For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ അറിയാതൊരു അവിഹിതമുണ്ടെന്ന് ആ ചേച്ചി തെറ്റിദ്ധരിച്ചു; മകന് പേരിട്ട കഥ പറഞ്ഞ് നടന്‍ മണികണ്ഠന്‍

  |

  ഒരൊറ്റ കഥാപാത്രം കൊണ്ട് മലയാള സിനിമാപ്രേമികളുടെ മനസില്‍ വലിയ സ്ഥാനം നേടിയ താരമാണ് മണികണ്ഠന്‍ ആചരി. കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനെ അധികമാരും മറക്കില്ല. 'കൈയ്യടിക്കെടാ...' എന്നൊരു ഡയലോഗിലൂടെ മാസ് എന്‍ട്രിയാണ് ചിത്രത്തില്‍ മണികണ്ഠന് ലഭിച്ചത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം സിനിമകള്‍ ചെയ്തു.

  വില്ലന്‍ വേഷത്തില്‍ നിന്നും മനോഹരമായി കോമഡി വേഷങ്ങളും മണികണ്ഠന്‍ ചെയ്തിരുന്നു. ലോക്ഡൗണ്‍ കാലത്തെ വിവാഹവും വൈകാതെ ഒരു മകന് ജന്മം കൊടുക്കുകയുമൊക്കെ ചെയ്തതോടെ കുടുംബത്തിലും സന്തോഷത്തിന്റെ നാളുകളാണ്. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചും മകന്റെ പേരിനെ കുറിച്ചുമൊക്കെ മണികണ്ഠന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

  Also Read: രശ്മി ആദ്യമായി ഗര്‍ഭിണിയായി; 20 വര്‍ഷത്തിനിടെ ആദ്യമാണ്, പക്ഷേ അബോർഷൻ ചെയ്യേണ്ടി വന്നുവെന്ന് സാജുവും ഭാര്യയും

  2020 ലാണ് മണികണ്ഠനും അഞ്ജലിയും വിവാഹിതരാവുന്നത്. കൊവിഡ് കൂടി നില്‍ക്കുന്ന സമയത്തെ വിവാഹം മാതൃകാപരമാക്കി വാര്‍ത്തകളില്‍ നിറഞ്ഞു. തൊട്ടടുത്ത വര്‍ഷം തന്നെ താരദമ്പതിമാര്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു. മകന് ഇസൈ എന്ന പേരാണ് നല്‍കിയത്. അങ്ങനൊരു പേര് കൊടുത്തിന് പിന്നില്‍ ഒരു കഥയുണ്ടെന്നാണ് 'ഡേ വിത്ത് എ സ്റ്റാര്‍' എന്ന പരിപാടിയില്‍ പങ്കെടുക്കവേ മണികണ്ഠന്‍ പറയുന്നത്. ഒപ്പം കുടുംബവിശേഷങ്ങളുമായി ഭാര്യ അഞ്ജലിയും എത്തിയിരുന്നു.

  Also Read: അമ്മ ചിത്രയുമായി മത്സരിച്ചിട്ടുണ്ട്; ലിവിങ് റിലേഷന്‍ അവര്‍ക്ക് താങ്ങാന്‍ പറ്റിയിരുന്നില്ലെന്ന് അഭയ ഹിരണ്‍മയി

  ഭാര്യയും മകനും ഞാനുമാണ് ഇപ്പോള്‍ വീട്ടിലുള്ളത്. മകന്റെ പേര് ഇസൈ എന്നാണ്. നല്ലൊരു പേരിടാന്‍ വേണ്ടി കുറേ അന്വേഷിച്ചു. കൂട്ടുകാരില്‍ പലരോടും ചോദിച്ചു. പിറ്റേന്ന് പേരിടണം. തലേന്ന് വരെ പേര് അന്വേഷിച്ചെങ്കിലും ഒന്നും സെറ്റായില്ല. അങ്ങനെ ഗൂഗിളില്‍ നോക്കി ഒരു പേര് കണ്ടെത്തിയെങ്കിലും അതിടുന്നതിനോട് ഒട്ടും താല്‍പര്യം തോന്നിയില്ല.

  അടയാളങ്ങളൊന്നുമില്ലാത്ത പേര് വേണം മകനിടാന്‍ എന്നൊരു ആഗ്രഹം മനസിലുണ്ടായിരുന്നെന്ന് മണികണ്ഠന്‍ പറയുന്നു. പേര് പറയുമ്പോള്‍ അതില്‍ ജാതിയോ മതമോ ഒന്നും തോന്നരുത്. ലോകത്ത് എവിടെ ചെന്നാലും എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്നതായിരിക്കണമെന്ന് ഒക്കെ ആഗ്രഹിച്ചെങ്കലും അതൊന്നും കിട്ടിയില്ല. പേരിടുന്നതിന്റെ തലേ ദിവസം രണ്ടരവരെ ഉറങ്ങാതെ തപ്പിക്കൊണ്ടേയിരുന്നു. കിട്ടാതെ വന്നപ്പോഴാണ് ഉറങ്ങാന്‍ കിടന്നത്.

  ഉറങ്ങുന്നതിന് മുന്‍പ് പാട്ട് കേള്‍ക്കുന്നൊരു സ്വഭാവമുണ്ട്. അങ്ങനെ ഇളയരാജയുടെ പാട്ട് കേട്ട് കിടക്കുന്നതിനിടയിലാണ് പെട്ടെന്ന് പേര് കിട്ടുന്നത്. ഇസൈ ജ്ഞാനി ഇളയരാജ, അങ്ങനെയാണ് മകന് ഇസൈ എന്ന പേരിടാന്‍ തീരുമാനിച്ചതെന്ന് മണികണ്ഠന്‍ പറയുന്നു. അതേ സമയം ഭര്‍ത്താവിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹമൊരു പാവമാണെന്നാണ് അഞ്ജലിയുടെ മറുപടി.

  സിനിമയുടെ തിരക്ക് കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കുന്ന സ്വഭാവമൊന്നുമില്ല. പിന്നെ ക്രിക്കറ്റിനോട് ഭയങ്കര കമ്പമുള്ള ആളാണെന്ന് ഭാര്യ പറയുമ്പോള്‍ തനിക്കൊരു ക്രിക്കറ്റ് ടീമുണ്ടെന്ന് മണികണ്ഠനും പറയുന്നു. അമീഗോസ് എന്നാണ് ആ ടീമിന്റെ പേര്. ഇടയ്ക്ക് ടെറസിന് മുകളില്‍ പോയി ഈ ഗ്രൂപ്പില്‍ മെസേജ് അയക്കുകയും ഫോണ്‍ വിളിക്കുകയുമൊക്കെ ചെയ്യും. ഇതെല്ലാം കാണുമ്പോള്‍ ഒരു കാമുകിയോട് സംസാരിക്കുന്നത് പോലെ തോന്നും.

  തന്റെ ഈ സംസാരം കണ്ട് അടുത്ത വീട്ടിലെ ചേച്ചി തെറ്റിദ്ധരിച്ചതായും നടന്‍ പറയുന്നു. ഭാര്യ അഞ്ജലി അറിയാതെ എനിക്ക് വേറെ എന്തോ അവിഹിതം ഉണ്ടെന്നാണ് അവര് കരുതിയത്. സത്യത്തില്‍ ഞാന്‍ അമീഗോസ് ടീമിന്റെ ഗ്രൂപ്പില്‍ മെസേജ് അയക്കുന്നതാണെന്നും അതല്ലാതെ മറ്റൊന്നുമില്ലെന്നും മണികണ്ഠന്‍ വ്യക്തമാക്കുന്നു.

  വീഡിയോ കാണാം

  English summary
  Kammatipaadam Actor Manikandan Achari Opens Up About How He Confirmed Name Of His Son. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X