For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒമര്‍ ലുലുവിനെ ഓടിച്ച് ട്രോളന്മാര്‍! ഇതാണ് പ്ലസ് ടു, കരിക്കിന്റെ പുതിയ എപ്പിസോഡിന് അടപടലം ട്രോൾ!!

  |

  സോഷ്യല്‍ മീഡിയയുടെ കാലമാണിത്. ഫേസ്ബുക്ക്, യൂട്യൂബ് പോലെയുള്ള നവമാധ്യമങ്ങളിലൂടെ പ്രശസ്തിയിലേക്ക് എത്തിയ ഒരുപാട് പേര്‍ ഇന്നുണ്ട്. സിനിമ, അഭിനയം, അങ്ങനെ സ്വപ്‌നങ്ങള്‍ കൊണ്ട് നടക്കുന്ന പലര്‍ക്കും തരംഗമാവാനുള്ള വേദിയാണിതെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ വെബ് സീരിസായ കരിക്കാണ് അതിന് ഉദാഹരണം.

  മമ്മൂട്ടിയുടെ 41-ാം വയസിലും 67-ാം വയസിലും ഒരേ ആക്ഷന്‍! കളിയാക്കിയവര്‍ക്കുള്ള മറുപടിയാണിത്! കാണൂ

  മാമാങ്കത്തിന് വേണ്ടി ഒരുങ്ങുന്നത് കൂറ്റന്‍ സെറ്റ്! 18 ഏക്കറോളം വേണം! മമ്മൂട്ടി അതിശയിപ്പിക്കും!!

  നര്‍മ്മം കലര്‍ത്തി മിനി വെബ് സീരിസുകളിലൂടെ യൂട്യൂബില്‍ ട്രെന്‍ഡായി മാറിയ ടീമാണ് കരിക്ക്. ഓരോ ദിവസം കഴിയുംതോറും കരിക്ക് ജനകീയമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കരിക്കിന്റെ പുതിയ എപ്പിസോഡ് ആരംഭിച്ചത്. ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയ വഴി ഹിറ്റായ കരിക്കിന്റെ വീഡിയോ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

  ടൊവിനോയുടെ മരണമാസ് എൻട്രിയ്ക്ക് കാത്തിരുന്നോ! അണിയറയിൽ 10 ചിത്രങ്ങൾ, പിന്തുണ നല്‍കി പൃഥ്വിരാജും!

  കരിക്കിന്റെ വിജയം

  കരിക്കിന്റെ വിജയം

  കേരളത്തില്‍ നിന്നും അഭിനയം സ്വപ്‌നമായി കൊണ്ട് നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. കരിക്ക് എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട പരിപാടിയാണ് ജനപ്രിയ പരമ്പരയായി മാറിയത്. ലോലന്‍, ജോര്‍ജ്, ഷിബു, ശംഭു എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. കരിക്കിന്റെ എപ്പിസോഡായ തേരാപാരാ ഹിറ്റായതോടെയാണ് വെബ് സീരിസ് കാണാന്‍ ആളുകള്‍ കൂടിയത്. നേരത്തെ പത്ത് ലക്ഷത്തിന് മുകളില്‍ ആളുകളായിരുന്നു കരിക്ക് എന്ന യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. ഇപ്പോൾ അതും മറികടന്നിരിക്കുകയാണ്.

  പുതിയ എപ്പിസോഡ് ആരംഭിച്ചു

  പുതിയ എപ്പിസോഡ് ആരംഭിച്ചു

  തേരാപാരാ ഹിറ്റായി തുടരുന്നതിനിടെ ചെറിയൊരു ഇടവേള എടുത്ത് പുതിയ എപ്പിസോഡുമായി എത്തിയിരിക്കുകയാണ് കരിക്ക് ടീം. പ്ല്‌സ് ടൂ ഫ്രീ പീരിഡ് എന്ന പേരില്‍ ആരംഭിച്ച പുതിയ എപ്പിസോഡിന് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചിരിക്കുന്നത്. ഒരു പ്ലസ് ടൂ ക്ലാസ് റൂമില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് ഷോ യ്ക്ക് ആധാരമാവുന്നത്. ലോലന്റെ ഇരട്ട കഥാപാത്രങ്ങളുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഒന്ന് പഠിപ്പിയും മറ്റൊന്ന് ഉഴപ്പനുമാണ്.

   ട്രോളന്മാര്‍ സജീവം

  ട്രോളന്മാര്‍ സജീവം

  കരിക്കിന്റെ പുതിയ എപ്പിസോഡ് ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്. ഈ എപ്പിസോഡ് കണ്ടവര്‍ക്കെല്ലാം അവരുടെ പ്ലസ് ടൂ ക്ലാസ് ഓര്‍മ്മ വരുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്. കഴിഞ്ഞ എപ്പിസോഡിനെക്കാള്‍ മികച്ചതാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ അത് ഇഷ്ടപ്പെടാത്താവരും കൂട്ടത്തിലുണ്ട്. എന്തായാലും യൂട്യൂബില്‍ മറ്റ് എല്ലാ താരരാജാക്കന്മാരെയും കടത്തിവെട്ടി കരിക്ക് മിന്നിച്ച് കൊണ്ടിരിക്കുകയാണ്.

   അഞ്ച് വര്‍ഷം പിന്നിലെത്തിച്ചു..

  അഞ്ച് വര്‍ഷം പിന്നിലെത്തിച്ചു..

  കരിക്ക് എന്ന പ്രോഗ്രാം എങ്ങനെ ഇത്ര ജനപ്രീതി നേടി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. പ്രേക്ഷകരെ എത്ര കൊല്ലം വേണമെങ്കിലും പുറകോട്ട് കൊണ്ട് പോവാന്‍ ഇവര്‍ക്ക് വെറും അഞ്ച് സെക്കന്‍ഡ് മതിയെന്നുള്ളത്.

  അങ്ങനെ തോന്നാത്തവര്‍ കുറവാണ്

  അങ്ങനെ തോന്നാത്തവര്‍ കുറവാണ്

  കരിക്കിന്റേതായി ലാസ്റ്റ് ഇറങ്ങിയ എപ്പിസോഡ് കണ്ടവര്‍ക്ക് ഇത് തങ്ങളുടെ പഴയ സ്‌കൂള്‍ ജീവിതമല്ലേ എന്ന് തോന്നാതെ ഇരുന്നിട്ടുണ്ടാവില്ല. അത്രയധികം മനോഹരമായിട്ടാണ് കരിക്ക് അവതരിപ്പിച്ചിരിക്കുന്നത്.

  17 മിനുറ്റിലെ മാജിക്

  17 മിനുറ്റിലെ മാജിക്

  ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തി ഒരു അഡാറ് ലവ് എന്ന ചിത്രം പ്ലസ് ടു ലൈഫിനെ കുറിച്ചാണ് പറഞ്ഞതെങ്കിലും വെറും പതിനേഴ് മിനുറ്റിലെത്തിയ കരിക്കാണ് ഒരുവിധം പേര്‍ക്കും ഇഷ്ടപ്പെട്ടത്.

  ഫ്രാന്‍സിസ് മിന്നിച്ചു

  ഫ്രാന്‍സിസ് മിന്നിച്ചു

  തേരാ പാരയില്‍ നിറഞ്ഞ് നിന്നിരുന്നെങ്കിലും കരിക്കിലെ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെ ഏറ്റവും നന്നായി ഉപയോഗിച്ചത് പുതിയ എപ്പിസോഡിലാണ്.

   കരിക്കിന്റെ ബ്രില്ല്യന്‍സ്

  കരിക്കിന്റെ ബ്രില്ല്യന്‍സ്

  ഒരു ക്ലാസിലെ പെണ്‍കുട്ടി ആ ക്ലാസിലെ ഉളപ്പന് വളയാനുള്ളതാണെന്ന് കാണിച്ച് തന്ന കരിക്കിലെ ഒരു ബ്രില്ല്യന്‍സാണ് ഈ രംഗം.

  ലോലനില്ലാത്ത സെല്‍ഫി

  ലോലനില്ലാത്ത സെല്‍ഫി

  സാധാരണ പെണ്‍കുട്ടികളെല്ലാം ലോലനൊപ്പം സെല്‍ഫി എടുക്കാനാണ് നടക്കാറ്. പുതിയ എപ്പിസോഡില്‍ ലോലനെ ഒരു സൈഡിലേക്ക് നിര്‍ത്തിയിട്ടുള്ള സെല്‍ഫിയാണ് വന്നിരിക്കുന്നത്.

   ജോര്‍ജും ലോലനും

  ജോര്‍ജും ലോലനും

  ഓരോ വീഡിയോയിലും 5 ലധികം കഥാപാത്രങ്ങള്‍ ഉണ്ട്. എന്നാലും കരിക്ക് എന്ന് പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്ന രണ്ട് പേരുകള്‍ ജോര്‍ജും ലോലനും എന്നായിരിക്കും.

  ഇതാണ് ഒരു ക്ലാസ്

  ഇതാണ് ഒരു ക്ലാസ്

  ഒരു ക്ലാസ് ആവുമ്പോള്‍ അതില്‍ പഠിപ്പികള്‍ കാണും, ബാക്ക് ബെഞ്ചേഴ്‌സ് കാണും. എന്നാല്‍ സ്‌കൂള്‍ ജീവിതം ഏറ്റവുമധികം ആസ്വദിക്കുന്നത് ബാക്ക് ബെഞ്ചേഴ്‌സ് ആണെന്ന് കാണിച്ച് തന്നിരിക്കുകയാണ് കരിക്ക്.

   ഒമറിനെ ഓടിച്ചു

  ഒമറിനെ ഓടിച്ചു

  കരിക്കിന്റെ പ്ലസ് ടൂ ഫ്രീ പീരിഡ് കണ്ടതോടെ ഒരു അഡാറ് ലവ് ഇറക്കിയതിന്റെ പേരില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെ കണ്ടം വഴി ഓടിച്ചിരിക്കുകയാണ് ട്രോളന്മാര്‍.

  ഒരു അവലോകനം

  ഒരു അവലോകനം

  കരിക്കിനെ മുന്‍നിര്‍ത്തി ഒരു ക്ലാസ് റൂം അവലോകനം നടത്തിയാല്‍ ഫസ്റ്റ് ബെഞ്ച് പഠിപ്പികള്‍ക്കുള്ളത്. ലാസ്റ്റ് ബെഞ്ചില്‍ ഉടായിപ്പുകള്‍. മിഡില്‍ ബെഞ്ചില്‍ പഠിപ്പും ഉടായിപ്പും ചേര്‍ന്നാണ്.

  ട്രോളന്മാര്‍ക്ക് ചാകരയാണ്

  ട്രോളന്മാര്‍ക്ക് ചാകരയാണ്

  പുതിയ സിനിമകള്‍ വന്നിട്ടൊന്നും കാര്യമില്ല. ട്രോളന്മാര്‍ക്ക് പുതിയ മീമുകള്‍ കിട്ടണമെങ്കില്‍ കരിക്ക് തന്നെ വരണം.

  ട്രെന്‍ഡിംഗില്‍ ഒന്നാമത്

  ട്രെന്‍ഡിംഗില്‍ ഒന്നാമത്

  മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന സൂപ്പര്‍ താര ചിത്രമാണ് കാപ്പാന്‍. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ ഹിറ്റായിരുന്നു. എന്നാല്‍ കാപ്പാനെ മറികടന്ന് യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കരിക്ക് ആണ്.

  താരരാജാക്കന്മാരെ അനുകരിച്ചു

  താരരാജാക്കന്മാരെ അനുകരിച്ചു

  കരിക്കില്‍ ഏറ്റവുമധികം ഫാന്‍സുള്ള കഥാപാത്രമാണ് ലോലന്‍. ഇത്തവണ മലയാള സിനിമയിലെ താരരാജാക്കന്മാരെ അനുകരിച്ച് കൊണ്ടുള്ള എന്‍ട്രിയായിരുന്നു ലോലന്റേത്.

   ലൂസിഫറിനെയും...

  ലൂസിഫറിനെയും...

  മമ്മൂട്ടിയുടെ മധുരരാജയിലെ രംഗമാണ് ലോലന്‍ കാണിച്ചതെങ്കില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി വന്ന മോഹന്‍ലാലിന്റെ ലൂസിഫറിലെ ഡയലോഗും ലുക്കുമാണ് പരീക്ഷിച്ചത്. രണ്ടും ആരാധകരെ കൈയിലെടുക്കാന്‍ കഴിഞ്ഞു.

  English summary
  Karikku web series new episode viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X