twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാറ്റ് കാണാന്‍ ആളില്ലാത്തതിന് കാരണം പ്രേക്ഷകരുടെ നിലവാര തകര്‍ച്ചയോ? ചോദ്യം അത്ര നിസാരമല്ല!

    By Jince K Benny
    |

    നല്ല സിനിമകള്‍ക്ക് തിയറ്ററില്‍ പ്രേക്ഷകരെ ലഭിക്കുന്നില്ലെന്ന പരാതി എക്കാലത്തും മലയാള സിനിമയില്‍ ഉയര്‍ന്ന കേള്‍ക്കാറുണ്ട്. അടുത്തകാലത്തായി അത്തരം പരാതികള്‍ കൂടുതലാണ്. അതേ സമയം അത്തരം സിനിമകള്‍ പിന്നീട് ടൊറന്റില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ അതിനെ വാനോളം പുകഴ്ത്താറുമുണ്ട്.

    മുഴുവന്‍ കള്ളങ്ങളില്‍ പൊതിഞ്ഞ് മേര്‍സല്‍, റെക്കോര്‍ഡ് റിലീസ് അവതാളത്തിലാകും? നല്ല എട്ടിന്റെ പണി! മുഴുവന്‍ കള്ളങ്ങളില്‍ പൊതിഞ്ഞ് മേര്‍സല്‍, റെക്കോര്‍ഡ് റിലീസ് അവതാളത്തിലാകും? നല്ല എട്ടിന്റെ പണി!

    'ദുല്‍ഖർ പൃഥ്വിരാജിനെ കണ്ട് പഠിക്കണം'! എന്തിനാണീ ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട്? ഇത്രയ്ക്ക് ചീപ്പാണോ!'ദുല്‍ഖർ പൃഥ്വിരാജിനെ കണ്ട് പഠിക്കണം'! എന്തിനാണീ ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട്? ഇത്രയ്ക്ക് ചീപ്പാണോ!

    ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ ചിത്രം കാറ്റിനും സമാനമായ അനുഭവമാണ് ഉള്ളത്. എന്നാല്‍ മികച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന ചിത്രങ്ങള്‍ക്ക് തിയറ്ററിലേക്ക് പ്രേക്ഷകര്‍ എത്താത്തതിന് കാരണം പ്രേക്ഷകരുടെ നിലാവര തകര്‍ച്ചയാണെന്ന് പലപ്പോഴും ആക്ഷേപം ഉയരാറുണ്ട്. കാറ്റ് എന്ന ചിത്രത്തെ അടിസ്ഥാനമാക്കി ഈ പരാമാര്‍ശത്തെ പൊളിച്ചടുക്കുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ വൈറാലാകുകയാണ്.

    മലയാളികളുടെ കുഴപ്പം

    മലയാളികളുടെ കുഴപ്പം

    കാറ്റിന് ആളില്ലത്രേ എന്ന വാക്യത്തോടെയാണ് ബിജോയ് ജോസഫ് മൂവി മുന്‍ഷിയില്‍ എഴുതിയ കുറിപ്പ് ആരംഭിക്കുന്നത്. തിയറ്ററില്‍ പോയി സിനിമ കാണാത്ത പ്രേക്ഷകരെ വിമര്‍ശിക്കുന്നതിനെ കളിയാക്കിക്കൊണ്ടായിരുന്നു കുറിപ്പ് ആരംഭിച്ചത്.

    പ്രേക്ഷകര്‍ സിനിമ കാണുന്നത് എന്തിന്?

    പ്രേക്ഷകര്‍ സിനിമ കാണുന്നത് എന്തിന്?

    പ്രേക്ഷകര്‍ സിനിമ കാണാന്‍ തിയറ്ററിലെത്തുന്നത് എന്തിനെന്ന ചോദ്യം ഉന്നയിക്കുന്നതിനൊപ്പം അതിനുള്ള ഉത്തരവും പോസ്റ്റിലുണ്ട്. വളരെ ചുരുക്കം (ഒരു ശതമാനം) പേരൊഴികെ എല്ലാവരും സ്വന്തം എന്‍ജോയ്‌മെന്റിനാണ് തിയറ്ററില്‍ പോകുന്നതെന്നാ് ബിജോയ് പറയുന്നത്.

    വിജയ ചിത്രങ്ങള്‍ നോക്കു

    വിജയ ചിത്രങ്ങള്‍ നോക്കു

    പ്രേക്ഷകന് കുറേ തമാശ വേണം. പ്രണയം വേണം. ബോറടിക്കാതെ കാണണം. കോമഡികളും ട്വിസ്റ്റും വേണം. നായകന്‍ ജയിക്കണം. കുടുംബവും സന്തോഷവും വേണം. അത് കാണാനാണ് പ്രേക്ഷകര്‍ തിയറ്ററിലെത്തുന്നത്. വിജയ ചിത്രങ്ങളായ സിദ്ധിഖ് ലാല്‍ ചിത്രങ്ങളും മീശമാധവന്‍, ദൃശ്യം, പുലിമുരുകന്‍ എന്നീ ചിത്രങ്ങള്‍ ഒന്ന് പരിശോധിക്കാനും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.

    ഡിവിഡി അല്ലെങ്കില്‍ ടൊറന്റ്

    ഡിവിഡി അല്ലെങ്കില്‍ ടൊറന്റ്

    ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും ആവശ്യത്തിലധികം ടെന്‍ഷന്‍ ഉണ്ട്. സംഘര്‍ഷങ്ങള്‍ കാണാന്‍ തിയറ്ററില്‍ പോയി കാശും സമയവും കളയേണ്ട കാര്യം ഇന്ന് പ്രേക്ഷകനില്ല. അതുകൊണ്ടാണ് അത്തരം സിനിമകള്‍ അവന്‍ ഡിവിഡി വാങ്ങിയും ടൊറന്റിലും കാണുന്നത്.

    ഗപ്പിയും ബാഹുബലിയും

    ഗപ്പിയും ബാഹുബലിയും

    തിയറ്ററില്‍ പോയി കണ്ടിട്ടു മാത്രമേ കാര്യമുള്ളു എന്ന് പ്രേക്ഷകര്‍ക്ക് തോന്നണം. അതായിരുന്നു ബാഹുബലിയുടെ വിജയം. കഥയല്ല മേക്കിംഗ് കാണാനാണ് പ്രേക്ഷകര്‍ തിയറ്ററിലെത്തിയത്. ഗപ്പി പോലുള്ള ചിത്രങ്ങള്‍ ഡിവിഡി ഇട്ട് കാണാനുള്ള കാരണവും അതാണ്.

    പ്രേക്ഷകര്‍ കയറും

    പ്രേക്ഷകര്‍ കയറും

    ദയവ് ചെയ്ത് പ്രേക്ഷകനെ ചീത്ത വിളിക്കാതെ അവരെ തിയറ്ററിലേക്ക് ആകര്‍ഷിക്കുന്ന സിനിമ പിടിക്കുക. ട്രെയിലര്‍, ടീസര്‍ എന്നിവയില്‍ അത് വ്യക്തമാക്കുക. അവരും കയറിക്കൊള്ളും, എന്ന് മലയാള ചലച്ചിത്ര ലോകത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

    പോസ്റ്റ് വൈറലായി

    പോസ്റ്റ് വൈറലായി

    പ്രേക്ഷകരെ വിമര്‍ശിക്കുന്ന സിനിമ പ്രവര്‍ത്തകരെ വിമര്‍ശിക്കുന്ന പോസ്റ്റ് വൈറലായിരിക്കുകയാണ്. ബിജോയ് പറഞ്ഞതിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവിധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    കുറ്റക്കാര്‍ നിര്‍മാതാക്കള്‍

    കുറ്റക്കാര്‍ നിര്‍മാതാക്കള്‍

    സിനിമ വേണ്ട വിധത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാത്തതിന് കാരണക്കാര്‍ നിര്‍മാതാക്കളാണെന്നാണ് ഭൂരിഭാഗം ആളുകളും ആരോപിക്കുന്നത്. ആദ്യ ദിനം പ്രേക്ഷകരെ തിയറ്ററില്‍ എത്തിക്കേണ്ടത് പ്രമോഷന്‍സിലൂടെയാണ്. അതിന് ശേഷമാണ് പ്രേക്ഷകാഭിപ്രായം ചിത്രത്തിന്റെ ഗതി തീരുമാനിക്കുന്നതെന്നും ഏറിയ പങ്കും ചൂണ്ടിക്കാണിക്കുന്നു.

    മാര്‍ക്കറ്റിംഗും ഇല്ല തിയറ്ററും ഇല്ല

    മാര്‍ക്കറ്റിംഗും ഇല്ല തിയറ്ററും ഇല്ല

    കാര്യമായ മാര്‍ക്കറ്റിംഗ് ഇല്ലാതെ തിയറ്ററില്‍ എത്തുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് വളരെ കുറച്ച് തിയറ്റര്‍ മാത്രമേ ലഭിക്കുന്നൊള്ളു. തിയറ്ററില്‍ ആളു കുറയുന്നതോടെ തിയറ്ററുകള്‍ ഷോ കൗണ്ട് കുറയ്ക്കും. അധികം വൈകാതെ ഇത്തരം സിനിമകള്‍ തിയറ്ററുകള്‍ വിടുകയും ചെയ്യും. ഇത് പ്രേക്ഷകരുടെ കുഴപ്പമല്ലെന്നുമാണ് പ്രതികരണങ്ങളിലേറെയും.

    English summary
    Social media supports audience not the makers.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X