»   » കാവ്യഗുണമുള്ള സെലിബ്രിറ്റികള്‍ വിജയിക്കട്ടെ

കാവ്യഗുണമുള്ള സെലിബ്രിറ്റികള്‍ വിജയിക്കട്ടെ

Posted By:
Subscribe to Filmibeat Malayalam
ചിലര്‍ അങ്ങനെയാണ്‌ എല്ലാം കഴിവുകളുടെയും ഒരു സര്‍വ്വകലാശാലയായിരിക്കും. ഓരോ അവസരം വരുമ്പോഴല്ലേ അത്‌ തിരിച്ചറിയാനൊക്കൂ. നല്ല കവിയും ചിത്രകാരനും കഥയെഴുത്തുകാരനുമൊക്കെ ആയാലും നിങ്ങളെ ലോകം അംഗീകരിക്കണമെങ്കില്‍, മാധ്യമങ്ങള്‍ എടുത്ത്‌ തോളില്‍ വെക്കണമെങ്കില്‍ നല്ല പാടുതന്നെയാണ്‌.

പലരും പണി മതിയാക്കി ആത്മനിര്‍വൃതി രചന നടത്തി മുറിയില്‍ പാത്തുവെക്കും. എന്നാല്‍ ഒരെളുപ്പവഴിയുണ്ട്‌ നിങ്ങള്‍ ഒരു സെലിബ്രിറ്റിയുടെ റാങ്കില്‍ എത്തണം. അതും ചില്ലറകാര്യമല്ല. രാഷ്ട്രീയം, ക്രിക്കറ്റ്‌, സിനിമ ഏറ്റവും മാര്‍ക്കറ്റുള്ള മേഖലകള്‍ ഇതൊക്കെയാണ്‌. താരതമ്യേന മെച്ചം സിനിമയാണ്‌.

ഇത്തിരി കഴിവുണ്ടെങ്കില്‍, തള്ളാന്‍ പിന്നില്‍ ഒരാളുണ്ടെങ്കില്‍, ലേശം ഭാഗ്യവും കൂടിയായാല്‍ അഭിനയമേഖല തന്നെയാണ്‌ സെയ്‌ഫ്‌. അങ്ങിനെ ഇരുത്തം വന്ന്‌ നാലാള്‌ കണ്ടാല്‍ തിരിച്ചറിയുക, നാല്‌ പരസ്യം, ഉദ്‌ഘാടനം, രണ്ട്‌ ഹിറ്റുകള്‍ പിന്നെ ഒന്നും നോക്കാനില്ല. എന്തെങ്കിലും നാലുവരി വെറുതെ എഴുതുക അതാ നിങ്ങളുടെ പിന്നില്‍ മാധ്യമങ്ങളുടെ പടതന്നെ കൂടും.

പബ്ലിഷര്‍മാര്‍, മുഖാമുഖങ്ങള്‍.. കവിയായില്ലേ? കവിതയില്‍ എന്തുണ്ട്‌ എന്നത്‌ രണ്ടാമത്തെയോ മൂന്നാമത്തെയോ കാര്യം. ആരാ കവിത എഴുതുന്നത്‌ സാക്ഷാല്‍ മലയാളിത്തമുള്ള, കുടുംബാംഗങ്ങള്‍ക്ക്‌ പ്രിയപ്പെട്ട നായിക. സിനിമയിലെ തലതൊട്ടപ്പന്‍മാരൊക്കെ അണിനിരന്ന്‌ ഗംഭീരമായി പുതിയ കവിയെ ആദരിക്കും. ഇരുത്തം വന്ന കവികളും എഴുത്തുകാരും ആശംസകള്‍ നേരും. കാരണം രംഗം സിനിമയാ, ഏതു നിലക്കു നോക്കിയാലും മെച്ചമാണ്‌. നാലുവാക്ക്‌ കണ്ണുമടച്ചങ്ങു പറയണം അത്രയേ വേണ്ടൂ.

പാവം കവയിത്രി രാവും പകലും ഉറക്കമിളച്ചു സൃഷ്ടിനടത്തും. ഉറക്കമൊഴിച്ചാല്‍, ശനിയും ഞായറും ലീവെടുത്താല്‍ വരുന്ന ചില കവിതകളും ഉണ്ട്‌. അതിഭയങ്കരമായ ആത്മസംഘര്‍ഷങ്ങളും, അനുഭവസാക്ഷ്യങ്ങളുമാണവ. ഹാ എത്ര ഉദാത്തം. കവിതകള്‍ ഇനി സിനിമയ്‌ക്കും വേണം. പാട്ടുകള്‍ കവയിത്രി തന്നെ എഴുതണം. നിര്‍മ്മാതാക്കള്‍ ക്യൂവിലാണ്‌.

എത്ര ഉറക്കമൊഴിച്ചാലും വേണ്ടില്ല. കാവ്യഗുണമുള്ള പെണ്ണെഴുത്തു വേണം. ഒടുക്കം ആളുകള്‍ പറഞ്ഞ്‌ കയറ്റി നല്ല അഭിനയ ശേഷിയുള്ള, പേരിലും കവിതയുള്ള നായിക വഴി തെറ്റി കവയിത്രി ആവുമോന്നാ ശങ്ക. ഇത്തരം കവികളെ രാഷ്ട്രീക്കാര്‍ക്കിടയില്‍ വ്യാപകമായി കണ്ടുതുടങ്ങിയിട്ടുണ്ട്‌.

English summary
If you have any extra curricular skill and if you are already a celebrity you will get good amount of publicity

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam