twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഞ്ഞിവെച്ച് നടന്നിട്ടും അവാര്‍ഡില്ല! പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയ ഏട്ടന്‍! എങ്ങും അടപടലം ട്രോള്‍

    |

    49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സൗബിന്‍ ഷാഹിറുമായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ചോല എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ നിമിഷ സജയന്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി.

    സീനിയര്‍ നടന്മാരും യൂത്തന്മാരും തമ്മിലായിരുന്നു മത്സരം. ഒടുവില്‍ യൂത്തന്മാരായ താരങ്ങളാണ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്. പലര്‍ക്കും അര്‍ഹിച്ച അംഗീകാരമാണ് ലഭിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ജേതാക്കളെ അഭിനന്ദിച്ചും സന്തോഷം ങ്കിട്ടും ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്.

     സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

    സാംസ്‌കാരിക മന്ത്രി എകെ ബാലനായിരുന്നു 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അവസാന റൗണ്ടില്‍ 21 സിനിമകളായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. പ്രശ്‌സത സംവിധായകന്‍ കുമാര്‍ സാഹ്‌നിയാണ് ജൂറിയുടെ അധ്യക്ഷന്‍. ഡോ.പികെ പോക്കറാണ് രചനാ വിഭാഗം ജൂറി അധ്യക്ഷന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ക്യാമറമാന്‍ കെജി ജയന്‍, സൗണ്ട് എന്‍ജീനിയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പിജെ ഇഗ്‌നേഷ്യസ്, നവ്യ നായര്‍, എന്നിവരടങ്ങിയ സിനിമാ വിഭാഗം ജൂറി അംഗങ്ങളാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.

    മികച്ച നടന്മാര്‍

    മികച്ച നടന്മാര്‍

    മികച്ച നടന്‍ ആരായിരിക്കും എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. ഒടുവില്‍ ഒരു ട്വിസ്റ്റോട് കൂടിയാണ് ഇത്തവണ രണ്ട് പേര്‍ മികച്ച നടനുള്ള പുരസ്‌കാരം മന്ത്രി പ്രഖ്യാപിച്ചത്. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ആണ് അഞ്ച് പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടി ഇത്തവണ തിളങ്ങിയത്. അര്‍ഹിച്ച ഒരുപാട് അംഗീകാരങ്ങളായിരുന്നു ഇത്തവണ പ്രഖ്യാപിച്ചത്.

    മജിയും സജിയും

    മജിയും സജിയും

    ഈ വര്‍ഷം മജീദ് എന്ന കഥാപാത്രത്തിലൂടെയായിരുന്നു സൗബിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ അടുത്ത വര്‍ഷം സജി എന്ന കഥാപാത്രത്തിലൂടെ ലഭിക്കുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഈ വര്‍ഷം റിലീസിനെത്തിയ കുമ്പളങ്ങി നൈറ്റ്‌സിലെ സൗബിന്റെ ശ്രദ്ധേയമായ കഥാപാത്രമാണ് സജി.

     സുഡാനി ഫ്രം നൈജീരിയ

    സുഡാനി ഫ്രം നൈജീരിയ

    ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവുമധികം അവാര്‍ഡുകള്‍ കിട്ടിയത് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനായിരുന്നു. സിനിമയുടെ പ്രഖ്യാപനം കാണുന്ന അണിയറ പ്രവര്‍ത്തകര്‍ പുരസ്‌കാരം കൊണ്ട് പോവാന്‍ കണ്ടൈനര്‍ വിളിക്കേണ്ടി വരുമെന്ന അവസ്ഥയായി പോയി.

    സമയം വരും!!

    സമയം വരും!!

    അപ്പോത്തിക്കരി, സു സു സുധി വാത്മീകം എന്നീ സിനിമകളിലെ പ്രകടനത്തിന് ജയസൂര്യയ്ക്ക് പുരസ്‌കാരം ലഭിക്കുമെന്ന് കരുതിയെങ്കിലും കിട്ടിയിരുന്നില്ല. എന്നാല്‍ അര്‍ഹതയ്ക്കുള്ള അംഗീകാരം തൊട്ട് തലോടി കടന്ന് പോയാലും ഒരിക്കല്‍ അത് കൈകൊണ്ട് ചേര്‍ത്ത് പിടിക്കാനുള്ള സമയം വന്നിരിക്കും.

    അര്‍ഹിച്ച അംഗീകാരം

    അര്‍ഹിച്ച അംഗീകാരം

    സൗബിന്‍ ഷാഹിര്‍, ജയസൂര്യ, ജോജു ജോര്‍ജ് എന്നിവര്‍ക്ക് ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചുവെന്ന് അറിഞ്ഞ പ്രേക്ഷകര്‍ക്ക് പറയാനുള്ളത് അര്‍ഹിച്ച അംഗീകാരം കൊടുത്തു എന്നുള്ളതാണ്.

     അതാണ് മാസ്

    അതാണ് മാസ്

    നായകനായി പത്ത് ഇരുപത് സിനിമകളില്‍ അഭിനയിച്ചതിന് ശേഷം സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയവനല്ല ജോജു ജോര്‍ജ്. നായകനായി അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വാങ്ങിയെടുത്തിരിക്കുകയാണ്.

    വിപി സത്യനും മേരിക്കുട്ടിയും

    വിപി സത്യനും മേരിക്കുട്ടിയും

    മുന്‍ വര്‍ഷങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനാവാനുള്ള അര്‍ഹത ഉണ്ടായിരുന്നെങ്കിലും ലഭിക്കാതെ പോയ പുരസ്‌കാരം വിപി സത്യനിലൂടെയും മേരിക്കുട്ടിയിലൂടെയും സ്വന്തമാക്കിയ ജയസൂര്യയ്ക്ക് അഭിനന്ദനങ്ങള്‍.

     പരിഗണിച്ചിട്ടേയില്ല

    പരിഗണിച്ചിട്ടേയില്ല

    കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് തന്നെ ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പരിഗണിക്കേണ്ട. അത് യുവാക്കള്‍ എടുക്കട്ടെ എന്ന് മോഹന്‍ലാല്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വന്നത്. അവസാന നിമിഷം അവാര്‍ഡ് വേണ്ടെന്ന് പറയുന്നത് കിട്ടില്ലെന്ന് ഉറപ്പായത് കൊണ്ട് പറയുന്ന നമ്പറാണെന്ന് പറഞ്ഞ് മോഹന്‍ലാലിനെ ഒരു വിഭാഗം ആളുകള്‍ കളിയാക്കിയിരിക്കുകയാണ്.

    നായികയായ നായകന്‍

    നായികയായ നായകന്‍

    ജയസൂര്യ ട്രാന്‍സ് ജെന്‍ഡര്‍ വേഷത്തില്‍ അഭിനയിച്ച സിനിമയാണ് ഞാന്‍ മേരിക്കുട്ടി. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആദ്യമായി ലഭിക്കുന്ന നായികയായ നായകന്‍ ജയസൂര്യയായിരിക്കും.

    സ്വഭാവ നടിമാര്‍

    സ്വഭാവ നടിമാര്‍

    സുഡാനി ഫ്രം നൈജീരിയിലൂടെ നമ്മുടെയെല്ലാം മനസ് നിറച്ച രണ്ട് ഉമ്മാമാര്‍ക്കാണ് ഇത്തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടിമാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഈ നേട്ടത്തില്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം സന്തോഷത്തിലാണ്.

    സത്യന്‍ ഇതിഹാസമായിരുന്നു

    സത്യന്‍ ഇതിഹാസമായിരുന്നു

    തനിക്ക് നഷ്ടമായത് പലതും തന്റെ ജീവിതത്തിലൂെട ജയസൂര്യ നേടിയപ്പോള്‍ ഒരു പക്ഷേ ഈ അവാര്‍ഡ് പ്രഖ്യാപനത്തില്‍ മറ്റൊരു ലോകത്ത് നിന്നും വിപി സത്യന്‍ എന്ന മണ്‍മറഞ്ഞ ഇതിഹാസം പുഞ്ചിരിക്കുന്നുണ്ടാവും.

     അവാര്‍ഡ് കൊണ്ടു പോയി

    അവാര്‍ഡ് കൊണ്ടു പോയി

    ജീവിച്ച് കാണിച്ച ഉമ്മാമാരും അഭിനയിക്കാന്‍ മറന്ന അവരുടെ പുന്നാരമോനും ചേര്‍ന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ്.

    സൗബിന്റെ വളര്‍ച്ച

    സൗബിന്റെ വളര്‍ച്ച

    സഹസംവിധായകനിലൂടെ കരിയര്‍ തുടങ്ങി. കോമഡി കഥാപാത്രങ്ങളിലൂടെ സിനിമയില്‍ അഭിനയിച്ചു. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി സൗബിന്‍ മാറിയിരിക്കുകയാണ്.

    എല്ലാവർക്കും സന്തോഷിക്കാം..

    എല്ലാവർക്കും സന്തോഷിക്കാം..

    കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ജോജു ജോര്‍ജിന് ലഭിച്ചതാണ് ഏറ്റവുമധികം സന്തോഷം തോന്നിയ ഒരു പ്രഖ്യാപനമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

    എനിക്കിത് ആദ്യമായിട്ടാണ്...

    എനിക്കിത് ആദ്യമായിട്ടാണ്...

    ആദ്യമായി പുരസ്‌കാരം സ്വന്തമാക്കി ജയസൂര്യ അതിശയിപ്പിച്ചു. തനിക്ക് ആദ്യമായി ലഭിച്ച അംഗീകാരത്തിന്റെ സന്തോഷത്തിലാണ് താരം.

     പുരസ്‌കാരങ്ങള്‍

    പുരസ്‌കാരങ്ങള്‍

    കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടന്മാരായി ജയസൂര്യ, സൗബിന്‍ ഷാഹിര്‍. മികച്ച നടിയായി അനു സിത്താര, സംവിധായകന്‍ ശ്യാമപ്രസാദ്, സ്വഭാവ നടന്‍ ജോജു ജോര്‍ജ്, ഗായകന്‍ വിജയ് യേശുദാസ്, ഗായിക ശ്രേയ ഘോഷാല്‍ തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

    മുന്‍ വര്‍ഷങ്ങളില്‍

    മുന്‍ വര്‍ഷങ്ങളില്‍

    മുന്‍ വര്‍ഷങ്ങളില്‍ അപ്പോത്തിക്കരിയ്ക്ക് കൊടുക്കാതെ ഓം ശാന്തി ഓശാനയ്ക്ക് കൊടുത്തു. പിന്നെ സു സു സുധി വാത്മികത്തിന് കൊടുക്കാതെ ചാര്‍ളിയ്ക്ക് കൊടുത്തു. ഈ സിനിമകള്‍ക്ക് കിട്ടിയത് പോലെ ആകില്ല എന്നാ വിശ്വാസം ഉണ്ടായിരുന്നു. ഒടുവില്‍ സത്യന്‍ ആയിട്ടും മേരിക്കുട്ടിയായും മാറിയ ജയസൂര്യയ്ക്ക് അര്‍ഹിച്ച അംഗീകാരം ലഭിച്ചിരിക്കുകയാണ്.

    കഞ്ഞി വേണ്ടായിരുന്നു

    കഞ്ഞി വേണ്ടായിരുന്നു

    ഇന്ന് പുരസ്‌കാരം ലഭിച്ച രണ്ട് സിനിമകളും ഫുട് ബോളുമായി ബന്ധപ്പെട്ട സിനിമകളാണെന്ന് അറിയുന്ന പ്രമുഖ സംവിധായകന്‍ കഞ്ഞിയ്ക്ക് പകരം രണ്ട് ഫുട്‌ബോള്‍ എടുത്താല്‍ മതിയായിരുന്നു എന്ന തീരുമാനത്തിലാണ്.

     ആണോ പൊളിച്ച്

    ആണോ പൊളിച്ച്

    ഇത്തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ താനും മികച്ച നടനാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും ആഹ്ലാദത്തിലാണെങ്കില്‍ അതിനെയും തമാശ രൂപേണയായിരുന്നു സൗബിന്‍ സ്വീകരിച്ചത്. അവാര്‍ഡ് പൊളിയാണെന്നായിരുന്നു താരത്തിന്റെ കമന്റ്.

     സുതാര്യമായ നിര്‍ണയം

    സുതാര്യമായ നിര്‍ണയം

    കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് മാത്രം മികച്ച നടനുള്ള പുരസ്‌കാരം കൊടുക്കുന്ന കേരള സര്‍ക്കാരിനോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ പ്രഖ്യാപനവും.

    നൂറ് ശതമാനം അര്‍ഹതയുണ്ട്..

    നൂറ് ശതമാനം അര്‍ഹതയുണ്ട്..

    അധികം ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത അല്ലെങ്കില്‍ പലരും ചെയ്യാന്‍ മടിക്കുന്ന മേരിക്കുട്ടി പോലൊരു കതാപാത്രം ഇത്ര പെര്‍ഫെക്ഷനോടെ അവതരിപ്പിച്ച ജയസൂര്യയ്ക്ക് ഇത്തവണത്തെ മികച്ച നടനാവാനുള്ള അര്‍ഹത നൂറ് ശതമാനം ഉണ്ടെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

    English summary
    Kerala State Film Awards 2018 movie troll
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X