twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജൂനിയർ ആയിരുന്നു, പ്രണയം തുടങ്ങുന്നത് കോളേജിന് ശേഷം, പ്രേക്ഷകരുടെ പ്രിയപ്പെട്ട ജീവയുടെ പ്രണയകഥ

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീറാം രാമചന്ദ്രൻ. സ്വന്തം പേരിനേക്കാലും ജീവ എന്ന പേരിലാണ് ശ്രീറാം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് ശ്രീറാം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രയങ്കരനാകുന്നത്. പ്രേക്ഷകരുടെ പ്രണയ നായകനാണ് ശ്രീറം. ഇപ്പോഴിത ജീവിതത്തിലെ പ്രണയ കഥ വെളിപ്പെടുത്തുകയാണ് താരം. മനോരമ ഓൺലെന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

    കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയ ശ്രീറാമിന്റെ ലക്ഷ്യം സിനിമ തന്നെയാണ്.സീരിയലിൽ സജീവമാണെങ്കിലും ശ്രീറാമിന്റെ സ്വപ്നം ബിഗ് സ്ക്രീൻ തന്നെയാണ്. താമസിയാതെ വിചാരിച്ച ഉയരത്തിലേക്ക് എത്തിച്ചേരാനാകുമെന്നുള്ള പ്രതീക്ഷയും താരം പങ്കുവെയ്ക്കുന്നുണ്ട്

     വന്ദിത

    ക്ലാസിക്കൽ ഡാൻസറായ വന്ദിതയാണ് ശ്രീറാമിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ചിന്മയയിൽ എന്റെ ജൂനിയർ ആയിരുന്നു വന്ദിത. കോളേജ് പഠന ശേഷമാണ് ഞങ്ങൾ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. തുടക്കത്തിൽ വന്ദിതയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നു. കാരണം എന്റെ അഭിനയ മോഹം തന്നെയാണ്. ന്നാൽ ബ്രദർ ഇൻ ലോ പൂർണ പിന്തുണയായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും കണ്ടപ്പോൾ തന്നെ ഇഷ്‍ടമാകുകയായികരുന്നു. അങ്ങനെ ഞങ്ങൾ വിവാഹിതരായി

    ഭാര്യയുടെ വാക്കുകൾ

    മലർവാടി ആർട്സ് ക്ലാബ് എന്ന സിനിമ ചെയ്തു. അതിന് ശേഷം ചില മ്യൂസിക്കൽ വീഡിയോകളും ചെയ്തിരുന്നു. അതാണ് തനിയ്ക്ക് മിനിസ്ക്രീനിലേയ്ക്കുള്ള വഴി തുറന്നത്. സീരിയലിന്റെ സംവിധായകൻ വിളിച്ച് ആദ്യം കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ ആദ്യം ഞാൻ ആശയ കുഴപ്പത്തിലാവുകയായിരുന്നു.കാരണം ഞാൻ സ്വപ്നം കണ്ടിരുന്നത് ബിഗ് സ്‌ക്രീൻ ആയിരുന്നല്ലോ. ആ അവസ്ഥയിൽ ശരിയായ തീരുമാനമെടുക്കാൻ എന്നെ സഹായിച്ചത് ഭാര്യ വന്ദിതയാണ്.

     ശരിയായ  തീരുമാനം

    അഭിനയിക്കുക എന്നതല്ല മോഹം. അഭിനയം ഒരു കലയാണ്. അതിന് ബിഗ് സ്ക്രീൻ എന്നോ മിനിസ്ക്രീൻ എന്നോ ഒരു വ്യത്യാസമില്ലെന്ന് പറഞ്ഞാണ് വന്ദിത എനിയ്ക്ക് ധൈര്യമേകിയത്. അങ്ങനെയാണ് തനിയ്ക്ക് സീരിയല്‌ ചെയ്യാൻ ധൈര്യം ലഭിക്കുന്നത് സീരിയൽ ചെയ്യാൻ തുടങ്ങിയതോടെയാണ് ശരിയ്ക്കും തന്റെ സിനിമകൾ പോലും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനാൽ തന്നെ ഈ തീരുമാനം തന്നെയാണ് ശരിയെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു.

      അച്ഛൻ പരിഹരിച്ച്  നൽകിയത്

    ചെറുപ്പം മുതലെ അഭിനയ മോഹം മനസ്സിലുണ്ടായിരുന്നുവെങ്കിലും എല്ലാം പഠന ശേഷം മതിയെന്നായിരുന്നു തീരുമാനം.ടെക് കഴിഞ്ഞതോടെ ആശയക്കുഴപ്പത്തിലായി. കരിയർ സെറ്റാക്കാനായി ഏതെങ്കിലും സ്ഥാപനത്തിൽ എൻജിനീയർ ആയി ജോലി നോക്കണോ, അതോ എപ്പോൾ ലഭിക്കും എന്നുറപ്പില്ലാത്ത അഭിനയ ലോകത്തേയ്ക്ക് പോകണോ എന്നായിരുന്നു സംശയം.ഒടുവിൽ ഞാൻ അച്ഛന്റെ മുന്നിലെത്തി. അദ്ദേഹമാണ് എന്നെ അഭിനയത്തിലേക്കു വഴിതിരിച്ചു വിട്ടത്.വിജയിക്കും എന്നുറപ്പുള്ളതും മനസിന് സന്തോഷം തരുന്നതുമായ കാര്യങ്ങൾ തിരഞ്ഞെടുക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അത് ഞാൻ‌ കേൾക്കുകയും ചെയ്തു.

    അഭിനയം

    പെട്ടെന്നൊരു ദിവസം തോന്നിയ ആഗ്രഹത്തിന്റേയോ ലഭിച്ച അവസരത്തിന്റേയോ പുറത്തല്ല താൻ അഭിനയിക്കാൻ തീരുമാനിച്ചത്. ചെറുപ്പം മുതൽ തന്നെ മനസ്സിൽ വേരുറച്ച സ്വപ്നമാണ് സിനിമ. ചേട്ടൻ ജയറാം സിനിമ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ്. അദ്ദഹത്തിന്റ സിനിമ കമ്പത്തിൽ നിന്നുമാണ് ചെറുപ്പത്തിലെ എന്നിലും അഭിനയമോഹം വളർന്നത്. രണ്ട് വർഷത്തോളം സിനിമയിലെ പിന്നണിയിൽ പ്രവർത്തിച്ച ശേഷമാണ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.

    Read more about: kasthooriman serial
    English summary
    Kasthooriman Serial actor Sreeram Ramachandran Shared His Love Story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X