Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ദിലീപിന്റെ കൂടെയല്ല, എന്റെ കൂടെയാണെന്ന് പറഞ്ഞാല്‍ മതിയെന്ന് മമ്മൂക്ക പറഞ്ഞു; ആദ്യ നായകനെ കുറിച്ച് കാവ്യ മാധവൻ
ലക്ഷണമൊത്ത മലയാളി സൗന്ദര്യം കാവ്യ മാധവന്റേതാണെന്ന് പലപ്പോഴും ആരാധകര്‍ പറയുമായിരുന്നു. നീണ്ട ഇടതൂര്‍ന്ന മുടിയും ഉണ്ടക്കണ്ണുകളും മാന്‍മിഴിയുമൊക്കെ ചേര്‍ന്ന് കാവ്യയുടെ സൗന്ദര്യത്തെ വര്‍ണിക്കാത്തവര്‍ കുറവാണ്. എന്നാല്‍ ദിലീപുമായിട്ടുള്ള വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി. അടുത്തിടെ ചില കല്യാണങ്ങളില്‍ പങ്കെടുക്കാന്‍ വന്നതല്ലാതെ പൊതുവേദികളില്‍ നിന്നും കാവ്യ വിട്ട് നില്‍ക്കുകയാണ്.
അതേ സമയം തന്റെ അഭിനയത്തെ കുറിച്ചും താരങ്ങളെ കുറിച്ചുമൊക്കെ കാവ്യ പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരഭിമുഖത്തില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതിനെ കുറിച്ച് കാവ്യ പറഞ്ഞിരുന്നു. അന്ന് ദിലീപിന്റെ നായികയെന്ന് പറയാതെ തന്റെ നായികയാണെന്ന് പറഞ്ഞാല്‍ മതിയെന്ന് മമ്മൂക്ക പറഞ്ഞതായിട്ടും നടി കൂട്ടിച്ചേര്‍ത്തു...

ഒരു കണക്കിന് പറഞ്ഞാല്‍ മമ്മൂക്കയുടെ നായികയായിട്ടാണ് കാവ്യ ആദ്യം അഭിനയിച്ചതല്ലേ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു നടി നല്കിയ ഉത്തരം. മമ്മൂക്കയും അത് പറയാറുണ്ട്. പക്ഷേ ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ മമ്മൂക്കയെ കണ്ടിട്ടില്ല. പക്ഷേ ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് നാട്ടില്‍ പോയപ്പോള്‍ മമ്മൂക്ക എന്നോട് പേര് ചോദിച്ചു, എന്നെ കെട്ടിപ്പിടിച്ചു എന്നൊക്കെ എല്ലാവരോടും ഞാന്‍ പറഞ്ഞിരുന്നു.
അതൊക്കെ ശരിക്കും നുണ പറഞ്ഞതാണ്. അന്ന് മമ്മൂക്കയെ കണ്ടിട്ടൊന്നുമില്ല. പിന്നെ രാക്ഷസരാജാവ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അദ്ദേഹത്തെ കാണുന്നത്. അന്ന് ഏതോ ചാനലില്‍ അഴകിയ രാവണന് സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു. നമ്മള് നായികയും നായകനുമായി അഭിനയിച്ച സിനിമ ടിവിയില്‍ ഉണ്ടായിരുന്നല്ലോ, കണ്ടില്ലേ എന്ന് മമ്മൂക്ക എന്നെ വിളിച്ച് ചോദിച്ചു.
ദിലീപിന്റെ നായികയായിട്ടാണ് വന്നതെന്ന് ആരോടും പറയണ്ട, മമ്മൂക്കയുടെ നായികയായിരുന്നു എന്ന് പറഞ്ഞാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞതായിട്ടും കാവ്യ പറയുന്നു.
എന്നാല്‍ കാവ്യയെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. അന്നേ നുണ പറയുന്ന ആളായിരുന്നോ കാവ്യ?, ദിലീപിന്റെ ജീവിതത്തിലേക്ക് ചെന്ന് പാവം മഞ്ജുവിന്റെ കുടുംബം തകര്‍ത്തു. ശരിക്കും മമ്മൂക്കയുടെ നായിക അല്ലായിരുന്നല്ലോ, മമ്മൂക്കയുടെ ചെറുപ്പം അഭിനയിച്ച ആളുടെ നായിക അല്ലേ? എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

അതേ സമയം നടിയെ അനുകൂലിച്ച് കൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. ദിലീപ് കാവ്യയേ കെട്ടിയതില്‍ മഞ്ജുവിന് ഇല്ലാത്ത ചൊറിച്ചില്‍ ആണ് കമന്റ് ഇടുന്നവര്‍ക്ക്. അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് തന്നെ ആറ് വര്‍ഷത്തിന് മുകളിലായി. ഇനിയും ഇതൊക്കെ പറഞ്ഞ് കൊണ്ടിരിക്കുന്നത് കൊണ്ട് എന്ത് ലാഭമാണുള്ളത്. മഞ്ജു വാര്യര്‍ അവരുടെ ജീവിതവുമായി സന്തോഷത്തിലല്ലേ, എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്.
ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ കാവ്യ മാധവന് മമ്മൂട്ടിയുടെ കൂടെ അഴകിയ രാവണന് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടി നായകനായിട്ടെത്തിയ ചിത്രത്തില്‍ നടി ഭാനുപ്രിയയുടെ ചെറുപ്പക്കാലം അവതരിപ്പിച്ചത് കാവ്യ ആയിരുന്നു. മമ്മൂട്ടിയുടെ ചെറുപ്പം അഭിനയിച്ച കഥാപാത്രത്തിന്റെ പെയര്‍ ആയി അഭിനയിച്ചെങ്കിലും ഇരുവരും തമ്മില്‍ കോംപിനേഷന്‍ സീനുകളൊന്നും ഇല്ലായിരുന്നു. പിന്നീട് രാക്ഷസരാജാവിലൂടെ ദിലീപും കാവ്യയും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചു.

മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച ആദ്യ സിനിമയില്‍ ബാലതാരമായിരുന്നെങ്കില് പിന്നീട് അദ്ദേഹത്തിന്റെ നായികയായി തന്നെ കാവ്യ അഭിനയിച്ചു. ഈ പട്ടണത്തില്‍ ഭൂതം, വെന്നീസിലെ വ്യാപാരി, ബാബുട്ടിയുടെ നാമത്തില്‍ എന്നിങ്ങനെ ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങള്‍ എത്തിയിരുന്നു.
എന്നാല്‍ ആദ്യ സിനിമയിലെ നായകനായ ദിലീപിന്റെ കൂടെയാണ് കാവ്യ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത്. നിരവധി ഹിറ്റ് സിനിമകൡലൂടെ ഒന്നിച്ച ഇരുവരും 2016 ല്‍ വിവാഹിതരാവുകയും ചെയ്തു. ഇതോട് കൂടിയാണ് ദിലീപും കാവ്യയും വിമര്‍ശനങ്ങള്‍ നേരിടാന്‍ തുടങ്ങിയത്.