twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് അച്ഛനും അമ്മയും പറഞ്ഞത് ഇത്രമാത്രം! കീർത്തിയുടെ വിജയത്തിന് കാരണം ഇതാണ്? വെളിപ്പെടുത്തി താരം

    |

    മലയാള സിനിമയിലെ ചെറിയ കപൂർ കുടുംബമാണ് നിർമ്മാതാവ് സുരേഷ് കുമാറിന്റേത്. സിനിമയെ ചുറ്റിപ്പറ്റിയാണ് ഇവരുടെ ജീവിതം. മലയാളത്തിലെ മുൻനിര നിർമ്മാതാവാണ് സുരേഷ് കുമാർ. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓപ്പോളാണ് മേനക. കീർത്തി അമ്മയെ പോലെ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മൂത്തമകൾ രേവതി സിനിമ പഠിച്ച് പിന്നണിയിലെത്തി. സിനിമ കുടുംബമായതു കൊണ്ട് തന്നെ സിനിമയുടെ ഒരോ ചുവടും മേനകയ്ക്കും സുരേഷിനും മനപ്പാടമാണ്. സിനിമയിൽ ചുവട് വെയ്ക്കാൻ തയ്യാറെടുത്തപ്പോൾ അച്ഛനും അമ്മയും നൽകിയ ഉപദേശത്തെ കുറിച്ച് കീർത്തി . മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

    ബാലതാരത്തിൽ നിന്ന മഹാനടി

    പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ എന്നി ചിത്രങ്ങളിലൂടെ ബാലതാരമായി ചുവട് വെച്ച കീർത്തി സുരേഷ് 2014 പുറത്തു വന്ന പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലേയും തെലുങ്കിലേയും സ്ഥിരം മുഖമാകുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തെന്നിനന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൽ നടിയ്ക്ക് കഴിഞ്ഞു. അതിനൊരുദാഹരണമാണ് മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ്.

    തമിഴിലെ  ഭാഗ്യ നായിക

    മലയാളത്തിലാണ് തുടങ്ങിയതെങ്കിലും തമിഴിലെ ഭാഗ്യ നായികയാണ് കീർത്തി സുരേഷ്. വളരെ ചെറിയ സമയം കൊണ്ട് തന്നെ മുൻനിര നായകന്മാരുടെ നായികയായി തിളങ്ങാൻ കീർത്തിക്കായിരുന്നു. തമിഴ് സിനിമയിൽ ശോഭിക്കണമെങ്കിൽ ഗ്ലാമർ വേഷങ്ങളിലെത്തണമെന്ന പ്രേക്ഷക വിശ്വസം തിരുത്താനും കീർത്തിയ്ക്കായി. വിക്രം, വിശാൽ,, സൂര്യ എന്നിവരുടെ ഭാഗ്യ നായികയായും താരം ശ്രദ്ധിക്കപ്പെട്ടു.

     നാട്ടിൽ വരുമ്പോൾ മാത്രമാണ് നടി! യുഎസിലെ താരത്തിന്റെ ജീവിതം ഇങ്ങനെയാണ്, സംവൃത ആകെ മാറിപ്പോയി.... നാട്ടിൽ വരുമ്പോൾ മാത്രമാണ് നടി! യുഎസിലെ താരത്തിന്റെ ജീവിതം ഇങ്ങനെയാണ്, സംവൃത ആകെ മാറിപ്പോയി....

     അമ്മ  മേനക നൽകിയ ഉപദേശം

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേനക. തമിഴിൽ നിന്നെത്തി മലയാളത്തിന്റെ മരുമകളാവുകയായിരുന്നു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മേനക സിനിമയിൽ നിന്ന് പോയത്. ആദ്യമായി സിനിമ ഷൂട്ടിന് പോയപ്പോൾ അമ്മ നൽകിയ ഉപദേശത്തെ കുറിച്ച് കീർത്തി പറഞ്ഞു. താഴ്മയും, വിനയവും വേണം. കൃത്യസമയത്ത് ജോലിക്കെത്തണം.ഡയറക്ടർ മുതൽ സെറ്റിലുള്ള എല്ലാവരോടും നന്നായി പെരുമാറണം. ഇതായിരുന്നു അമ്മ മേനക കീർത്തിക്ക് നൽകിയ ഉപദേശം .

     താരപരിവേഷത്തിനല്ല പുരസ്‌കാരം! മമ്മൂട്ടി, ധനുഷ്, രണ്‍വീര്‍ എന്നിവരെ പരിഗണിക്കാത്തതിനെ‍റെ കാരണം ഇതാണ്. താരപരിവേഷത്തിനല്ല പുരസ്‌കാരം! മമ്മൂട്ടി, ധനുഷ്, രണ്‍വീര്‍ എന്നിവരെ പരിഗണിക്കാത്തതിനെ‍റെ കാരണം ഇതാണ്.

    അച്ഛന് പറയാനുളളത്

    താരജാടകളോ സ്‌റ്റൈലോ വേണ്ട എന്നായിരുന്നു അച്ഛൻ പറഞ്ഞത്. ആർഭാടം,അഹങ്കാരം,അസൂയ,അത്യാഗ്രഹം എന്നിവ വേണ്ടേ വേണ്ട. നമ്മൾ എങ്ങനെ ലളിതമായി ജീവിച്ചോ അതുപോലെ ജീവിച്ചാൽ മതിയെന്നാന്നും അച്ഛൻ പറഞ്ഞുവെന്നും കീർത്തി അഭിമുഖത്തിൽ പറഞ്ഞു.

     ഗർഭിണിയായ ഭാര്യയ്ക്ക് സമ്മാനങ്ങളുമായി റൂമിൽ എത്തും! വളരെ സിമ്പിളാണ്, പ്രഭാസിനെ കുറിച്ച് സഹതാരം ഗർഭിണിയായ ഭാര്യയ്ക്ക് സമ്മാനങ്ങളുമായി റൂമിൽ എത്തും! വളരെ സിമ്പിളാണ്, പ്രഭാസിനെ കുറിച്ച് സഹതാരം

    അച്ഛനോടൊപ്പം  സിനിമയിൽ

    സിനിമാ കുടുംബത്തിൽ നിന്നായതുകൊണ്ട് സിനിമാപ്രവേശം അനായാസമായിരുന്നു. എന്നാൽ സിനിമയിൽ എത്തിയതിനേക്കാൾ പ്രയാസം അവിടെ പിടിച്ചു നിൽക്കുന്നതായിരുന്നു. മലയാളം എനിക്കൊരു വീടുപോലെയാണ്. പൈലറ്റ്സിലും കുബേരനിലുമൊക്കെ സിനിമ ചെയ്യുമ്പോൾ എന്താണെന്ന് ഒരുപിടിയും കിട്ടിയിരുന്നില്ല.

    English summary
    Keerthy Suresh sharea parentes advice
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X