For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാളെ ഷോർട് ഡ്രസ്സ് ഇട്ടു വരുമോ? സിനിമയിൽ ഗ്ലാമർ റോളാണ്, വെളിപ്പെടുത്തലുമായി കസബ താരം

  |

  മമ്മൂട്ടി ചിത്രം കസബയിലൂടെമോളിവുഡിൽ ചുവട് വെച്ച താരമാണ് നേഹ സക്സേന. പിന്നീട് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രത്തിലും ഒരു പ്രധാനപ്പെട്ട റോളിൾ താരം പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു. തുളു ഭാഷയിലെ റിക്ഷ ഡ്രൈവർ എന്ന ചിത്രത്തിലൂടെയാണ് സ്നേഹ സക്സേന സിനിമ ലോകത്ത് എത്തുന്നത്. ആദ്യ ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. മികച്ച നടിക്കുളള അവാർഡ് അടക്കം ലഭിച്ചിരുന്നു.

  തെന്നിന്ത്യൻ സിനിമ ലോകത്തിലെ തിരിക്കേറിയ നടിയായി മാറിയ നേഹയുടെ സിനിമ പ്രവേശനം അത്ര സുഖകരമായിരുന്നില്ല. താരറാണിമാരുടെ പട്ടികയിൽ തിളങ്ങി നിൽക്കുമ്പോഴും തുടക്ക കാലത്ത് താൻ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ കാസ്റ്റിങ്ങ് കൗച്ച് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് താരം അഭിമുഖത്തിൽ പറഞ്ഞു. തുടക്ക കാലത്ത് സിനിമകൾക്കായി ഓഡിഷന് പങ്കെടുത്തിരുന്നു. അന്ന് കാസ്റ്റിങ്ങ് കൗച്ച് എന്താണെന്ന് പോലും തനിയ്ക്ക് അറിയില്ലായിരുന്നു. അങ്ങനെ ഒരു വാക്കു പോലും അതിന് മുൻപ് കേട്ടിട്ടില്ലായിരുന്നെന്ന് നേഹ അഭിമുഖത്തിൽ പറഞ്ഞു.

  ആത്മവിശ്വാസത്തോടെയായിരുന്നു താൻ ഓരോ ഓഡീഷനും പങ്കെടുത്തിരുന്നത്. എനിയ്ക്ക് നല്ല ഉയരമുണ്ട്. കണ്ണുകൾ അതിമനോഹരമാണ്. അത് നല്ല ഫീച്ചേഴ്സുകളാണ്. താൻ ഓഡിഷന് പോയി. തൊട്ട് അടുത്ത ദിവസം ഈ സിനിമയുമായി ബന്ധപ്പെട്ട ഒരാളിൽ നിന്ന് മോശമായ കോളുകൾ വരാൻ തുടങ്ങി.

  'നേഹാ, നാളെ ഒരു ഷോർട്ട് ഡ്രസ്സ് ഇട്ടു വരാൻ പറ്റുമോ...എന്നായിരുന്നു ചോദ്യം.'എന്തിനാ ഷോർട്ട് ഡ്രസ്സ് ഇട്ടു വരുന്നേ' എന്ന് ചോദിച്ചാൽ, 'സിനിമയിൽ ഗ്ലാമർ റോളാണ്. മാഡം ഓഡിഷന് വന്നത് സൽവാർ കമ്മീസിട്ടല്ലേ' എന്നായിരിക്കും മറുപടി. 'വെസ്റ്റേൺ കോസ്റ്യൂംസ് സ്‌ക്രീനിൽ കാണാൻ ഭംഗിയാണ്, പക്ഷെ നേരിൽ കാണാൻ അങ്ങനെയല്ല' എന്ന് ഞാൻ അവരോട് പറഞ്ഞു." പിന്നെയും കാണണമെന്ന് പറഞ്ഞ് ഫോണുകൾ വന്നെങ്കിലും താൻ പോയില്ല. അന്നാണ് കാസ്റ്റിംഗ് കൗച്ച് എന്താണെന്ന് മനസ്സിലായെന്നും നേഹ അഭിമുഖത്തിൽ പറഞ്ഞു.

  'കുറുക്കുവഴികളിലൂടെ പോകരുത്. നേർവഴിക്കു പോയാൽ ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല.' എന്ന ഉപദേശമാണ് നേഹ സക്സേനക്ക് അമ്മ നൽകിയത്. ഇപ്പോഴും താൻ അത് പിന്തുടരുന്നു എന്ന് നേഹ പറയുന്നു. നേഹയുടെ പഠനത്തിനും മറ്റുമായി അമ്മയെടുത്ത ലോണുകൾ മുഴുവനും ജോലി ചെയ്തു വീട്ടിയത് നേഹയാണ്. വീട്ടുജോലി ചെയ്തു വരെ നേഹ ബോർഡ് എക്സാം എഴുതാനുള്ള പണം കണ്ടെത്തിയിരുന്നു. കഠിന പ്രയത്നത്തിലൂടെയാണ് നേഹ സിനിമയിൽ എത്തുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ടു. പിന്നീട് കഠിനപ്രയത്നത്തിന്റെ നാളുകളായിരുന്നു. എവിയേഷൻ മേഖലയിൽ നിന്നുമാണ് സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്.

  താരത്തിന്റെ ബാല്യകാലം അത്രസുഖകരമായിരുന്നില്ല. ഭക്ഷണം പോലും ലഭിക്കാതെ പച്ച വെള്ളം മാത്രം കുടിച്ച് ജീവിച്ച ദിനങ്ങൾ തനിയ്ക്ക് ഉണ്ടായിരുന്നതായി താരം നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജീവിതത്തിൽ ആരുടെ മുന്നിലും കൈനീട്ടരുതെന്ന് അമ്മ തന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നു.വളർന്നതിൽ പിന്നെ ആ അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു തന്റെ സന്തോഷമെന്നും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു.നടിയാവുന്നതിൽ അമ്മക്ക് താൽപ്പര്യം ഇല്ലായിരുന്നു. അമ്മ അറിയാതെ മോഡലിംഗ് ചെയ്തായിരുന്നു നേഹയുടെ തുടക്കം.
  അന്ന് സഹിച്ചതൊക്കെയുമാണ് തന്നെ ജീവിതത്തിൽ ഇക്കാണുന്ന നിലയിൽ എത്തിച്ചതെന്നും നേഹ പറയുന്നു.

  Read more about: neha saxena
  English summary
  Kasaba Movie Actress Neha Saxena About Her Movie Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X