോളമെന്ന വ്യക്തമാണ്. ശനിയാഴ്ച തിയറ്ററുകള്‍ ഫുള്ളായി മാറിയതിനാല്‍ ഞായറാഴ്ചത്തെ കാര്യവും അങ്ങനെ തന്നെയായിരിക്കും.


ആദ്യദിനം കോടികള്‍?

കമ്മാരസംഭവത്തിന്റെ തുടക്കം തന്നെ മോശമില്ലാത്തതിനാല്‍ കളക്ഷന്റെ കാര്യത്തില്‍ ഉയരങ്ങളിലേക്കായിരിക്കും എത്തുക. അതിനെ കുറിച്ചുള്ള പ്രവചനങ്ങളും തുടങ്ങിയിരിക്കുകയാണ്. 2.5 മുതല്‍ 3 കോടി വരെയാണ് കമ്മാരസംഭവം ആദ്യദിനം നേടുന്ന കളക്ഷന്‍ എന്നാണ് ചിലരുടെ പ്രവചനം. കേരളത്തില്‍ നിന്ന് മാത്രമുള്ള കണക്കുകളാണ് പറയുന്നത്. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്നുള്ള കാര്യം കാത്തിരുന്ന് കാണാം എന്ന് മാത്രമേ പറയാന്‍ കഴിയുകയുള്ളു. മികച്ച പ്രകടനം സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന് പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.രാമലീലയുടെ വിജയം

രാമലീല റിലീസ് ചെയ്താല്‍ തിയറ്ററുകള്‍ വരെ കത്തിക്കും എന്ന രീതിയില്‍ പ്രതിഷേധം നടന്നിരുന്നു. പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് തിയറ്ററുകളില്‍ എത്തിയിരുന്നതെങ്കിലും സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. 2017 സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ ആദ്യദിനം 2 കോടി രൂപയായിരുന്നു നേടിയത്. അന്ന് നിരവധി പ്രദര്‍ശനങ്ങളും രാമലീലയ്ക്ക് ലഭിച്ചിരുന്നു. 80 കോടിയോളം രൂപയായിരുന്നു സിനിമയുടെ മുഴുവന്‍ കളക്ഷന്‍. 20 കോടി രൂപയോളം മുതല്‍ മുടക്കില്‍ അതിലും പിന്തുണയോടെയാണ് കമ്മാരസംഭവം വരുന്നത്. ബോക്‌സോഫീസിലെ അടുത്ത ഹിറ്റ് കമ്മാരനായിരിക്കും..
English summary
Kammara Sambhavam box office predicion

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X