For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിരിച്ചടികൾക്ക് മുന്നിൽ തോറ്റുകൊടുക്കരുത്! അമേയ മാത്യുവിന്റെ മേക്കോവർ കണ്ട് ഞെട്ടി ആരാധകർ...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട വെബ് സീരിയലാണ് കരിക്ക്. ഇതിലെ ഓരോ കഥാപാത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ ഇടയിൽ ഇടം പിടിച്ചത്. കരിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അമേയ മാത്യു. നടി എന്നതിൽ ഉപരി മോഡൽ കൂടിയാണ് അമേയ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ചിത്രങ്ങളം മറ്റ് വിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇതിനെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമേയയുടെ സാരി ചിത്രങ്ങളാണ് . താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മറ്റ് ചിത്രങ്ങളെ പോലെ തന്നെ അമേയയുടെ സ്റ്റൈലീഷ് ഗ്ലാമറസ് ഫോട്ടോ ഷൂട്ട് പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായിട്ടുണ്ട്. ജീവിതത്തിൽ ഫിറ്റ്നസ്സിന് ഏറെ പരിഗണന നൽകുന്ന വ്യക്തിയാണ് അമേയ.

  മോശം ദിവസങ്ങൾ തിരിച്ചടികൾ നൽകിയാൽ അതിൽ തോറ്റു പിന്മാറരുതെന്ന് എന്നുള്ള ഉപദേശത്തോടെയാണ് നടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. അമേയ മാത്യുവിന്റെ വാക്കുകൾ ഇങ്ങനെ....മോശം ദിവസങ്ങൾ തിരിച്ചടികൾ നൽകും. തോറ്റുകൊടുക്കരുത്. സ്വയം കുറ്റപ്പെടുത്താതെ നാളെ ഇതിലും നന്നായി ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചു മുന്നോട്ട് പോകുക. മനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ട് നടി കുറിച്ചു. ശരീര ഭാരം കുറച്ച് ഗംഭീര ലുക്കിലായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്. ചുവന്ന നിറത്തിലുളള സാരിയും സ്ലീവ് ലെസ് ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാട്ടുണ്ട്.

  ദിവസങ്ങൾക്ക് മുൻപ് തനിയ്ക്ക് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് വെളിപ്പെടുത്തി താരം രംഗത്തെത്തിയിരുന്നു. വണ്ണം കുഞ്ഞതിന്റെ പേരിൽ നഷ്ടപ്പെട്ട് പോയ അവസരത്തെ കുറിച്ചായിരുന്നു താരം അന്ന് പറഞ്ഞത്. കൂടാതെ ലോക്ക് ഡൗൺ കാലത്ത് ശരീരവണ്ണം കുറച്ചതിനെ പറ്റി അമേയ വെളിപ്പെടുത്തിയിരുന്നു. വർക്കൗട്ട് ചെയ്തും ഡയറ്റിലൂടേയുമായിരുന്നു ശരീര ഭാരം കുറച്ചത്. 62 കിലോയിൽനിന്നും 54 കിലോയിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നുവെന്നും നടി പറയുന്നു. ശരീരത്തെ നമ്മൾ എത്രത്തോളം സംരക്ഷിക്കുന്നോ അത്രത്തോളം സ്നേഹം നമുക്ക് ശരീരം തിരിച്ചും നൽകുമെന്നും അമേയ മേക്കോവർ ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചു.

  യൂട്യൂബ് കീഴടക്കി കരിക്കിലെ പിള്ളേര്‍ | FilmiBeat Malayalam

  ശരീര സംരക്ഷണത്തിന് വളരെയധികം പ്രധാന്യം നൽകുന്ന ആളാണ് അമേയ. ശരീര സംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ട്വീഴ്ച കാണിക്കരുതെന്നും നടി പ്രേക്ഷകരോട് പലപ്പോഴും പറയാറുണ്ട്. നിങ്ങൾ നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക. ഇതിന്റെ ഫലം ഉറപ്പായും നിങ്ങളുടെ ശരീരം നൽകും. ജീവിതത്തിൽ എത്ര തിരക്കാണെങ്കിലും വ്യായാമത്തിന് സമയം കണ്ടെത്തുക. കഠിനാന്വാധം ചെയ്യുക. അതി ൽ ഒരിക്കലും വിട്ട്വീഴ്ച കാണിക്കരുതെന്നും അമേയ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. താരത്തിന്റെ ഹാർഡ് വർക്കിന് മികച്ച പ്രേക്ഷക പിന്തുണയാണ ലഭിക്കുന്നത്.

  സിനിമയിലും സജീവമാണ് അമേയ. 2017 ൽ പുറത്തു വന്ന ആട് 2 ലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അജുവർഗീസിന്റ കഥാപാത്രമായ പൊന്നപ്പന്റെ കാമുകിയായിട്ടായിരുന്നു എത്തിയത്. പിന്നീട് ഒരു പഴയ ബോംബ് കഥയിലും ആൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടി, മഞ്ജു വാര്യർ ചിത്രമായ ദ് പ്രീസ്റ്റാണ് അമേയയുടെ ഏറ്റവും പുതിയ ചിത്രം . മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ദ് പ്രീസ്റ്റ്.

  Read more about: actress ameya
  English summary
  Karikku Fame Ameya Mathew's New Makeover Stills In Saree Went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X