For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇടവേള ഒന്നും എടുക്കാറില്ല, കാർത്തിക ദീപത്തിലെ കണ്ണനെ കുറിച്ച് യദു കൃഷ്ണൻ

  |

  ബിഗ് സ്ക്രീൻ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് യദുകൃഷ്ണൺ കഴിഞ്ഞ 34 വർഷമായി സിനിമയിൽ സജീവമാണ് താരം. ബാല താരമായി സിനിമയിൽ ചുവട് വെച്ച യദു ചെറുപ്പത്തിൽ തന്നെ വളരെ മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി നൽകിയിട്ടുണ്ട്. 1986 ൽ ബാലചന്ദ്ര മേനോൻ സവിധാനം ചെയ്ത 'വിവാഹിതരേ ഇതിലെ ഇതിലെ' എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമ അരങ്ങേറ്റം. പിന്നീട് സത്യൻ അന്തിക്കാടിന്റെ 'സന്മനസുള്ളവക്ക് സമാധാനം എന്ന ചിത്രത്തിൽ മികച്ച കഥാപാത്രത്തിൽ എത്തിയിരുന്നു.

  സിനിമ പ്രേക്ഷകർ മാത്രമല്ലമിനി സ്ക്രീൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് യദു. നടൻ, വില്ലൻ എന്നിങ്ങനെ പരമ്പരകളിൽ ഒട്ടുമിക്ക കഥാപാത്രങ്ങളും താരം അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് താരത്തിന് അധികവും താൽപര്യം. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്..

  അഭിനയത്തിൽ ഇടവേള എടുക്കാറില്ല എന്നാണ് താരം പറയുന്നത്. . ഇക്കാലയളവിൽ എല്ലാം തന്നെ വ്യത്യസ്ത കഥാപാത്രങ്ങളുമായി വിവിധ സീരിയലുകളിൽ ഞാനുണ്ടായിരുന്നു. സീ കേരളത്തിലെ 'കാർത്തികദീപം' ചിത്രീകരണം തുടങ്ങുന്നത് ഈ ജനുവരിയിലാണ്. കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചപ്പോഴേക്കും കൊറോണ പ്രതിസന്ധി വരികയും, ലോക്ക്ഡൗൺ മൂലം ഷൂട്ടിംഗ് നിർത്തിവെക്കുകയും ചെയ്തു . ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് കണ്ണൻ. ഇയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ കടന്നു വരുന്ന ഒരു പെൺകുട്ടിയാണ് കാർത്തിക. മികച്ച അഭിപ്രായമാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്നതെന്നും യദു കൃഷ്ണൻ പറഞ്ഞു

  സിനിമയും സീരിയലും ഒരുപോലെ ഇഷ്ടപ്പെടുന്ന യദു വ്യത്യസ്ത അനുഭവങ്ങളെ കുറിച്ചും അഭിമുഖത്തിൽ പറഞ്ഞു. സിനിമയും സീരിയലും രണ്ടും വ്യത്യസ്ത അനുഭവങ്ങളാണ്.
  സീരിയൽ വലിയ സ്പേസ് തരുന്ന ഒരിടമാണ്. അഭിനയത്തിന് വലിയ സാധ്യതയുണ്ടതിൽ. പിന്നെ ഒരു കഥാപാത്രത്തെ തന്നെ ദീർഘമായി അഭിനയിക്കാൻ കഴിയുന്നു. സിനിമ ഒരു ചരിത്രമാണ്. അതിൽ അഭിനയിച്ചാൽ ആളുകൾ നമ്മളെ ഓർത്തിരിക്കും. ഇപ്പോഴും എന്റെ സിനിമയിലെ കഥാപാത്രങ്ങളാണ് പ്രേക്ഷകർക്കു ആദ്യം ഓർമ്മയിൽ വരിക. അഭിനയമാണ് നമ്മുടെ തൊഴിൽ.

  സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ വണ്ണിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ്. സിങ്ക് സൗണ്ട് ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു വ്യത്യസ്തത തോന്നിയ ചിത്രമാണ് അത്.തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം. കാർത്തിക ദീപത്തിന്റെ ചിത്രീകരണം തൃപ്രയാറിലാണ്. മനോഹരമായ പാടങ്ങളും പ്രകൃതിയുമൊക്കെ കൊണ്ട് സമ്പന്നമായ സ്ഥലം. എല്ലാവരും വളരെ വർഷങ്ങളായി അറിയാവുന്നവരായത് കൊണ്ട് വളരെ ജോളിയാണ്.

  ലോക്ക് ഡൗൺ വിശേഷവും യദു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. എല്ലാ മലയാളികളേയും പോലെരണ്ടു മാസക്കാലത്തോളം വീട്ടിൽ തന്നെയാണ്. എല്ലാ മലയാളികളെയും പോലെ പറമ്പിലൊക്കെ കറങ്ങി നടക്കുക. അൽപ്പം കൃഷിപ്പണികൾ ചെയ്യുക. അത്രയൊക്കെ തന്നെ. സഹോദരൻ വിധു കൃഷ്ണൻ പറമ്പിൽ സജീവമായി കൃഷി ചെയ്തിട്ടുണ്ട്. അവിടെ പോയി അവനെ സഹായിക്കും. പിന്നെ കുട്ടികളോടൊപ്പം ഫുട്ബോൾ കളി, വ്യായാമം, ഒക്കെയുമായി കഴിഞ്ഞു.

  Read more about: serial
  English summary
  karthikadeepam Actor Yadu Krishnan About Cinema Serial Roles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X