twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് ഫാസിലിനോളം ഒരു മികച്ച നടൻ യുവനിരയില്‍ ഇല്ല, കാരണം വെളിപ്പെടുത്തി കവിയൂർ പൊന്നമ്മ

    |

    മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പൊന്നമ്മ. പ്രേം നസീർ, സത്യൻ, മധു, മോഹൻലാൽ, മമ്മൂട്ടി , എന്നിങ്ങനെ ഒട്ടുമിക്ക താരങ്ങളോടൊപ്പവുകവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. സഹനടി, അമ്മ വേഷങ്ങളിലാണ് കവിയൂർ പൊന്നമ്മ കൂടുതലും അഭിനയിച്ചിട്ടുള്ളത്. ചെറുപ്പകാലത്തെ തന്നെ സത്യന്റേയും നസീറിന്റേയുമൊക്കെ അമ്മയായി നടി അഭിനയിച്ചിട്ടുണ്ട് പിന്നീട് മോഹൻലാലിന്റെ അമ്മ വേഷങ്ങളിലാണ് കവിയൂർ പൊന്നമ്മ ഏറ്റവും കൂടുതൽ തിളങ്ങിയത്.മോഹന്‍ലാലിന് മറ്റൊരു അമ്മയെ സിനിമയില്‍ സങ്കല്‍പ്പിക്കാന്‍ കഴിയാതെ പോകുന്നതാണ് കവിയൂര്‍ പൊന്നമ്മ എന്ന നടിയിലെ ഏറ്റവും മികച്ച മനോഹാരിത. ഇപ്പോഴി പുതിയ തലമുറയിലെ ഏറ്റവും കഴിവുള്ള താരത്തിന്റെ പേര് പറയുകയാണ് കവിയൂർ പൊന്നമ്മ.

    fahad fasil

    ഫഹദ് ഫാസിലിനോളം ഒരു മികച്ച നടന്‍ ഇപ്പോള്‍ യുവ നിരയില്‍ ഇല്ലയെന്നാണ് കവിയൂർ പൊന്നമ്മ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ."ഇപ്പോള്‍ ഇറങ്ങുന്ന സിനിമകള്‍ ഒന്നും ഞാന്‍ തിയേറ്ററില്‍ പോയി കാണാറില്ല. ഞങ്ങളുടെ നാട്ടുകാരനായ നിവിന്‍ പോളിയുടെ 'നേരം' എന്ന സിനിമ തിയേറ്ററില്‍ പോയി കണ്ടിരുന്നു. പുതിയ പിള്ളേരെയൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ ഫഹദ് ഫാസിലിനോളം ഒരു മികച്ച നടന്‍ ഇപ്പോള്‍ യുവ നിരയില്‍ ഇല്ല. അത്രയ്ക്ക് റേഞ്ച് ഉള്ള കലാകാരനാണ് അദ്ദേഹം.

    ഒരു സീനിയര്‍ താരം എന്ന നിലയില്‍ പുതു തലമുറയില്‍പ്പെട്ട എല്ലാരും എന്നോട് സ്നേഹത്തോടെയാണ് പെരുമാറുന്നത് പുതു തലമുറയില്‍പ്പെട്ട നവ്യ ഉള്‍പ്പടെയുള്ള നടിമാര്‍ എന്നെ പേരാണ് വിളിക്കുന്നത്. പൊന്നമ്മ എന്ന് വിളിക്കുമ്പോള്‍ അതില്‍ വല്ലാത്ത വാത്സല്യവും സ്നേഹവുമൊക്കെയുണ്ട്". കവിയൂര്‍ പൊന്നമ്മ പറയുന്നു.

    1962 ൽ ആണ്. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂർ പൊന്നമ്മ വെള്ളിത്തിരയിൽ എത്തിയത്. മണ്ഡോദരി കഥാപാത്രത്തെയാണ് കവിയൂർ പൊന്നമ്മ അഭിനയിച്ചത്. പിന്നീട് 1965 ൽ പുറത്തിറങ്ങിയ തൊമ്മന്റെ മക്കളിൽ സത്യന്റേയും മധുവിന്റേയും അമ്മയായി നടി എത്തിയിരുന്നു. മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട് താരജോഡിയായിരുന്നു കവിയൂർ പൊന്നമ്മ- തിലകൻ. ഭാര്യയായും അമ്മയായും തിലകനോടൊപ്പം നടി അഭിനയിച്ചിട്ടുണ്ട്.1973 ൽ പെരിയാർ എന്ന ചിത്രത്തിലാണ് തിലകന്റെ അമ്മയായി അഭിനയിച്ചത്. പിന്നീട് നല്ല ജോഡി ആയി ഖ്യാതി നേടി.

    Recommended Video

    How malayalam leading actors prevent baldness | FilmiBeat Malayalam

    നിരവധി പുരസ്കാരങ്ങളും പൊന്നമ്മയെ തേടി എത്തിയെത്തിയിരുന്നു. ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാർഡുകൾ നാലുതവണയാണ് നടിക്ക് ലഭിച്ചത്. 1971,72,73,94 എന്നീ വർഷങ്ങളിലായിരുന്നു ലഭിച്ചത്. ശ്രീരാമ പട്ടാഭിഷേകത്തിലൂടെ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും ജെ. ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

    English summary
    Kaviyoor Ponnamma Pick Fahadh Faasil As The Current Generation Best Actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X