twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യൂട്യൂബില്‍ നടനാവാന്‍ പോയി; കരിക്ക് വെബ് സീരിസിനെ കുറിച്ച് അര്‍ജുന്‍ രത്തന്‍

    |

    മലയാളക്കരയില്‍ ഏറ്റവും വിജയം സൃഷ്ടിച്ച വെബ് സീരിസാണ് കരിക്ക്. മൂന്നാല് മാസത്തെ ഇടവേളകളിലാണ് കരിക്കിന്റെ ഓരോ എപ്പിസോഡും പുറത്തിറങ്ങാറുള്ളത്. എല്ലാം ഒന്നിനൊന്ന് മികവുറ്റ അഭിപ്രായം നേടി എടുക്കുന്നത് കൊണ്ട് മാസങ്ങളോളം കരിക്കിന്റെ വിശേഷങ്ങളായിരിക്കും നിറഞ്ഞ് നില്‍ക്കുക. ഒരു കൂട്ടം ചെറുപ്പക്കാരുടെ അഭിനയമോഹമാണ് കരിക്കിന്റെ വിജയത്തിന് പിന്നില്‍.

    സൂര്യകാന്തി പോലെ സുന്ദരിയായി മൌനി റോയി, പുത്തൻ ചിത്രങ്ങൾ കാണാം

    നല്ല ശമ്പളമുള്ള ജോലികള്‍ ഉപേക്ഷിച്ചാണ് പലരും കരിക്കിന്റെ ഭാഗമാവുന്നത്. കഴിഞ്ഞ എപ്പിസോഡുകളില്‍ ഏറ്റവും മികവുറ്റ പ്രകടനം കാഴ്ച വെച്ച താരമാണ് അര്‍ജുന്‍ രത്തന്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ തനിക്കുണ്ടായ അഭിനയ മോഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് അര്‍ജുന്‍.

      കരിക്കിലെത്തിയതിനെ കുറിച്ച് അര്‍ജുന്‍ രത്തന്‍

    ചെറുപ്പം മുതല്‍ നല്ലൊരു അഭിനേതാവുക എന്നതായിരുന്നു സ്വപ്നം. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ നാട്ടിലെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ എല്ലാം പോയി ചാന്‍സ് ചോദിക്കുമായിരുന്നു. വിസ്മയത്തുമ്പത്തിന്റെ സെറ്റില്‍ പോയി മോഹന്‍ലാലിനോടും ചാന്‍സ് ചോദിച്ചിട്ടുണ്ട്. എന്റേത് ഒരു മിഡില്‍ ക്ലാസ് കുടുംബമാണ്. വീട്ടുകാര്‍ക്ക് ഞാന്‍ സുരക്ഷിതമായ ഒരു ജോലിയില്‍ എത്തണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ ഡിഗ്രി കഴിഞ്ഞ് എംബിഎ ചെയ്തു. കോഴ്‌സ് കഴിഞ്ഞ് ദക്ഷിണാഫ്രിക്കയില്‍ നല്ല ശമ്പളത്തില്‍ പ്ലേസ്‌മെന്റും കിട്ടി. മോന് വിദേശത്ത് ജോലി കിട്ടിയ കാര്യം വീട്ടുകാര്‍ നാട്ടുകാരോടൊക്കെ അഭിമാനത്തോടെ പറഞ്ഞു.

     കരിക്കിലെത്തിയതിനെ കുറിച്ച് അര്‍ജുന്‍ രത്തന്‍

    കുറച്ച് വര്‍ഷം ജോലി ചെയ്ത് സമ്പാദിച്ച ശേഷം നാട്ടിലെത്തി സിനിമയില്‍ കയറണം എന്നായിരുന്നു എന്റെ പ്ലാന്‍. കാരണം, സിനിമയില്‍ പെട്ടെന്ന് എത്തിപ്പെടണമെങ്കില്‍ ഒന്നുകില്‍ സിനിമാ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരോ വേണം. അല്ലെങ്കില്‍ അതിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ ജീവിക്കാനുള്ള സാമ്പത്തിക സ്ഥിതി നമുക്ക് ഉണ്ടാവണം എന്ന തിരിച്ചറിവാണ് വിദേശ ജോലിയ്ക്ക് പോകാന്‍ എന്നെ പ്രേരിപ്പിച്ചത്. അങ്ങനെ പറക്കാന്‍ കാത്തിരിക്കുമ്പോഴാണ് അവിടെ സ്വദേശി വത്കരണം വരുന്നത്. അതോടെ വിസ ലഭിക്കുന്നത് അനന്തമായി നീണ്ടു.

     കരിക്കിലെത്തിയതിനെ കുറിച്ച് അര്‍ജുന്‍ രത്തന്‍

    അടുത്ത വര്‍ഷം ജൂനിയേഴ്‌സിന്റെ കൂടെ പ്ലേസ്‌മെന്റില്‍ കയറി. കോള്‍ ഗേറ്റില്‍ ജോലി കിട്ടി. അപ്പോഴെക്കും വിദേശജോലി ക്ലീയര്‍ ആയെങ്കിലും നാട്ടില്‍ നിന്ന് കൊണ്ട് ശ്രമിക്കാം എന്ന് ഞാന്‍ തീരുമാനിച്ചു. കുറച്ച് വര്‍ഷം ജോലി ചെയ്തു. പൈസ സേവ് ചെയ്തു. ഇതിനിടയ്ക്ക് ഒരു സുഹൃത്ത് വഴി ഒരു വെബ്‌സീരിസില്‍ അഭിനയിച്ചു. അതോടെ വീട്ടില്‍ പ്ലാന്‍ അവതരിപ്പിച്ചു. കരിക്കിലെ ഉണ്ണി മാത്യൂസ് എന്റെ സുഹൃത്തായിരുന്നു. ഉണ്ണിയാണ് നിഖില്‍ എന്നൊരാള്‍ ഇങ്ങനെ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തുടങ്ങുന്നുണ്ടെന്ന് പറയുന്നത്. അങ്ങനെയൊണ് ഒന്ന് ട്രൈ ചെയ്യാം എന്ന പ്ലാനില്‍ കരിക്കിലേക്ക് എത്തുന്നത്. ആദ്യമൊക്കെ ജോലിയൊടൊപ്പമാണ് കരിക്കില്‍ അഭിനയിച്ചത്. സംഭവം ക്ലിക്ക് ആയപ്പോള്‍ ജോലി രാജിവച്ച് ഫുള്‍ ടൈം കരിക്ക് സ്റ്റാഫായി.

     കരിക്കിലെത്തിയതിനെ കുറിച്ച് അര്‍ജുന്‍ രത്തന്‍

    നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യൂട്യൂബ് ചാനലില്‍ നടന്‍ ആകാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് ടെന്‍ഷനായി. ഒരു കൊല്ലം എന്റെ ഇഷ്ടത്തിന് വിടും. അതിനുള്ളില്‍ സെറ്റ് ആയില്ലെങ്കില്‍ തിരിച്ച് ജോലിയ്ക്ക് പോകണം എന്ന വ്യവസ്ഥയിലാണ് ജോലി വിടാന്‍ സമ്മതിച്ചത്. അങ്ങനെ കരാറിന്റെ സമ്മര്‍ദ്ദവുമായാണ് ഞാന്‍ കരിക്കിലെത്തുന്നത്. എന്നാല്‍ എന്റെ ചേട്ടന്‍ ഫുള്‍ സപ്പോര്‍ട്ടായിരുന്നു. ചേട്ടനും കലാരംഗത്ത് എത്താന്‍ ആഗ്രഹിച്ച ആളാണ്. പക്ഷേ മൂത്തമകന്‍ എന്ന ഉത്തരവാദിത്തം മൂലം അത് വേണ്ടെന്ന് വച്ചതാണ്.

      കരിക്കിലെത്തിയതിനെ കുറിച്ച് അര്‍ജുന്‍ രത്തന്‍

    നീ ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ വിജയിക്കും എന്ന് പറഞ്ഞ് ചേട്ടന്‍ ആത്മവിശ്വാസം നല്‍കി. ഞങ്ങള്‍ കരിക്ക് ടീമിന്റെ കൂട്ടായ അധ്വാനവും ഭാഗ്യവും കൊണ്ട് അതിനുള്ളില്‍ കരിക്ക് ക്ലിക്കായി. യൂട്യൂബ് എന്ന് പറഞ്ഞ് ജീവിതം കളയരുത് എന്ന് ഉപദേശിച്ചവരുണ്ട്. അവരൊക്കെ ഇപ്പോള്‍ കരിക്കിന്റെ ആരാധകരാണ്. സ്ട്രഗിള്‍ ചെയ്ത ശേഷം മനസ് കൊണ്ട് സെറ്റില്‍ ആയ അവസ്ഥയിലാണ് ഇപ്പോള്‍. കരിക്കിനൊപ്പം കുറച്ച് സിനിമകളിലും മുഖം കാണിക്കാനായി. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന സിനിമയില്‍ ഓഡിഷന്‍ വഴിയാണ് എത്തിയത്.

    Recommended Video

    Lot of them advised me.now they are fans says Jeevan Mammen Stephen | FilmiBeat Malayalam
     കരിക്കിലെത്തിയതിനെ കുറിച്ച് അര്‍ജുന്‍ രത്തന്‍

    ട്രാന്‍സിലും ചെറിയൊരു റോള്‍ ചെയ്തു. കരിക്കില്‍ അഭിനയത്തോടൊപ്പം തിരക്കഥയും സംവിധാനം ചെയ്യാനും അവസരം കിട്ടുന്നു എന്നത് പ്ലസ് പോയിന്റാണ്. നല്ല പ്രായത്തില്‍ റിസ്‌ക് എടുക്കാതെ ജീവിതത്തില്‍ വിജയിക്കാനാവില്ല എന്നതാണ് ജീവിതം എന്നെ പഠിപ്പിച്ചത്. ലോക്ഡൗണ്‍ കാലത്ത് പുതിയ കഥയുടെ പണിപ്പുരയിലാണ്. പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹവും പിന്തുണയും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    Read more about: karikku കരിക്ക് ott
    English summary
    Karikku Fame Arjun Ratan Revealed About His Career Change And Past Profession
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X