Don't Miss!
- News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 100 വര്‍ഷം തടവ്
- Lifestyle
ഏഴരശനി പൂര്‍ണ സ്വാധീനം ചെലുത്തും രാശി ഇതാണ്: കരകയറാന്‍ കഷ്ടപ്പെടും: മരണഭയം വരെ
- Sports
IND vs NZ: ടെസ്റ്റുകാര്‍ പുറത്തിരിക്കും! മൂന്നാമങ്കത്തില്‍ വന്‍ മാറ്റങ്ങളുമായി ഇന്ത്യ, പ്രിവ്യു, സാധ്യതാ 11
- Finance
ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യവും; കുറഞ്ഞ പ്രീമിയത്തില്‍ 5 ലക്ഷം നേടാന്‍ എല്‍ഐസിയുടെ പുതിയ പോളിസി
- Automobiles
താങ്ങാവുന്ന വിലയും 500 കിലോമീറ്ററിലധികം റേഞ്ചുമായി വരാന്‍ പോകുന്ന ഇവികള്‍
- Technology
ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
കാവ്യ മാധവനൊപ്പം മഹാലക്ഷ്മിയോ? വൈറലായ ചിത്രങ്ങള്‍ കുഞ്ഞതിഥിയുടേതോ? യാഥാര്‍ത്ഥ്യം ഇങ്ങനെ! കാണൂ!
ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലമായി മാറിയ താരങ്ങളിലൊരാളാണ് കാവ്യ മാധവന്. ദിലീപായിരുന്നു കാവ്യയുടെ ആദ്യനായകന്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിക്ക് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇരുവരും ഒരുമിച്ചെത്തിയ ഭൂരിഭാഗം സിനിമകളും ഗംഭീര വിജയമായിരുന്നു നേടിയത്. സിനിമകളുമായി മുന്നേറുന്നതിനിടയില്‍ ഇവരെ ചേര്‍ത്ത് ഗോസിപ്പുകളും പ്രചരിച്ചിരുന്നു. പാപ്പരാസികള്‍ വിടാതെ പിന്തുടരാറുണ്ടായിരുന്നു ഇരുവരേയും. അതിനിടയിലായിരുന്നു കാവ്യ മാധവന് വിവാഹിതയാവുകയാണെന്ന വാര്‍ത്തയെത്തിയത്. അധികം വൈകാതെ തന്നെ ആ വിവാഹത്തില്‍ നിന്നും താരം മോചനം നേടുകയും ചെയ്തു.
ദിവ്യ ഉണ്ണിയെപ്പോലെ വിദ്യയും പ്രണയിച്ച് വിവാഹിതയായി! വിവാഹ വീഡിയോ വൈറലാവുന്നു! കാണൂ!
പ്രണയിച്ച് വിവാഹിതനായ ദിലീപും വിവാഹമോചനം നേടിയിരുന്നു. മകളായ മീനാക്ഷി താരത്തിനൊപ്പമായിരുന്നു. അതിനിടയിലാണ് രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് മകള്‍ സൂചിപ്പിച്ചതെന്നും അതോടെയാണ് തന്റെ പേരില്‍ ബലിയാടായ കാവ്യ മാധവനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും ദിലീപ് പറഞ്ഞിരുന്നു. വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കവെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്. വിവാഹത്തിന് ശേഷവും കടുത്ത പ്രതിസന്ധികളിലൂടെയാണ് ഇരുവരും കടന്നുപോയത്. ശക്തമായ പിന്തുണയുമായി ആരാധകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിജയദശമി ദിനത്തിലായിരുന്നു ഇവര്‍ക്ക് മകള്‍ ജനിച്ചത്. ദിലീപിന്റെയും കാവ്യ മാധവന്റെയും മകളെക്കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് ഇവരുടെ മകളെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പ്രചരിച്ചത്.
ദിലീപേട്ടന് റോക്സ്! ബോക്സോഫീസില്‍ ജനപ്രിയ നായകന്റെ ആധിപത്യം! ബാലന് വക്കീല്‍ ലേറ്റസ്റ്റ് കലക്ഷന്‍

കാവ്യ മാധവനൊപ്പമുള്ള കുഞ്ഞ്
തങ്ങള്‍ക്കൊരു മകള്‍ പിറന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും വ്യക്തമാക്കി ദിലീപായിരുന്നു എത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഈ സന്തോഷം പങ്കുവെച്ചത്. വിജയദശമി ദിനത്തിലായിരുന്നു മകളെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. സിനിമയില്‍ സജീവമല്ലാതിരുന്നിട്ട് കൂടി കാവ്യ മാധവനും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞിനെയും എടുത്തുള്ള കാവ്യ മാധവന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു.

മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍
ചിത്രങ്ങള്‍ വൈറലായി മാറിയതോടെയാണ് ഇത് മഹാലക്ഷ്മിയാണോ എന്ന തരത്തിലുള്ള ചോദ്യവുമായി ആരാധകരെത്തിയത്. ക്ഷണനേം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായത്. നേരത്തെയും ഇത്തരത്തില്‍ കാവ്യ മാധവനൊപ്പം മഹാലക്ഷ്മി എന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. കുഞ്ഞതിഥിയെ കാണാനായി കാത്തിരുന്നവരാവട്ടെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയുമായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ വൈറലായി
സ്വീകാര്യതയുടെ കാര്യത്തിലും പിന്തുണയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ദിലീപും കാവ്യ മാധവനും. വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കുന്നതിനോട് താല്പര്യമില്ലെന്നും കുടുംബ കാര്യങ്ങളുമൊക്കെയായി കഴിയാനാണ് തന്റെ താല്പര്യമെന്ന് താരപത്നി വ്യക്തമാക്കിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സിനിമയിലില്ലെങ്കിലും താരത്തിന്രെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയാണ്.

ലൊക്കേഷനിലെ ചിത്രം
ആകാശവാണി എന്ന സിനിമയുടെ ലൊക്കേഷനിലെ ചിത്രങ്ങളാണ് വൈറലായതെന്നും സിനിമയുടെ അസിസ്റ്റന്റെ ക്യാമറമാന്റെ മകളാണിതെന്നും വ്യക്തമാക്കി അണിയറപ്രവര്‍ത്തകരാണ് എത്തിയത്. മഹാലക്ഷ്മിയാണോ ഇതെന്ന സംശയത്തിന് ഉത്തരം ലഭിച്ചതും ഇതിന് ശേഷമാണ്. താരപുത്രിയെ കാണാനായി കാത്തിരിക്കുന്നതിനിടയിലാണ് വീണ്ടും വ്യാജചിത്രങ്ങളെത്തിയത്.

ദിലീപിന്റെ നിബന്ധന
മകളുടെ ഫോട്ടോ പുറത്തുവിടരുതെന്ന തരത്തില്‍ ദിലീപ് കുടുംബാംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. താരങ്ങളുടെ മക്കളെക്കുറിച്ചറിയാനും അവരുടെ ചിത്രങ്ങള്‍ കാണാനായുമാണ് ആരാധകരുടെ കാത്തിരിപ്പ്. മകളുടെ ഫോട്ടോ പുറത്തുവിടാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നുവെങ്കിലും താരം പ്രതികരിച്ചിരുന്നില്ല.

ആരാധകരുടെ കാത്തിരിപ്പ്
മഹാലക്ഷ്മിയുടെ ചിത്രം കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനിഷ്ടപ്പെടുന്നവരാണ് പല താരങ്ങളും. താരപദവിയോ സെലിബ്രിറ്റി കിഡ് വിശേഷണോ ഇല്ലാതെ മക്കളെ വളര്‍ത്താനാണ് താല്പര്യമെന്ന് വ്യക്തമാക്കി പലരും രംഗത്തെത്തിയിരുന്നു. അപൂര്‍വ്വമായി മാത്രമേ പല താരങ്ങളും മക്കളുടെ ചിത്രങ്ങള്‍ പുറത്തുവിടാറുള്ളൂ.

പേര് തിരഞ്ഞെടുത്തത്
മീനാക്ഷിയാണ് കുഞ്ഞനിയത്തിക്ക് പേര് കണ്ടെത്തിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വിജയദശമി ദിനത്തില്‍ ലഭിച്ചതിനാലാണ് മഹാലക്ഷ്മി എന്ന പേരിട്ടതെന്ന തരത്തിലുള്ള കാര്യങ്ങളും പുറത്തുവന്നിരുന്നു. ഡബ്സ്മാഷിലൂടെ ഇടയ്ക്ക് ഞെട്ടിച്ചിരുന്നുവെങ്കിലും സിനിമയല്ല തന്റ മേഖലയെന്ന് വ്യക്തമാക്കി മെഡിക്കല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് മീനാക്ഷി.

നൂലുകെട്ടിനിടയിലെ ചിത്രങ്ങള്‍
മഹാലക്ഷ്മിയുടെ നൂലുകെട്ടിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കാവ്യ മാധവന്റെയും ദിലീപിന്റെയും മീനാക്ഷിയുടെയും ചിത്രങ്ങളായിരുന്നു പുറത്തുവരുന്നത്. പ്രസവത്തോടെ കാവ്യ മാധവന്‍രെ സൗന്ദര്യം ഇരട്ടിച്ചുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സെറ്റ് സാരിയിലായിരുന്നു മീനാക്ഷിയും കാവ്യയും.

സിനിമയിലെ തിരിച്ചുവരവ്
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദിലീപ്. ബി ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന് വക്കീലിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പഴയ പ്രൗഢി ജനപ്രിയ നായകന് വീണ്ടെടുത്തിരിക്കുകയാണെന്നായിരുന്നു ആരാധകരും പറഞ്ഞത്.
-
ഉടനെ അടുത്ത പണി തരാം; മഷൂറയുടെ നിറവയറില്‍ തലോടി ബഷീര്‍, കുഞ്ഞ് പുറത്ത് വന്നിട്ട് പോരോ എന്ന് ആരാധകരും
-
'ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതിൽ ആത്മാർത്ഥത കൂടുതൽ'; ഷോട്ട് കഴിഞ്ഞും അവസാനിക്കാത്ത പ്രണയം തോന്നിയെന്ന് ലാൽ
-
കണ്ടതില്‍ വച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ ഹീറോ; ടൊവിയ്ക്ക് പണി കൊടുത്ത് മാത്തു