twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിന്ദു പണിക്കര്‍ മുതല്‍ കാവ്യ മാധവന്‍ വരെ, മലയാള സിനിമയിലെ അസ്സല്‍ വില്ലത്തികള്‍ ഇവരാണ്!

    |

    വില്ലനായിട്ടാണ് മോഹന്‍ലാല്‍ സിനിമയിലേക്കെത്തിയത്. ഒത്തിരിയധികം സിനിമകളില്‍ വില്ലത്തരം കാണിച്ചെങ്കിലും നായകനായി മാറിയതോടെ വില്ലന്‍ കഥാപാത്രം മോഹന്‍ലാല്‍ ഉപേക്ഷിച്ചിരുന്നു. നായിക നായകന്മാരായി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരങ്ങളെ വില്ലന്മാരായി കാണുന്നത് പലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയില്ല.

    ലാലേട്ടന്റെ മാസ് എന്‍ട്രിയോടെ 80 കളിലെ നായിക നായകന്മാര്‍ ഒത്തുകൂടി! പഴകുംതോറും വീര്യം കൂടുന്ന സൗഹൃദംലാലേട്ടന്റെ മാസ് എന്‍ട്രിയോടെ 80 കളിലെ നായിക നായകന്മാര്‍ ഒത്തുകൂടി! പഴകുംതോറും വീര്യം കൂടുന്ന സൗഹൃദം

     തമിഴിലെ മഞ്ജു വാര്യരാണ് ജ്യോതിക, തിരിച്ച് വരവ് ചുമ്മാതല്ല! എല്ലാ ഐശ്വര്യത്തിനും കാരണം താര കുടുംബം!! തമിഴിലെ മഞ്ജു വാര്യരാണ് ജ്യോതിക, തിരിച്ച് വരവ് ചുമ്മാതല്ല! എല്ലാ ഐശ്വര്യത്തിനും കാരണം താര കുടുംബം!!

    കോമഡി കഥാപാത്രങ്ങളില്‍ ശ്രദ്ധയേയായ ബിന്ദു പണിക്കര്‍ മുതല്‍ മലയാളത്തിന്റെ നായിക വസന്തമായ കാവ്യ മാധവന്‍ വരെയുള്ള പല നടിമാരും അസ്സല്‍ വില്ലത്തികളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വില്ലത്തികളെന്ന് ഒറ്റയടിക്ക് പറയാന്‍ കഴിയില്ലെങ്കിലും നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്. പില്‍ക്കാലത്ത് അത് വലിയ സംഭവമായി തോന്നിയിട്ടില്ലെങ്കിലും ഈ കഥാപാത്രങ്ങള്‍ എന്നും ഓര്‍ത്തിരിക്കാന്‍ പറ്റുന്നവയാണ്.

    അനുശ്രീയുടെ ഓട്ടര്‍ഷ ഉടനെത്തും! ശ്രദ്ധേയമായി ട്രെയിലര്‍! വീഡിയോ കാണാംഅനുശ്രീയുടെ ഓട്ടര്‍ഷ ഉടനെത്തും! ശ്രദ്ധേയമായി ട്രെയിലര്‍! വീഡിയോ കാണാം

    ബിന്ദു പണിക്കര്‍

    ബിന്ദു പണിക്കര്‍

    മലയാളത്തിലെ പ്രമുഖ നടിമാരില്‍ ഒരാളായിരുന്നു ബിന്ദു പണിക്കര്‍. കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ നടി 140 ഓളം മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നു. സൂത്രധാരന്‍ എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ കഥാപാത്രമാണ് എടുത്ത് പറയേണ്ടത്. അത്യാവശ്യത്തിന് വില്ലത്തരം കാണിച്ച സിനിമയിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച സഹനടിയ്ക്കുള്ള ലക്‌സ് ഏഷ്യാനെറ്ര് അവാര്‍ഡും ബിന്ദു പണിക്കര്‍ക്ക് ലഭിച്ചിരുന്നു. നടന്‍ സായികുമാറുമായി വിവാഹം കഴിഞ്ഞെങ്കിലും ഇപ്പോഴും സിനിമയില്‍ സജീവമാണ് ബിന്ദു പണിക്കര്‍. ബിജു മേനോന്റെ ആനക്കള്ളന്‍ ആയിരുന്നു അവസാനം തിയറ്ററുകളിലേക്കെത്തിയ ചിത്രം.

    ഇന്ദ്രജ

    ഇന്ദ്രജ

    മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ക്രോണിക് ബച്ച്‌ലര്‍. മമ്മൂട്ടിയ്‌ക്കൊപ്പം മുകേഷ്, ഭാവന, രംഭ, ഇന്ദ്രജ, ഇന്നസെന്റ്, ഹരിശ്രീ അശോകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ റോമാന്റിക് കോമഡി ഡ്രാമ ചിത്രമായിരുന്നു. ഫാസില്‍ നിര്‍മ്മിച്ച് 2003 ല്‍ തിയറ്ററുകളിലേക്കെത്തിയ ചിത്രത്തില്‍ നടി ഇന്ദ്രജയായിരുന്നു വില്ലത്തി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. എടുത്ത് പറയാന്‍ പറ്റുന്ന അത്രയും ഭാവപ്രകടനങ്ങളായിരുന്നു സിനിമയിലൂടെ ഇന്ദ്രജ അവതരിപ്പിച്ചിരുന്നത്. തെന്നിന്ത്യയില്‍ തിളങ്ങി നിന്ന നടിയുടെ ഹാപ്പി വെഡ്ഡിംഗ്, തുടങ്ങി ശ്രദ്ധേയമായ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു.

    കാവ്യ മാധവന്‍

    കാവ്യ മാധവന്‍

    കമലിന്റെ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ കാവ്യ മാധവന്റെ വളര്‍ച്ച അതിവേഗമായിരുന്നു. മലയാളത്തിലെ മികച്ച നടിമാരുടെ പട്ടികയില്‍ ആദ്യ സ്ഥാനം കരസ്ഥമാക്കിയ കാവ്യ ഇതിനകം ഒട്ടനവധി സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന കാവ്യ തന്റെ കരിയറില്‍ വില്ലത്തി വേഷവും കൈകാര്യം ചെയ്തിരുന്നു. നാദിയ കൊല്ലപ്പെട്ട് രാത്രിയില്‍ എന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരുന്നു കാവ്യ അഭിനയിച്ചിരുന്നത്. അപ്രത്യക്ഷിത ട്വിസ്റ്റില്‍ പറഞ്ഞ് നിര്‍ത്തിയ സിനിമയിലെ കാവ്യ മാധവന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.

     വാണി വിശ്വനാഥ്

    വാണി വിശ്വനാഥ്

    1987 ല്‍ മംഗല്യചാര്‍ത്ത് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ വാണി വിശ്വനാഥ് പില്‍ക്കാലത്ത് തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞ് നിന്നൊരു നടിയായി മാറിയിരുന്നു. നാടന്‍ പെണ്‍കുട്ടിയായി അഭിനയിക്കുന്ന നായികാ സങ്കല്‍പ്പത്തില്‍ നിന്ന് മാറി ആക്ഷന്‍ സിനിമകളായിരുന്നു വാണി വിശ്വനാഥിനെ ശ്രദ്ധേയമാക്കിയത്. 2000 ത്തില്‍ സൂസന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. മമ്മുട്ടിയുടെയും സുരേഷ് ഗോപിയുടെയും നിരവധി ആക്ഷന്‍ ത്രില്ലര്‍ സിനിമകളില്‍ അഭിനയിച്ചിരുന്ന വാണി ജനാധിപത്യം എന്ന ചിത്രത്തില്‍ ലേശം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്.

    വരലക്ഷ്മി ശരത്കുമാര്‍

    വരലക്ഷ്മി ശരത്കുമാര്‍

    നടന്‍ ശരത്കുമാറിന്റെ മകളായി വരലക്ഷ്മി അച്ഛന്റെ പാത പിന്തുടര്‍ന്ന് 2012 ല്‍ സിനിമയിലേക്കെത്തിയിരുന്നു. തമിഴില്‍ കരിയര്‍ തുടങ്ങിയതെങ്കിലും മലയാളം, കന്നഡ എന്നീ ഭാഷകളിലും താരപുത്രി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. മമ്മൂട്ടിച്ചിത്രം കസബയിലൂടെയായിരുന്നു വരലക്ഷ്മി ആദ്യമായി മലയാളത്തിലേക്ക് എത്തിയത്. ചിത്രത്തില്‍ കമല എന്ന വില്ലത്തി വേഷത്തിലായിരുന്നു വരലക്ഷ്മി അഭിനയിച്ചിരുന്നത്. മലയാളത്തില്‍ കാറ്റ്, മാസ്റ്റര്‍പീസ്, എന്നീ സിനിമകളിലും നടി അഭിനയിച്ചിരുന്ന നടി തമിഴില്‍ സണ്ടക്കോഴി 2, സര്‍ക്കാര്‍ എന്നിങ്ങനെയുള്ള ഹിറ്റ് സിനിമകളിലും അഭിനയിച്ചിരുന്നു.

    English summary
    Malayalam Actresses Who Shined In A Negative Role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X