Don't Miss!
- News
'എന്തുകൊണ്ട് അത് ഞാനായിക്കൂടാ'? കോൺഗ്രസിൽ നിന്ന് ലോക്സഭാ സീറ്റ് പ്രതീക്ഷ പങ്കുവെച്ച് കമൽഹാസൻ
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ഞാനൊരു അനാഥ കുഞ്ഞാണെന്നാണ് വിശ്വസിച്ചിരുന്നത്; സുരേഷ് ഗോപി പറഞ്ഞ് പറ്റിച്ചതിനെ കുറിച്ച് കീര്‍ത്തി സുരേഷ്
തെന്നിന്ത്യയ്ക്ക് അഭിമാനമായി മാറിയ നടിയാണ് കീര്‍ത്തി സുരേഷ്. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളായി ജനിച്ച കീര്‍ത്തി മലയാളത്തിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. ബാലതാരമായി ദിലീപിന്റെ സിനിമയില്‍ അഭിനയിച്ച് ദിലീപിന്റെ നായികയായി തിരിച്ചെത്താന്‍ കീര്‍ത്തിയ്ക്ക് സാധിച്ചിരുന്നു. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയെടുത്തു.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായൊരു തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് കീര്‍ത്തി. പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി എത്തിയപ്പോള്‍ ചില രസകരമായ വെളിപ്പെടുത്തലും താരപുത്രി നടത്തിയിരുന്നു. അതിലൊന്ന് താന്‍ അനാഥകുഞ്ഞാണെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടെത്തെ കുറിച്ചാണ്. നടന് സുരേഷ് ഗോപി തമാശയ്ക്ക് പറഞ്ഞതാണെങ്കിലും താനത് സത്യമാണെന്ന് കരുതി എന്നാണ് കീര്‍ത്തി പറയുന്നത്.

ടൊവിനോ തോമസിന്റെ നായികയായി 'വാശി' എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നത്. വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത ചിത്രം ജൂണ്‍ പതിനേഴ് മുതല്‍ തിയറ്ററുകളിലേക്ക് എത്തി. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലൂടെ രസകരമായ വെളിപ്പെടുത്തലാണ് താരപുത്രി നടത്തിയിരിക്കുന്നത്.

കീര്‍ത്തിയ്ക്ക് വാശി ഉണ്ടോ എന്നാണ് അവതാരക ചോദിച്ചത്..
'അങ്ങനെ പ്രത്യേകിച്ച് ഇപ്പോള്‍ വാശി ഒന്നുമില്ലെന്ന് നടി പറഞ്ഞു. പിന്നെ ചെറുപ്പം മുതല്‍ ഞാന്‍ വാശിയുള്ള കൂട്ടത്തിലാണ്. ആഗ്രഹിക്കുന്ന കാര്യം നടത്തി എടുക്കാന്‍ വാശി കാണിക്കാറുണ്ട്. അതൊരു നല്ല കാര്യമല്ലേ' എന്നാണ് കീര്‍ത്തി ചോദിക്കുന്നത്.

സുരേഷ് ഗോപിയെ കുറിച്ചുള്ള ചോദ്യത്തിന് കീര്‍ത്തിയുടെ മറുപടിയിങ്ങനെ..
'സുരേഷ് അങ്കിള്‍ ചെറുപ്പം മുതലേ എന്നെ കളിയാക്കുമായിരുന്നു. ഞാന്‍ ഒരു അനാഥകുഞ്ഞാണ്, നിന്റെ അച്ഛനും അമ്മയും നിന്നെ ദത്തെടുത്തതാണ്. നിനക്ക് അവിടെ ജീവിക്കണ്ടെങ്കില്‍ എന്റെ വീട്ടിലേക്ക് വന്നോ എന്നൊക്കെ പറഞ്ഞിരുന്നു. ഞാനിത് കുറേ വര്‍ഷം വിശ്വസിച്ചു. ശരിക്കും ഞാന്‍ അനാഥകുഞ്ഞാണെന്നാണ് കരുതിയിരുന്നത്. അങ്ങനെ ചില തമാശകളൊക്കെ സുരേഷ് ഗോപിയുമായിട്ട് ഉണ്ടെന്നാണ് കീര്‍ത്തി വെളിപ്പെടുത്തുന്നത്'.

ടൊവിനോ തോമസും കീര്‍ത്തിയും വക്കീലന്മാരുടെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് വാശി. വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത ചിത്രം കീര്‍ത്തിയുടെ അച്ഛനും നിര്‍മാതാവുമായ സുരേഷ് കുമാര്‍ ആണ് നിര്‍മ്മിക്കുന്നത്. അച്ഛന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായി കീര്‍ത്തി അഭിനയിക്കുന്നു എന്ന പ്രത്യേകതയും വാശിയ്ക്കുണ്ട്. മഹേഷ് നാരായണന് എഡിറ്റിംഗ് നിര്‍വഹിക്കുമ്പോള്‍ കൈലാസ് മേനോന് ആണ് സംഗീത സംവിധായാകന്. വിനായക് ശശികുമാര്‍ ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നു..
Recommended Video
-
ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരേ മോശമാക്കരുത്! യൂട്യൂബറെ തെറിവിളിച്ചതില്‍ ഉണ്ണി മുകുന്ദന്
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
മോഹന്‍ലാല്‍ എന്ന നടന് ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണാത്തത് കൊണ്ടാവുമെന്ന് ധര്മജൻ