പേളിയുടെ വോട്ട് കുഞ്ഞിന്റെ ഭാവിയ്ക്ക് വേണ്ടി; മകളുടെ ചിത്രത്തിനൊപ്പം സന്തോഷം പങ്കുവെച്ച് താരം
പേളി മാണിയും ശ്രീനിഷ് അരവിന്ദും ആദ്യ കണ്മണി ജനിച്ചതിന്റെ സന്തോഷത്തിലാണ്. മാര്‍ച്ച് ഇരുപതിനാണ് താരദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മകളുടെ ജനനത്തിന്റെ സന്തോഷത്തില്‍ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുകയാണ് ഇരുവരും. ഏറ്റവും പുതിയതായി വോട്ട് രേഖപ്പെടുത്തി തിരിച്ച് വന്നതിന് ശേഷം സോഷ്യല്‍ മീഡിയ വഴി പേളി പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലാവുന്നത്.
വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മഷി പുരുണ്ട വിരലില്‍ മകള്‍ ചുറ്റിപിടിച്ചിരിക്കുന്ന ഫോട്ടോയായിരുന്നു. 'അവളുടെ ശോഭനമായ ഭാവിയ്ക്കുവേണ്ടി വോട്ട് ചെയ്തു' എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി നടി കുറിച്ചിരിക്കുന്നത്. ഇതിന് താഴെ കമന്റുമായി പേളിയുടെ ഭര്‍ത്താവും സീരിയല്‍ നടനുമായ ശ്രീനിഷും എത്തിയിട്ടുണ്ട്. രണ്ട് പേരെയും എനിക്കൊത്തിരി മിസ് ചെയ്യുന്നുണ്ട്. വേഗം വരാട്ടോ... എന്നാണ് ശ്രീനിയുടെ കമന്റ്.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ പതിപ്പില്‍ പങ്കെടുത്തതിന് ശേഷമാണ് പേളിയും ശ്രീനിഷും ഇഷ്ടത്തിലാവുന്നത്. സ്‌ക്രീനിന് മുന്നിലൂടെ നടന്ന പ്രണയം ഇപ്പോഴും ശക്തമായി തുടരുകയാണ്. 2019 ല്‍ വിവാഹിതരായ ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് കുഞ്ഞതിഥി കൂടി വരികയാണെന്ന കാര്യം വെളിപ്പെടുത്തിയത്.
ബെഡ് റൂമിൽ നിന്നും മനോഹരിയായി നടി നിക്കി താംബോലി, ചിത്രങ്ങൾ കാണാം
Recommended Video
അന്ന് മുതല്‍ ഗര്‍ഭകാല വിശേഷങ്ങള്‍ പറഞ്ഞ പേളിയുടെ ഓരോ പോസ്റ്റും വൈറലാവുകയും ചെയ്തിരുന്നു. കുഞ്ഞ് ജനിച്ച ആദ്യ ദിവസങ്ങളില്‍ തന്നെ ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോയുമായി നടി എത്തി. എല്ലാവരും എതിര്‍ത്തെങ്കിലും മകളുടെ ഫോട്ടോ പുറത്ത് വിടുന്നതില്‍ പ്രശ്‌നമില്ലെന്നാണ് പേളിയുടെ അഭിപ്രായം. വീട്ടിലെത്തിയതിന് ശേഷം അച്ഛനും അമ്മയുമായതിന്റെ സംതൃപ്തിയിലാണ് ഇരുവരും.


Click it and Unblock the Notifications











