Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 12 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 13 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
രാജസ്ഥാനില്‍ 16കാരിയെ ബാലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി, തൊണ്ടയില്‍ ആഴത്തില്‍ മുറിവ്
- Automobiles
അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എന്തുകൊണ്ടാണ് കനിഹ മേക്കപ്പില്ലാതെ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കനിഹ. 2012 ൽ പുറത്തിറങ്ങിയ ഒറീസ എന്ന ചിത്രത്തിലൂടെയാണ് കനിഹ വെള്ളിത്തിരയിൽ എത്തിയത് . സിനിമയിൽ എത്തി വളരെ പെട്ടെന്ന് തന്നെ നടി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായികരുന്നു. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് കനിഹ. ശരീരത്തെ കുറിച്ചും സൈബർ ആക്രമണങ്ങളെ കുറിച്ചും നടി തുറന്ന് സംസാരിക്കാറുണ്ട്. ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കനിഹയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ചായിരുന്നു നടിയുടെ പോസ്റ്റ്.
മേക്കപ്പോ ബ്രാൻഡഡ് ഡ്രാസ്സുകളെ ഇല്ലാതെ സാധാരണ വേഷത്തിലാണ് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇത് പലപ്പോഴും ആരാധകരുടെ ഇടയിൽ ചർച്ചയാകാറുമുണ്ട്. ഇപ്പോഴിത അതിനുള്ള മറുപടി നൽകുകയാണ് കനിഹ. താൻ എങ്ങനെയാണോ അങ്ങനെ തന്നെ സോഷ്യൽ മീഡിയയിലും കാണാനാണ് ആഗ്രഹിക്കുന്നതെന്നാണ് നടി പറയുന്നത്.
കനിഹയുടെ വാക്കുകൾ ഇങ്ങനെ....യഥാർഥത്തിൽ എങ്ങനെയാണോ അങ്ങനെ തന്നെ മറ്റുള്ളവരുടെ മുന്നിലും പ്രത്യക്ഷപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് കനിഹ പറയുന്നത്. എല്ലാ കുറവുകളുമുള്ള തന്നെ അംഗീകരിച്ചു കൊണ്ട് സ്വയം മുന്നോട്ടു പോകുന്ന വ്യക്തിത്വമാണ് തന്റേതെന്നും അങ്ങനെ തന്നെയാവണം മറ്റുള്ളവരെന്നും നടി പറഞ്ഞു. തന്റേതല്ലാത്ത ഒരു മുഖം കാണിക്കേണ്ട കാര്യമില്ലെന്നും കനിഹ കൂട്ടിച്ചേർത്തു. യഥാർഥ മുഖം കണ്ട് അതു മറ്റുള്ളവർക്ക് പ്രചോദനമാകുന്നുണ്ടെങ്കിൽ അതാണ് സന്തോഷം പകരുന്ന കാര്യമെന്നും നടി പറഞ്ഞു. കനിഹയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്.
മമ്മൂട്ടി ചിത്രത്തിലെ സ്ഥിരം സാന്നിധ്യമാണ് കനിഹ. ജയറാം ചിത്രമായ ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. പിന്നീട് പഴശ്ശിരാജ, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മാമാങ്കത്തിലാണ് നടി ഏറ്റവും ഒടുവിലായി അഭിനയിച്ചത്.