For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നുണ്ടായിരുന്ന അതേ സ്‌നേഹം തന്നു; നസീര്‍ സംക്രാന്തിയെ കുറിച്ചുള്ള സൗഹൃദത്തെ കുറിച്ച് കണ്ണന്‍ സാഗര്‍

  |

  മിമിക്രി ലോകത്ത് നിന്നും സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് നസീര്‍ സംക്രാന്തി. നിലവില്‍ തട്ടീം മുട്ടീം പരമ്പരയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രം ചെയ്യുന്നത് നസീറാണ്. ഇപ്പോഴിതാ നസീറിനെ കുറിച്ച് നടനും മിമിക്രി താരവുമായ കണ്ണന്‍ സാഗറെഴുതിയ എഴുത്ത് ശ്രദ്ധേയമാണ്. നസീര്‍ സംക്രാന്തിയെ ആദ്യമായി കണ്ടത് മുതല്‍ പിന്നീടിങ്ങോട്ട് അടുത്ത സുഹൃത്തുക്കളായി മാറിയതടക്കമുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ണന്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  സൗഹൃദവും, സ്‌നേഹവും, സാഹോദര്യവും തുടങ്ങിയിട്ട് എത്രയെന്നു പറയാന്‍ കാലങ്ങള്‍ പുറകോട്ടു യാത്ര ചെയ്യേണ്ടി വരും. ഈ ചങ്ങാതിയുമായുള്ള കണ്ടുമുട്ടല്‍ എപ്പോഴായിരുന്നു എന്നറിയാന്‍. ഒരു ഗായകനായിട്ടാണ് ഞാന്‍ ആദ്യം കാണുന്നത്. അതും മാപ്പിള പാട്ടുകാരനായി. ഞങ്ങടെ ചങ്ങനാശ്ശേരി പുതൂര്‍പള്ളി അംഗണത്തില്‍. ആയിരങ്ങള്‍ പങ്കെടുക്കുന്ന ചന്ദനക്കുട ദേശീയോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ 'അടുത്ത ഗാനം പാടുന്നത് നസീര്‍' മെലിഞ്ഞുണങ്ങിയ ഒരു പയ്യന്റെ പാട്ട് ശ്രദ്ധേയമായി, കരഘോഷത്തോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത് കണ്ടു.

  പിന്നീട്, കോട്ടയത്തുള്ള മിമിക്രി ട്രൂപ്പില്‍, മംഗളം പ്രസാദ്, കോട്ടയം സോമരാജന്‍, മറ്റു ഒന്നു രണ്ടു കലാകാരന്‍ന്മാരും (ക്ഷമിക്കണം അല്‍പ്പം ഓര്‍മ്മ കുറവുണ്ട് അന്ന് കൂടെ ഉണ്ടാതിരുന്ന ആര്‍ട്ടിസ്റ്റുകളുടെ പേരുകള്‍ ഞാന്‍ മറന്നു) എന്നിവരും ചേര്‍ന്ന് ഓര്‍മ്മ ശരിയാണെങ്കില്‍ 'മക്കൂസ്' എന്നു പേരിട്ട മിമിക്‌സ് പരേട് എന്ന പേരില്‍ അടിച്ചു പൊളിക്കുന്ന കാലം, ഒന്ന് പരിചയപ്പെടാന്‍ ഒരുപാട് ആഗ്രഹിച്ച കലാകാരന്മാര്‍.

  കാലം പിന്നെയും യാത്രകള്‍ക്കു വഴിപ്പെട്ടു. അങ്ങനെ ആ ആഗ്രഹം വഴിയേ അനുകൂലമായി. ഇവരെ പരിചയപ്പെട്ടു. സൗഹൃദമായി, ചങ്ങാത്തമായി, ഒന്നിച്ചു യാത്രകളും തൊഴിലുകളുമായി ഇഴുകി ചേര്‍ന്നു. പിന്നീട് എത്രയെന്ന് എണ്ണീട്ടില്ല. തുടരുന്നു അന്ന് കണ്ട ആ പരിചയം ഇന്നും. വളരെ കഷ്ടപ്പാടുകളും, യാഥനയും, ദുരിതവും അനുഭവ സമ്പത്തുള്ള, കളങ്കവും, ഒറ്റപ്പെടുത്തലും, അപഹര്‍ഷധാ ബോധവും, പരി ഭവങ്ങളും, വെട്ടിത്തുറന്നുള്ള സംസാരവും, സാഹോദര്യ സ്‌നേഹവും, ഒരു വലിയ സ്വപ്നവും, അതിലേറെ ഒരു ലക്ഷ്യബോധവും നിറഞ്ഞു നിന്നിരുന്ന, ആവുന്നത് സഹായവും, പറ്റുന്നത് ചൂണ്ടി കാണിച്ചും, കോട്ടയം നസീര്‍ എന്നു ആദ്യകാലം ജനം വിളിച്ച പ്രിയ സഹോദരന്‍ 'നസീര്‍ സക്രാന്തി'.

  Methil devika reveals the reason for divorce with Mukesh

  ചാനല്‍ ഷോകളും, സിനിമകളും, വിദേശ പരിപാടികള്‍ കൊണ്ടും ജനഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അന്നുണ്ടായിരുന്ന അതേ സ്‌നേഹം തന്നു. ഇന്നും എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സഹോദരന്‍. ആയുരാരോഗ്യമായി, സന്തോഷത്തോടെ കാലങ്ങള്‍ കുടുംബവുമായി കഴിഞ്ഞു കൂടാന്‍ ജഗദീശ്വരനോട് പ്രാര്‍ഥനകള്‍. ഞങ്ങള്‍ ഒന്ന് കണ്ടു. ഡോ: സുവിയുടെ ഒരു ഷോര്‍ട് ഫിലിംമുമായി ബന്ധപ്പെട്ടു ചങ്ങനാശ്ശേരിയില്‍ വെച്ച്, സൗഹൃദം പങ്കുവെച്ച കൂടെ, നസീര്‍ വെച്ച വീട് എന്നെ കാണിക്കുകയാണ്. കൂടെ ഇതിനായി നടത്തിയ പ്രയത്ന്നവും വിവരിച്ചു. സന്തോഷമായി ആ നിശ്ചയദാര്‍ഷ്ട്യത്തെ അഭിനന്ദിക്കുന്നു, എന്നും നന്മകളാല്‍ സമൃദ്ധമാകട്ടെ, ഐശ്വര്യം നിറഞ്ഞു നില്‍ക്കട്ടെ, ആയുഷ്മാന്‍ ഭവ..

  Read more about: kannan
  English summary
  Kannan Sagar's New Write-up About Nazeer Sankranthi Goes Viral, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X