Just In
- 44 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മേനകയ്ക്കും സുരേഷ് കുമാറിനുമുള്ള അപൂര്‍വ്വ ഭാഗ്യം! ഇരട്ടി ആഘോഷത്തെക്കുറിച്ച് കീര്‍ത്തി സുരേഷ്!
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നായികമാരിലൊരാളായിരുന്നു മേനക സുരേഷ്. ശങ്കറിനൊപ്പം അഭിനയിച്ച സിനിമകള്‍ക്കെല്ലാം ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കും മുന്‍നിര സംവിധായകര്ക്കുമൊപ്പവുമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ നായികയ്ക്ക് ലഭിച്ചിരുന്നു. അഭിനയ ജീവിതവുമായി മുന്നേറുന്നതിനിടയിലാണ് സുരേഷ് കുമാറുമായി പ്രണയത്തിലായത്. ആ പ്രണയം അധികം വൈകാതെ തന്നെ വിവാഹത്തില്‍ എത്തുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം ഇരുവരും സജീവമായി പങ്കെടുക്കാറുണ്ട്. മേനകയ്ക്ക് പിന്നാലെയായാണ് മക്കളും സിനിമയില്‍ അരങ്ങേറിയത്.
അഭിനയമാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് വ്യക്തമാക്കിയായിരുന്നു കീര്‍ത്തി സുരേഷ് എത്തിയത്. സഹോദരിയായ രേവതിയാവട്ടെ ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രിയദര്‍ശനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ച രേവതി സ്വന്തമായി സിനിമയൊരുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കീര്‍ത്തി സുരേഷാണ് ഇവരുട കുടുംബത്തിലെ ഇരട്ടിമധുരമുള്ള ആഘോഷത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയത്. ഇതിനകം തന്നെ താരപുത്രിയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.
അച്ഛന്റേയും അമ്മയുടേയും വിവാഹ ഫോട്ടോയും പങ്കുവെച്ചായിരുന്നു കീര്‍ത്തിയുടെ പോസ്റ്റ്. അവരുടെ വെഡ്ഡിങ് ആനിവേഴ്സറി മാത്രമല്ല പിറന്നാളും കൂടിയാണ്. കുട്ടിക്കാലത്ത് ഇതേക്കുറിച്ച് പറഞ്ഞായിരുന്നു താന്‍ കൂട്ടുകാരെ അത്ഭുതപ്പെടുത്തിയത്. ഇനിയും ഒരുമിച്ചുള്ള ഒരുപാട് ആഘോഷങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാവട്ടെയന്നും കീര്‍ത്തി കുറിച്ചിട്ടുണ്ട്. അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണല്ലോ ഇതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇരുവര്‍ക്കും സ്നേഹാശംസ നേര്‍ന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.
View this post on InstagramA post shared by Keerthy Suresh (@keerthysureshofficial) on